Image

അന്തര്‍ദേശീയ ക്രൈസ്‌തവ സംഗീത സംഗമം അബുദാബിയില്‍ ഡിസംബര്‍ 12-ന്‌

അനില്‍ സി. ഇടിക്കുള Published on 30 November, 2012
അന്തര്‍ദേശീയ ക്രൈസ്‌തവ സംഗീത സംഗമം അബുദാബിയില്‍ ഡിസംബര്‍ 12-ന്‌
അബുദാബി: അശാന്തിയും അസമാധാനവും അനൈക്യവും വര്‍ധിച്ചുകൊണ്‌ടിരിക്കുന്ന ഈ ലോകത്തിന്‌ ശാന്തിയുടേയും സമാധാനത്തിന്റേയും ഐക്യതയുടേയും സന്ദേശവുമായി ഡിസംബര്‍ 12ന്‌ ലോകരാജ്യങ്ങള്‍ ഒരുമിക്കുന്ന സംഗീതസംഗമത്തിന്‌ അബുദാബി ഒരുങ്ങുന്നു.

അന്തര്‍ദേശീയ ക്രൈസ്‌തവ മീഡിയകളുടെ സംയുക്തവേദിയായ ലൈഫ്‌ ഇന്റര്‍നാഷണല്‍ ഒരുക്കുന്ന `ആമേന്‍ 12-12-12' എന്ന അപൂര്‍വ സംഗീത സദസിന്‌ ഇവാന്‍ജലിക്കല്‍ ചര്‍ച്ച്‌ വേദിയാകും.

ഡിസംബര്‍ 12ന്‌ (ബുധന്‍) രാത്രി 7.30 നാണ്‌ പരിപാടി. ലോക ചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഈ ദിനത്തില്‍ 12 രാജ്യങ്ങള്‍ പന്ത്രണ്‌ട്‌ ഭാഷയില്‍ 12 അംഗസംഘങ്ങള്‍ 12 വിശിഷ്‌ടാതിഥികളുടെ സാന്നിധ്യത്തില്‍ അവതരിപ്പിക്കുന്ന സംഗീത വിരുന്ന്‌ ആധ്യാത്മിക മണ്ഡലത്തില്‍ ചരിത്രസംഭവമായി മാറും.

ബ്രിട്ടന്‍, ജര്‍മനി, കൊറിയ, ചൈന, ഫിലിപ്പൈന്‍സ്‌, നേപ്പാള്‍, എത്യോപ്യ, ശ്രീലങ്ക, ലെബനോന്‍, പാക്കിസ്ഥാന്‍, ഇന്ത്യ, കെനിയ എന്നീ രാജ്യങ്ങളാണ്‌ പങ്കെടുക്കുന്നത്‌.

അന്താരാഷ്‌ട്ര ഡിസൈപിള്‍സ്‌ ഡേയുടെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ ഡിസംബര്‍ 12ന്‌ നടക്കുന്ന പരിപാടികളില്‍ ഒന്നാണ്‌ അബുദാബിയില്‍ നടക്കുന്ന സംഗീത സംഗമം. ഇതിന്റെ വിപുലമായ പരിപാടികള്‍ ആരംഭിച്ചതായി ജനറല്‍ കണ്‍വീനര്‍ പി.സി. ഗ്ലെന്നി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 050 3241610.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക