Image

പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിനും ക്ഷേമനിധിയില്‍ അംഗമാകാനും വിന്റര്‍ ഫെസ്റ്റില്‍ സൗകര്യം

അനില്‍ കുറിച്ചിമുട്ടം Published on 29 November, 2012
പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിനും ക്ഷേമനിധിയില്‍ അംഗമാകാനും വിന്റര്‍ ഫെസ്റ്റില്‍ സൗകര്യം
ദമാം: പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിനും ക്ഷേമനിധിയില്‍ അംഗങ്ങള്‍ ആകാനും ഒഐസിസി വിന്റര്‍ ഫെസ്റ്റ്‌ വേദിയില്‍ സൗകര്യം ഒരുക്കുന്നു. നോര്‍ക്ക പദ്ധതികളില്‍ ചേരുവാന്‍ തത്‌പര്യപെടുന്നവര്‍ പാസ്‌പോര്‍ട്ടിന്റെ കോപ്പി , രണ്‌ടു ഫോട്ടോ ഗ്രാഫ്‌, ഇക്കാമ കോപ്പി , വീസ പേജുള്ള പാസ്‌പോര്‍ട്ട്‌ പേജ്‌ എന്നിവയുമായി എത്തിച്ചേരണമെന്ന്‌ ഒഐസിസി ദമാം സോണ്‍ കമ്മിറ്റി പ്രസിഡന്റ്‌ പി.എം നജീബ്‌, ജനറല്‍ സെക്രട്ടറി ബിജു കല്ലുമല എന്നിവര്‍ അറിയിച്ചു.

വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഒഐസിസി കൗണ്‌ടറുമായി ബന്ധപെട്ടു പരമാവധി പേര്‍ ഈ അവസരം ഉപയോഗപെടുത്തണമെന്ന്‌ ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. പ്രവാസി ക്ഷേമനിധിയില്‍ ചേരുവാന്‍ താത്‌പര്യപെടുന്നവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക്‌: മാത്യു ജോസഫ്‌ (ഒഐസിസി വൈസ്‌ പ്രസിഡന്റ്‌) 0501338753, റോയി ശാസ്‌താംകോട്ട (ജനറല്‍ സെക്രട്ടറി) 0567582179.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക