Image

വയനാട്ടിലെ ആനകളും സൗദി പെണ്ണുങ്ങളും

ബെര്‍ലി തോമസ്‌; http://berlytharangal.com/ Published on 28 November, 2012
വയനാട്ടിലെ ആനകളും സൗദി പെണ്ണുങ്ങളും

വയനാട്ടിലെ ആനകളും സൗദിയിലെ പെണ്ണുങ്ങളും തമ്മില്‍ സഞ്ചാരസ്വാതന്ത്ര്യത്തിന്‍റെ കാര്യത്തില്‍ സാങ്കേതികമായി വലിയ വ്യത്യാസമില്ല. അതിന്‍റെ ഉടമകള്‍ക്ക് അവറ്റകളുടെ സഞ്ചാരത്തെയും സുരക്ഷിതത്തെയും സംബന്ധിച്ച് ആശങ്കകളുണ്ട്. വീരപ്പന്‍ അന്തരിച്ചെങ്കിലും ആനകളുടെ കൊമ്പെടുക്കാന്‍ ന്യൂജനറേഷന്‍ വീരപ്പന്‍മാരുണ്ട്, ആ കൊമ്പുകള്‍ കൊണ്ട് ഭിത്തി അലങ്കരിക്കാന്‍ സ്വപ്നതാരങ്ങളുമുണ്ട്. അതുപോലെ തന്നെയാണ് സ്ത്രീകളുടെ കാര്യവും. പഞ്ചാരയടിച്ച് മയക്കി അതുങ്ങളെ കടത്തിക്കൊണ്ടു പോകാന്‍ പതിനായിരക്കണക്കിനു വീരപ്പന്‍മാരുണ്ട്. അതുകൊണ്ടാണ് സൗദി സ്ത്രീകളുടെ യാത്രാവിവരങ്ങള്‍ അവരുടെ ഉടമയ്‍ക്ക് അല്ലെങ്കില്‍ രക്ഷിതാവിന് എസ്എംഎസ് ആയി ലഭിക്കുന്ന സംവിധാനം അവിടെ ഏര്‍പ്പെടുത്തിയത് എന്നു കരുതാം.

പുതിയ എസ്എംഎസ് സംവിധാനം (രണ്ടു വര്‍ഷമായി ഇതിന്‍റെ ബീറ്റ വേര്‍ഷന്‍ നിലവിലുണ്ടത്രേ) അനുസരിച്ച് സൗദിക്കാരി സ്ത്രീകള്‍ ഏതെങ്കിലും വിമാനത്താവളം വഴി രാജ്യത്തിനു പുറത്തേക്കു കടക്കുകയോ രാജ്യത്തേക്കു വരികയോ ചെയ്താല്‍ അപ്പോള്‍ തന്നെ അവരുടെ ഭര്‍ത്താവിന് അല്ലെങ്കില്‍ രക്ഷിതാവിന് (ഉടമയ്‍ക്ക്) എസ്എംഎസ് വരും- ടോ മനുഷാ, നെന്‍റെ പെണ്ണ് ദേണ്ടെ ദങ്ങോട്ടു പോണു !. അതുപോലെ തന്നെ ഏതെങ്കിലും സൗദിനി വിമാനത്തില്‍ വന്നിറങ്ങിയാലും ഉടന്‍ അതിന്‍റെ ഉടമയ്‍ക്ക് എസ്എംഎസ് ലഭിക്കും. രസകരമായ കാര്യം എന്താണെന്നു വച്ചാല്‍ ഉടമ കൂടെയുണ്ടെങ്കിലും ഈ എസ്എംഎസ് സംവിധാനം പ്രവര്‍ത്തിക്കും എന്നതാണ്. ഉടമ എങ്ങോട്ടു പോയാലും എവിടെ നിന്നു വന്നാലും എസ്എംഎസ് അനങ്ങില്ല എന്നതു വേറെ കാര്യം.ഭാവിയില്‍ ഈ സംവിധാനം കുട്ടികളുടെയും വിദേശജോലിക്കാരുടെയും കാര്യത്തിലും നിലവില്‍ വരുമെന്നാണ് വാര്‍ത്തകളില്‍ പറയുന്നത്.

പതിവു പോലെ ഈ തീരുമാനവും സൗദി ആക്ടിവിസ്റ്റുകളെ പ്രകോപിപ്പിച്ചിട്ടുണ്ട്. വനിതകള്‍ വാഹനമോടിക്കുന്നതിനു നിരോധനമുള്ള സൗദിയില്‍ കഴിഞ്ഞ വര്‍ഷം ഡ്രൈവിങ് ആക്ടിവിസ്റ്റുകള്‍ വലിയ പ്രക്ഷോഭം സംഘടിപ്പിക്കുകയും ഒരു ചുക്കും നടക്കാതിരിക്കുകയും ചെയ്തിരുന്നു. അവരൊക്കെത്തന്നെ ഇപ്പോ ഇതിനെയും വിമര്‍ശിക്കുന്നുണ്ട്. എന്നാപ്പിന്നെ പെണ്ണുങ്ങളുടെ മുതുകത്ത് ഓരോ മൈക്രോച്ചിപ്പ് കൂടി വച്ചു കൊടുക്കെടോ, ചേട്ടന്‍മാര്‍ക്ക് വീട്ടിലിരുന്നു ഫുള്‍ടൈം ട്രാക്ക് ചെയ്യാലോ എന്നാണ് പ്രതിഷേധക്കാരുടെ ചോദ്യം. ചൊറിഞ്ഞതാണ് എങ്കിലും അടുത്തപടി അവിടെ നടക്കാന്‍ പോകുന്നത് ചിലപ്പോള്‍ അതു തന്നെയായിരിക്കും. സ്ത്രീകളെ ബലമായി പിടികൂടി ഓപ്പറേഷന്‍ നടത്തി ശരീരത്തിനുള്ളില്‍ മൈക്രോചിപ് ഘടിപ്പിച്ചാല്‍ പിന്നെ ഇത്തരം എസ്എംസിന്‍റെയും മറ്റും ആവശ്യമില്ല. ചുമ്മാ ഗൂഗിള്‍ മാപ് എടുത്ത് നോക്കിയാല്‍ അവളുമാര് ഏതു വഴി പോകുന്നു, എങ്ങോട്ടു വരുന്നു എന്നൊക്കെ എപ്പോഴും കണ്ടുകൊണ്ടിരിക്കാം.

ഇതൊക്കെ സ്ത്രീസ്വാതന്ത്ര്യത്തെ ഹനിക്കുന്നു എന്നാണ് പറയുന്നത്. സാങ്കേതികമായി ഇതില്‍ സ്വാതന്ത്ര്യം ഹനിക്കലൊന്നുമില്ല. ഇതൊരു ഇന്‍ഫര്‍മേഷന്‍ സംവിധാനം മാത്രമാണ്. ആയിരക്കണക്കിനു തളത്തില്‍ ദിനേശന്‍മാര്‍ സമാനമായ രീതിയില്‍ എസ്എംഎസുകള്‍ അയക്കുകയും സ്വീകരിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. സര്‍ക്കാര്‍ പിന്തുണയോടെ ഇത്തരമൊരു ഓട്ടമേറ്റഡ് സംവിധാനം നിലവില്‍ വരുന്നത് ആദ്യമാണെന്നു മാത്രം. സഞ്ചാരസ്വാതന്ത്ര്യവും സ്വകാര്യതയുമൊക്കെ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ തന്നെ പരിമിതപ്പെടുത്തുന്നതിന്‍റെ ആശങ്കകളാണ് അവിടെ ഉയരുന്നത്.

സ്ത്രീകള്‍ വ്യാപകമായി ഒളിച്ചോടുന്ന ഒരു പ്രവണത സൗദിയിലുണ്ടെന്നു വേണം ഈ എസ്എംഎസ് പ്രസ്ഥാനത്തിലൂടെ മനസ്സിലാക്കാന്‍. അല്ലെങ്കില്‍ വാഹനമോടിക്കാന്‍ അനുമതിയില്ലാത്ത, രക്ഷിതാവിന്‍റെ സമ്മപത്രമില്ലാതെ യാത്ര ചെയ്യാന്‍ പാടില്ലാത്ത സ്ത്രീകള്‍ ഫ്ലൈറ്റ് കയറി എങ്ങോട്ടു പോകാനാണ്. സ്വന്തം ഭാര്യ താനറിയാതെ വിമാനം കയറിപ്പോവുന്ന സ്ഥിതിയിലാണ് കാര്യങ്ങളെങ്കില്‍ അവന് പിന്നെ ഒരു എസ്എംഎസ് മാത്രം കിട്ടിയിട്ട് എന്തു കാര്യം ? ഒരു പ്രതിഷേധക്കാരന്‍റെ ട്വീറ്റില്‍ പറയുന്നതുപോലെ, ഭാര്യ രാജ്യം വിട്ടുപോകുന്നത് അറിയാന്‍ എസ്എംഎസ് വേണ്ടി വരുന്നവന്‍ എത്രയും വേഗം വിവാഹമോചനത്തിനായി ഒരു വക്കീലിനെയോ ചികില്‍സയ്‍ക്കു വേണ്ടി ഒരു മനോരോഗവിദഗ്ധനെയോ ആണ് കാണേണ്ടത്.
see a news report

Saudi Arabia,has introduced a tracking system that monitors any cross-border movements by female citizens following the case of a woman who apparently converted to Christianity and fled the country.
The measure, which uses SMS technology, came into force last week. It alerts a woman’s male guardian (father, husband, or other male relative) by text message when she leaves the country, even if they are travelling together.

In the ultra-conservative Saudi Arabia, women are not permitted to leave the country without the permission of their male guardian, who must sign a consent form at the airport or border.

The latest move to further restrict their freedom was condemned by Saudi writer Badriya al-Bishr, who said that women are held under a “state of slavery” in the kingdom.

It has been reported by Saudi media that the introduction of the tracking system was triggered by the escape earlier this year of a woman from Al-Khobar who had apparently converted to Christianity.

Two male colleagues have been accused of helping the woman, who went to Lebanon and is now in Sweden. Her expatriate Lebanese boss, Henna Sarkees (51), a Christian, has been charged with abusing his position to coerce her to convert, and an un-named Saudi national has been charged with helping her to leave the country.

They were due to stand trial in September, but the case has been repeatedly deferred.

It has also been alleged that an official from the passport office in Al-Kharj was complicit in her escape by providing falsified authorisation for travel.

The woman’s family have been trying to secure her return to Saudi Arabia; the Saudi Embassy in Sweden has been asked to find a diplomatic means of repatriating her.

But she may face serious repercussions: conversion to Christianity is punishable by death in Saudi Arabia, where an extreme and puritanical version of Islam, Wahhabism, is strictly enforced.

Women are severely restricted: they are obliged to wear the full veil, cannot leave their homes without a male companion and are not allowed to drive.

There has been some reform; King Faysal introduced compulsory education for girls in the 1960s, and today female graduates outnumber their male counterparts. But unemployment among women is high, exceeding 30%.

In October, King Abdullah granted women the right to vote in the 2015 municipal elections and reduced the powers of the religious police, who enforce compliance with sharia.

- barnabas team


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക