Image

റിയാദിന്‍െറ മനംകുളിര്‍പ്പിച്ച്‌ മഴ

ഷക്കീബ്‌ കൊളക്കാടന്‍ Published on 30 November, 2012
റിയാദിന്‍െറ മനംകുളിര്‍പ്പിച്ച്‌ മഴ
റിയാദ്‌: ബുധനാഴ്‌ച രാത്രിയില്‍ തുടങ്ങിയ ചാറ്റല്‍ മഴ റിയാദിന്‍െറ മനം കുളിര്‍പ്പിച്ച്‌ വ്യാഴാഴ്‌ച രാത്രിയും തടര്‍ന്നു. സൗദി അറേബ്യയുടെ മിക്കവാറും എല്ലാ പ്രവിശ്യകളിലും നല്ല മഴ ലഭിച്ച ദിനമായിരുന്നു വ്യാഴം. ബുധനാഴ്‌ച രാത്രി കനത്ത ഇടിയും മിന്നലുമായി ആരംഭിച്ച മഴ വലിയ നാശനഷ്‌ടങ്ങളൊന്നുമുണ്‌ടാക്കാതെ തുടര്‍ച്ചയായി പെയ്യുകയായിരുന്നു.

റിയാദിലും പരിസരങ്ങളിലും ചെറിയ തോതിലുള്ള ഗതാഗത തടസങ്ങളൊഴിച്ചാല്‍ നാശനഷ്‌ടങ്ങളൊന്നും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. മഴയോടൊപ്പം റിയാദില്‍ തണുപ്പിനും തുടക്കമായി. ഈ സ്‌ഥിതി തുടര്‍ച്ചയായി നാലു ദിവസം നീളുമെന്നാണ്‌ കാലാവസ്‌ഥാ മുന്നറിയിപ്പ്‌. ചെറിയ ചാറ്റല്‍ മഴയ്‌ക്ക്‌ വെള്ളം കയറി ഗതാഗത തടസം സൃഷ്‌ടിച്ചിരുന്ന റിയാദിലെ താഴ്‌ന്ന സ്‌ഥലങ്ങളിലെല്ലാം മുനിസിപ്പാലിറ്റി ആധുനിക ഡ്രെയിനേജ്‌ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ ഇത്തവണ അത്തരത്തിലുള്ള ഭീതികളില്ലെന്ന്‌ റിയാദ്‌ ബലദിയ്യയിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്‌ഥന്‍ പറഞ്ഞു.
റിയാദിന്‍െറ മനംകുളിര്‍പ്പിച്ച്‌ മഴ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക