Image

കുവൈറ്റ്‌ പാര്‍ലമെന്‍റ്‌ തെരഞ്ഞെടുപ്പ്‌ ശനിയാഴ്‌ച: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Published on 29 November, 2012
കുവൈറ്റ്‌ പാര്‍ലമെന്‍റ്‌ തെരഞ്ഞെടുപ്പ്‌ ശനിയാഴ്‌ച: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കുവൈറ്റ്‌ സിറ്റി: ഈ വര്‍ഷം രണ്ടാമതൊരിക്കല്‍ കൂടി കുവൈത്ത്‌ ജനത പോളിങ്‌ ബൂത്തുകളിലേക്ക്‌ പോകാനൊരുങ്ങവെ പാര്‍ലമെന്‍റ്‌ തെരഞ്ഞെടുപ്പിന്‍െറ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍. അഞ്ചു മണ്ഡലങ്ങളിലുമായി 100 സ്‌കൂളുകളില്‍ 666 പോളിങ്‌ ബൂത്തുകള്‍ ഒരുക്കുന്നതിന്‍െറ തിരക്കിലാണ്‌ അധികൃതര്‍. ഇതിന്‍െറ ഭാഗമായി ഈ സ്‌കൂളുകള്‍ക്ക്‌ ഇന്നും ഞായറാഴ്‌ചയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്‌.
ശനിയാഴ്‌ച നടക്കുന്ന വോട്ടെടുപ്പില്‍ 4,22,569 പേര്‍ക്കാണ്‌ വോട്ടവകാശമുള്ളത്‌. ഇതില്‍ 1,96,754 പേര്‍ പുരുഷന്മാരും 2,25,815 പേര്‍ സ്‌ത്രീകളുമാണ്‌.

74,876 വോട്ടര്‍മാരുള്ള ഒന്നാം മണ്ഡലത്തില്‍ 16 സ്‌കൂളുകളിലായി 112 ബൂത്തുകള്‍, 57,772 വോട്ടര്‍മാരുള്ള രണ്ടാം മണ്ഡലത്തില്‍ 16 സ്‌കൂളുകളിലായി 78 ബൂത്തുകള്‍, 73,065 വോട്ടര്‍മാരുള്ള മൂന്നാം മണ്ഡലത്തില്‍ 20 സ്‌കൂളുകളിലായി 118 ബൂത്തുകള്‍, 1,08,395 വോട്ടര്‍മാരുള്ള നാലാം മണ്ഡലത്തില്‍ 22 സ്‌കൂളുകളിലായി 171 ബൂത്തുകള്‍, 1,08,461 വോട്ടര്‍മാരുള്ള അഞ്ചാം മണ്ഡലത്തില്‍ 26 സ്‌കൂളുകളിലായി 187 ബൂത്തുകള്‍ എന്നിങ്ങനെയാണ്‌ സജ്ജീകരിച്ചിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക