Image

ഷിഫാ റിക്രിയേഷന്‍ ക്ലബ്‌ ചെസ്സ്‌ ടൂര്‍ണ്ണമെന്‍റിന്‌ തുടക്കമായി

ഷക്കീബ്‌ കൊളക്കാടന്‍ Published on 30 November, 2012
ഷിഫാ റിക്രിയേഷന്‍ ക്ലബ്‌ ചെസ്സ്‌ ടൂര്‍ണ്ണമെന്‍റിന്‌ തുടക്കമായി
റിയാദ്‌: ഷിഫാ അല്‍ജസീറ പോളിക്ലിനിക്കിന്റെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഷിഫാ റിക്രിയേഷന്‍ ക്ലബ്‌ സംഘടിപ്പിക്കുന്ന ചെസ്സ്‌ ടൂര്‍ണ്ണമെന്‍റിന്‌ തുടക്കമായി . ക്ലിനിക്ക്‌ ഓഡിറ്റോറിയത്തില്‍ നടന്ന മത്സരം ക്ലബ്‌ ചെയര്‍മാന്‍ അബ്ദുല്‍ അസീസ്‌ കോഡൂര്‍ ഉദ്‌ഘാടനം ചെയ്‌തു. മുനീര്‍ കിളിയണ്ണി അധ്യക്ഷത വഹിച്ചു.

ഉദ്‌ഘാടന മത്സരത്തില്‍ മലയാളിയായ മുബാറക്ക്‌ പൂക്കയില്‍ മൂന്ന്‌ മണിക്കൂര്‍ നീണ്ട മത്സരത്തിനൊടുവില്‍?എത്യോപ്യക്കാരനായ കാസൊ ബക്കെറ ഹിസൊയെ പരാജയപ്പെടുത്തി. ക്ലിനിക്ക്‌ എക്‌സിക്യൂട്ടീവ്‌ മാനേജര്‍ അക്‌ബര്‍ വേങ്ങാട്ട്‌, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. രാജ്‌ശേഖര്‍, ചീഫ്‌ മെഡിക്കല്‍ ഓഫീസര്‍ ഡോ. എം.ആര്‍ . സുരേഷ്‌, പേര്‍സണല്‍ മാനേജര്‍ കെ.ടി. മൊയ്‌തു, അക്കൗണ്ടണ്ട്‌സ്‌ മാനേജര്‍ അബ്ദുല്‍ അസീസ്‌ പൊന്മുണ്ടം സംസാരിച്ചു.ജാഫല്‍ ഷാലിമാര്‍, മുരളി മൂത്തേടത്ത്‌ എന്നിവര്‍ മത്സരം നിയന്ത്രിച്ചു. വി. കുഞ്ഞിമുഹമ്മദ്‌, സുബൈര്‍ വെഴുപ്പൂര്‍, മന്‍സൂര്‍, ഷഫ്‌സീര്‍ വേങ്ങാട്ട്‌, ജിഷാദ്‌, ഇസ്‌ഹാഖ്‌, ബാവ താനൂര്‍, ജാബിര്‍, ഷഫീഖ്‌, ബഷീര്‍ മലപ്പുറം, അസ്‌ഗര്‍, നൂറുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി. മാര്‍ക്കറ്റിംഗ്‌ മാനേജര്‍ ജലീല്‍ തെക്കില്‍ സ്വാഗതവും അക്‌ബര്‍ മരക്കാര്‍ നന്ദിയും പറഞ്ഞു.
ഷിഫാ റിക്രിയേഷന്‍ ക്ലബ്‌ ചെസ്സ്‌ ടൂര്‍ണ്ണമെന്‍റിന്‌ തുടക്കമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക