Image

പ്രവാസികളുടെ യാത്രപ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കണം: ഒ.ഐ.സി.സി.

ഷക്കീബ്‌ കൊളക്കാടന്‍ Published on 30 November, 2012
പ്രവാസികളുടെ യാത്രപ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കണം: ഒ.ഐ.സി.സി.
റിയാദ്‌: പ്രവാസികളുടെ യാത്രാപ്രശ്‌നങ്ങള്‍ക്ക്‌ സമയബന്ധിതമായി പരിഹാരം കാണണമെന്ന്‌ ഒ.ഐ.സി.സി. ആലപ്പുഴ ജില്ല പ്രവര്‍ത്തക കണ്‍വന്‍ഷന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട്‌ അഭ്യര്‍ത്ഥിച്ചു. സൗദി അറേബ്യയിലെ പ്രവാസി ഇന്ത്യക്കാരുടെ യാത്രാപ്രശ്‌നങ്ങള്‍ നേരിട്ട്‌ മനസ്സിലാക്കാന്‍ വ്യോമയാന സഹമന്ത്രിയും ആലപ്പുഴ എം.പിയുമായ കെ.സി. വേണുഗോപാലിനെ ക്ഷണിച്ചിട്ടുണ്ട്‌. വൈകാതെ സൗദി സന്ദര്‍ശനം ഉണ്ടാകും എന്നാണ്‌ പ്രതീക്ഷ. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ്‌ കുഞ്ഞി കുമ്പള ഉദ്‌ഘാടനം ചെയ്‌തു. സുഗതന്‍ നൂറനാട്‌ അധ്യക്ഷനായിരുന്നു. ബാബു വര്‍ഗീസ്‌, പ്രമോദ്‌ പൂപ്പാല, സജി കായംകുളം, ഷാജി സോണ, അന്‍ഷാദ്‌ മാങ്കുഴി, അജയന്‍ ചെങ്ങന്നൂര്‍ എന്നിവര്‍ സംസാരിച്ചു. കുഞ്ഞുമോന്‍ കൃഷ്‌ണപുരം സ്വാഗതവും സമീര്‍ ചാരുമ്മൂട്‌ നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികളായി സുഗതന്‍ നൂറനാട്‌ (പ്രസിഡന്റ്‌), ഷാജി മുലക്കാഴ, സോണി കുട്ടനാട്‌ (വൈസ്‌ പ്രസിഡന്റ്‌), കുഞ്ഞുമോന്‍ കൃഷ്‌ണപുരം (ജനറല്‍ സെക്രട്ടറി), പ്രസന്നപിള്ള, രാജി വാഴിപാദി (സെക്രട്ടറി), അന്‍ഷാദ്‌ മാങ്കുഴി (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. വിഭാഗീയ പ്രവര്‍ത്തനങ്ങളെ ഒരു നിലയ്‌ക്കും അംഗീകരിക്കില്ലെന്ന കെ.പി.സി.സി നിലപാടിനെ യോഗം സ്വാഗതം ചെയ്‌തു. കുഞ്ഞി കുമ്പളയുടെ നേതൃത്വത്തിന്‌ യോഗം പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു.
പ്രവാസികളുടെ യാത്രപ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കണം: ഒ.ഐ.സി.സി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക