Image

കാര്‍ഷിക മേഖലയില്‍ നിക്ഷേപം നടത്തുന്ന പ്രവാസികള്‍ക്ക്‌ സഹായം നല്‍കും: മന്ത്രി കെ.പി. മോഹനനന്‍

സിദ്ധിഖ്‌ വലിയകത്ത്‌ Published on 28 November, 2012
കാര്‍ഷിക മേഖലയില്‍ നിക്ഷേപം നടത്തുന്ന പ്രവാസികള്‍ക്ക്‌ സഹായം നല്‍കും: മന്ത്രി കെ.പി. മോഹനനന്‍
കുവൈറ്റ്‌ സിറ്റി: സംസ്ഥാനത്ത്‌ കാര്‍ഷിക മേഖലയില്‍ നിക്ഷേപം നടത്തുന്ന പ്രവാസികള്‍ക്ക്‌ സഹായം നല്‍കുമെന്ന്‌ മന്ത്രി കെ.പി മോഹനന്‍ പറഞ്ഞു. നിക്ഷേപങ്ങള്‍ക്ക്‌ അനുകൂലമായ ഒരു പുത്തനുണര്‍വ്‌ എമര്‍ജിംഗ്‌ കേരള നല്‍കിയതായി കൃഷി മൃഗ സംരക്ഷണ മന്ത്രി കെ.പി മോഹനന്‍ അഭിപ്രായപ്പെട്ടു. അത്‌ മാതൃകയാക്കി കാര്‍ഷിക രംഗത്തും ഒരു നിക്ഷേപ മീറ്റ്‌ ഡിസംബറില്‍ നടത്തുമെന്ന്‌ മന്ത്രി അറിയിച്ചു. കുവൈറ്റ്‌ കെഎംസിസി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാര്‍ഷിക രംഗത്ത്‌ കേരളത്തെ സ്വയം പര്യാപ്‌തമാക്കുകയാണ്‌ സര്‍ക്കാരിന്റെ ലക്ഷ്യം. രാസ വളങ്ങള്‍ ഇല്ലാത്ത ജൈവസംസ്ഥാനമായി കേരളത്തെ മാറ്റുമെന്നും അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഇത്‌ സാധ്യമാക്കുമെന്നും കൃഷി മന്ത്രി വ്യക്തമാക്കി.

ഗുരുവായൂര്‍ ക്ഷേത്രത്തിനു പുറത്തുള്ള കല്യാണ മണ്ഡപം സിഎച്ചിന്റെ മത സൗഹാര്‍ധത്തിനു ഉത്തമ ഉദാഹരണമാണ്‌. തന്റെ സഹോദരിയുടെ കല്യാണത്തിനു സിഎച്ചിനും ബേബി ജോണിനും പങ്കെടുക്കാന്‍ തന്റെ പിതാവ്‌ പി.ആര്‍ കുറുപ്പ്‌ ഉണ്‌ടാക്കിയതാണ്‌ ഗുരുവായൂരിലെ ക്ഷേത്ര നടക്കു പുറത്തുള്ള കല്യാണ മണ്ഡപം. ഇന്നും അത്‌ ആ സാഹോദര്യത്തിന്റെ ഉത്തമ നിദര്‍ശനമായി നിലകൊള്ളുന്നത്‌ അഭിമാനത്തോടെയാണ്‌ താന്‍ കാണുന്നതെന്നും വികാര നിര്‍ഭരനായി മന്ത്രി ഓര്‍മ്മിച്ചു.

കെഎംസിസി പ്രസിഡന്റ്‌ ഷറഫുദ്ദീന്‍ കണ്ണത്‌ അധ്യക്ഷത വഹിച്ച സ്വീകരണ യോഗം ചെയര്‍മാന്‍ സയ്യിദ്‌ നാസര്‍ മാഷ്‌ ഹൂര്‍ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. ഒഐസിസി ജനറല്‍ കണ്‍വീനര്‍ വര്‍ഗീസ്‌ പുതുകുളങ്ങര, ജനത കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ്‌ സഫീര്‍ പി ഹാരിസ്‌, ജനറല്‍ സെക്രട്ടറി കോയ വേങ്ങര, സോഷ്യലിസ്റ്റ്‌ ജനതാ ദള്‍ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ പ്രവീണ്‍, കോഴിക്കോട്‌ ജില്ലാ സെക്രട്ടറി പ്രേം ബാസിന്‍, പ്രവാസി കോണ്‍ഗ്രസ്‌ (ജേക്കബ്‌) ജനറല്‍ സെക്രട്ടറി റോണി, ഫിമ മുന്‍ പ്രസിഡന്റ്‌ സിദ്ദീഖ്‌ വലിയകത്ത്‌, ഷംസുദ്ദീന്‍, കെഎംസിസി സാല്‍മിയ ഏരിയ കമ്മിറ്റി ജനറല്‍ സെക്രട്ടറി മുഹമ്മദ്‌ അസ്‌ലം എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ബഷീര്‍ ബാത്ത സ്വാഗതവും ട്രഷറര്‍ എച്ച്‌.ഇബ്രാഹിം കുട്ടി നന്ദിയും പറഞ്ഞു.
കാര്‍ഷിക മേഖലയില്‍ നിക്ഷേപം നടത്തുന്ന പ്രവാസികള്‍ക്ക്‌ സഹായം നല്‍കും: മന്ത്രി കെ.പി. മോഹനനന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക