Image

മലയാളം ടോസ്റ്റ്‌മാസ്റ്റേഴ്‌സ്‌ ക്ലബ്‌ ചാര്‍ട്ടര്‍ ചെയ്‌തു

അനില്‍ കുറിച്ചിമുട്ടം Published on 28 November, 2012
മലയാളം ടോസ്റ്റ്‌മാസ്റ്റേഴ്‌സ്‌ ക്ലബ്‌ ചാര്‍ട്ടര്‍ ചെയ്‌തു
ദമാം: കിഴക്കന്‍ പ്രവിശ്യ കേന്ദ്രമാക്കി ഈ വര്‍ഷം സെപ്‌റ്റംബര്‍ രണ്‌ടിന്‌ സമാരംഭം കുറിച്ച `മധുരം മലയാളം ടോസ്റ്റ്‌മാസ്റ്റേഴ്‌സ്‌ ക്ലബ്‌' ഔദ്യോഗികമായി ചാര്‍ട്ടര്‍ ചെയ്‌തു. റോസ്‌ റെസ്റ്റോറന്റ്‌ ഓഡിറ്റോറിയത്തില്‍ നവംബര്‍ 25ന്‌ നടന്ന ചടങ്ങില്‍ ഡിസ്‌ട്രിക്‌ട്‌ 79 ഗവര്‍ണര്‍ ഡി. ടി.എം. നസീര്‍ ഗസാക്‌ അല്‍ഖാസിം ഉദ്‌ഘാടനം നിര്‍വഹിച്ചു. മധുരം മലയാളം ടോസ്റ്റ്‌മാസ്റ്റേഴ്‌സ്‌ ക്ലബ്‌ ടോസ്റ്റ്‌മാസ്റ്റേഴ്‌സ്‌ ചരിത്രത്തിലെ ഒരു നാഴിക കല്ലാണ്‌ എന്ന്‌ അദ്ദേഹം പ്രസ്‌താവിച്ചു.

ക്ലബ്‌ പ്രസിഡന്റ്‌ ബാലചന്ദ്രന്‍ പിള്ള അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഡി. ടി.എം. സെയ്‌ഫ്‌ ആലി ഷേക്ക്‌, ഡിവിഷന്‍ എ ഗവര്‍ണര്‍ മുക്താ നാട്‌കര്‍, ഏരിയ 15 ഗവര്‍ണര്‍ ഷാഹിന അലി, ഡി. ടി.എം. ലാന്‍സി ഡിസൂസ, കാനു ടോസ്റ്റ്‌മാസ്റ്റേഴ്‌സ്‌ ക്ലബ്‌ വൈസ്‌ പ്രസിഡന്റ്‌ ഷിരീഷ്‌ നാട്‌കര്‍, മൂസ കോയ എന്നിവര്‍ പ്രസംഗിച്ചു.

ഏരിയ 32 ഗവര്‍ണര്‍ ഡോ. ഷേക്ക്‌ ഷക്കീല്‍ അന്‍ജും മധുരം മലയാളം ടോസ്റ്റ്‌മാസ്റ്റേഴ്‌സ്‌ ക്ലബിന്റെ ഭാരവാഹികള്‍ക്ക്‌ ഔദ്യോഗിക ചുമതലകള്‍ നല്‍കി സദസിന്‌ പരിചയപ്പെടുത്തി.

ക്ലബ്‌ വൈസ്‌ പ്രസിഡന്റ്‌ ശങ്കരന്‍ ഉണ്ണി അംഗങ്ങള്‍ക്ക്‌ സത്യവാചകം ചൊല്ലിക്കൊടുത്ത്‌ ചാര്‍ട്ടര്‍ സര്‍ട്ടിഫിക്കറ്റ്‌ വിതരണം ചെയ്‌തു.

ഡിടിഎം. പി. ജെ. ജെ. ആന്റണി വിശദമായ പരിശീലന ക്ലാസെടുത്തു. അസ്‌ലാം കൊളക്കോടന്‍ സ്വാഗതവും ജോളി കൊല്ലം പറമ്പില്‍ നന്ദിയും പറഞ്ഞു. ക്ലബ്‌ ഭാരവാഹികളായ പ്രകാശന്‍ പാലക്കടവത്ത്‌, വേണു ഗോപാല്‍, മൊയ്‌തീന്‍ കുട്ടി, സോജന്‍ പോള്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‍കി.

ക്ലബില്‍ അംഗങ്ങള്‍ ആകാന്‍ ആഗ്രഹിക്കുന്നവര്‍ ശങ്കരന്‍ ഉണ്ണി (0560546624), ബാലചന്ദ്രന്‍ പിള്ള (0507278199) എന്നിവരെ ബന്ധപ്പെടുക.
മലയാളം ടോസ്റ്റ്‌മാസ്റ്റേഴ്‌സ്‌ ക്ലബ്‌ ചാര്‍ട്ടര്‍ ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക