Image

`പൊതുമാപ്പ്‌ പ്രയോജനപ്പെടുത്തി നാട്ടില്‍ പോകുന്നവരെ കൊള്ളയടിക്കാനുള്ള ശ്രമം പ്രതിഷേധാര്‍ഹം'

നാരായണന്‍ വെളിയംകോട്‌ Published on 28 November, 2012
`പൊതുമാപ്പ്‌ പ്രയോജനപ്പെടുത്തി നാട്ടില്‍ പോകുന്നവരെ കൊള്ളയടിക്കാനുള്ള ശ്രമം പ്രതിഷേധാര്‍ഹം'
ദുബായ്‌: വേലയും കൂലിയുമില്ലാത്ത അംഗീകൃത രേഖകളില്ലാതെ യു എ ഇയില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക്‌ തിരിച്ചു പോകാന്‍ യു.എ.ഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പിന്‍െറ പ്രയോജനം ലഭിക്കാന്‍ ഇന്ത്യന്‍ പ്രവാസികള്‍ 69 ദിര്‍ഹം ആ്രയിരം ഇന്ത്യന്‍ രൂപ) മുടക്കേണ്ടി വരുമെന്നത്‌ അംഗികരിക്കാന്‍ സാധ്യമല്ലെന്ന്‌ ദല പ്രസിഡണ്ട്‌ മാത്തുക്കുട്ടി കാടോണ്‍ പറഞ്ഞു.

ഡിസംബര്‍ നാലിന്‌ ആരംഭിക്കുന്ന പൊതുമാപ്പിന്‍െറ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തി സൗജന്യമായി യാത്രാരേഖകളും വിമാനടിക്കറ്റും അനുവദിച്ച്‌ അവരെ നാട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്ത്‌ അത്‌ നടപ്പാക്കാനുള്ളു നിര്‍ദ്ദേശം അബൂദാബിയിലെ ഇന്ത്യന്‍ എംബസിക്കും ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്നും നല്‍കണമെന്ന്‌ ദല പ്രസിഡണ്ട്‌ മാത്തുക്കുട്ടി കാടോണ്‍ കേന്ദ്ര സര്‍ക്കാറിന്നയച്ച അടിയന്തര സന്ദേശത്തില്‍ ആവശ്യപ്പെട്ടു.

ഈ പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തി തിരിച്ചെത്തുന്നവരെ സഹായിക്കുന്നതിന്നും പുനരധിവസിപ്പിക്കുന്നതിന്നും കേന്ദ്രസംസ്ഥാനസര്‍ക്കാറുകള്‍ തയ്യാറാകണമെന്നും സന്ദേശത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക