Image

സ്ത്രീവാദസാഹിത്യം – ഒരു താരതമ്യപരിപ്രേക്ഷ്യം – ഡോ. ജാന്‍സി ജയിംസ്

ഡോ. ജാൻസി ജയിംസ്‌ Published on 29 November, 2012
സ്ത്രീവാദസാഹിത്യം – ഒരു താരതമ്യപരിപ്രേക്ഷ്യം – ഡോ. ജാന്‍സി ജയിംസ്
സാഹിത്യ വിമര്‍ശനത്തിന്റെ ഏറ്റവും പുതിയ മുഖങ്ങളിലൊന്നാണ് സ്ത്രീവാദസാഹിത്യം. സമകാലിക വിമര്‍ശനം സാഹിത്യ പഠനത്തില്‍ നിന്നും ഒരു പടികൂടി കടന്ന് സാംസ്‌കാരിക വിമര്‍ശനമായി മാറിയിരിക്കുന്നു. പാരമ്പര്യ നിരൂപണരീതിയില്‍ നിന്നും വ്യത്യസ്തമായി ഒരു കൃതിയെ അതിന്റെ സാമൂഹിക സാംസ്‌കാരിക പശ്ചാത്തലത്തില്‍ പഠിക്കാനാണ് വര്‍ത്തമാനകാല വിമര്‍ശനം ശ്രമിക്കുന്നത്. അങ്ങനെ എയ്‌സ്‌തെറ്റിക് സെന്‍സിനോടൊപ്പം കൃതി മുന്നോട്ടുവയ്ക്കുന്ന സാമൂഹിക പശ്ചാത്തലവും വിമര്‍ശനത്തിന്റെ ഭാഗമാകുന്നു. ഒരു പുസ്തകത്തിന്റെ പൂര്‍ണ്ണത അതിന്റെ പശ്ചാത്തലത്തെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്.
ഒരു വ്യക്തിയ്ക്കുണ്ടാക്കുന്ന പ്രേരണയുടെയും സ്വപ്നത്തിന്റെയും പ്രചോദനത്തില്‍ നിന്നുമാണ് ഒരുകൃതി ഉണ്ടാകുന്നത്. കൃതിയെ മാത്രം കാണാതെ അതിന് പിന്നില്‍ പ്രവര്‍ത്തിച്ച ശക്തിയേയും കണ്ടെത്താന്‍ ശ്രമിക്കുന്ന സാഹിത്യവിമര്‍ശനം പുതിയ കാഴ്ചപ്പാടിലേയ്ക്ക് കടന്നുവന്നിരിക്കുന്നു. ഇന്ന് പച്ചയായ സാഹിത്യവിമര്‍ശനം വിരളമായിരിക്കുന്നു.
സ്ത്രീരചനയെ മാത്രമല്ല സ്ത്രീയുടെ അസ്തിത്വത്തെത്തന്നെ കണ്ടെത്തുകയെന്നതാണ് ഫെമിനിസത്തിന്റെ ലക്ഷ്യം. യുഗങ്ങളായി അനുഭവിച്ചുപോന്ന അവഗണനയ്ക്കും, പീഡനത്തിനും, പാര്‍ശ്വവത്ക്കരണത്തിനും എതിരെ സ്ത്രീ സംഘടിതമായി പ്രതികരിച്ചു തുടങ്ങിയത് ഇരുപതാം നൂറ്റാണ്ടിലാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ പടിഞ്ഞാറന്‍ സമൂഹത്തില്‍ ഉടലെടുത്ത ചില സാമൂഹിക പ്രസ്ഥാനങ്ങള്‍ സ്ത്രീസമൂഹത്തിന്റെ അസ്വാതന്ത്ര്യങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ സമൂഹത്തെ പ്രേരിപ്പിച്ചു.
1960കളോടെയാണ് പാശ്ചാത്യസാഹിത്യത്തില്‍ ഫെമിനിസം ഒരു സജീവപ്രസ്ഥാനമായി മാറ്റപ്പെടുന്നതെങ്കിലും അതിനും വളരെ മുമ്പുതന്നെ അതിന്റെ ആദ്യകിരണങ്ങള്‍ അവിടെ പ്രകടമായിരുന്നു. സ്ത്രീയുടെ നേര്‍ക്കുള്ള അടിച്ചമര്‍ത്തലുകള്‍ക്കും, പാര്‍ശ്വവത്ക്കരണത്തിനും എതിരെ പടിഞ്ഞാറിന്റെ സ്ത്രീത്വം ഉണരുന്ന കാഴ്ചയാണ് മേരിവുള്‍സ്റ്റണിന്റെ വനിതാവകാശ സമര്‍ത്ഥനത്തിലും മറ്റും നമുക്ക് കാണാന്‍ കഴിയുന്നത്. പിന്നീട് 20!ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തോടെ ഈ തരംഗം കൂടുതല്‍ ശക്തമാകുന്ന കാഴ്ചയാണ് കാണുന്നത്.
പതിനെട്ടാം നൂറ്റാണ്ടില്‍ ആരംഭിക്കുന്ന പാശ്ചാത്യ ഫെമിനിസ്റ്റ് ചിന്തയെ മൂന്ന് ഘട്ടങ്ങളായി വിഭജിക്കാം. 1700 കളില്‍ തുടങ്ങുന്ന ഒന്നാംഘട്ടം 'എലാശിശ്യേ' യെ പ്രകടിപ്പിക്കാന്‍ താല്പര്യം കാണിച്ചില്ല. ജോര്‍ജ്ജ് എലിയട്ടിനെപ്പോലുള്ളവര്‍ ഈ കാലഘട്ടത്തിന്റെ പ്രതിനിധികളായി രംഗത്തെത്തിയവരാണ്. സ്‌െ്രെതണമായ സ്വത്വത്തെപ്പോലും പുറത്തുകാട്ടാന്‍ മടിച്ച ഈ ഘട്ടത്തിലെ എഴുത്തുകാരികള്‍ സ്വന്തം പേരുകള്‍പോലും മറച്ചുവെച്ചു എന്നതാണ് വാസ്തവം. ഒരുതരം 'ടലഹള ങമസെശിഴ' ന് മുതിര്‍ന്ന അവര്‍ പുരുഷ കേന്ദ്രീകൃത സാഹിത്യസങ്കല്പങ്ങളെ അനുകരണാത്മകമായി പിന്തുടരുക മാത്രമാണ് ചെയ്തത്.
പുരുഷന്റെ നിലപാടുകളെ ശക്തമായി എതിര്‍ക്കുകയും പ്രതിരോധിക്കുകയും ചെയ്ത രണ്ടാംഘട്ടത്തെ 'എലാശിശേെ അഴല' എന്ന് വിശേഷിപ്പിക്കാം. സ്‌െ്രെതണതയെ പ്രദര്‍ശിപ്പിക്കാനും സ്ത്രീയുടെ ശക്തിയെ ഉയര്‍ത്തിക്കാട്ടാനും ശ്രമിച്ച രണ്ടാംഘട്ടം കലാപത്തിലൂടെയാണ് രചന നടത്തിയത്. ഈ ഘട്ടത്തില്‍ സാഹിത്യത്തിനായി സ്ത്രീ എഴുത്തുകാര്‍ ഉപയോഗിച്ച ബിംബങ്ങള്‍ പോലും വ്യത്യസ്തവും പുരുഷകേന്ദ്രീകൃത വ്യവസ്ഥയെ നിരന്തരം ചോദ്യം ചെയ്യുന്നതുമായിരുന്നു. ശക്തമായ പുരുഷവിദ്വേഷമായിരുന്നു ഈ കാലഘട്ടത്തിന്റെ മുഖമുദ്ര.
'എലാമഹല എമരല' എന്നറിയപ്പെടുന്ന മൂന്നാംഘട്ടം സ്ത്രീയുടെ വ്യക്തിത്വ പ്രകടനത്തിന്റെ കാലമാണ്. സ്ത്രീയെ സ്ത്രീയായിത്തന്നെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന ഈ ഘട്ടത്തില്‍ പുരുഷനെ എതിരാളിയായി കാണുന്ന സ്വഭാവത്തില്‍ നിന്നും സാരമായ വ്യതിയാനം സംഭവിക്കുന്നതും കാണാം. എലയിന്‍ ഷോവാല്‍ട്ടറും മറ്റും ഈ കാലഘട്ടത്തിന്റെ പ്രതിനിധികളാണ്.
സമകാലിക സാഹിത്യവിമര്‍ശനം പാഠത്തെ മറക്കുകയും പഠനത്തിനുമാത്രം പ്രാധാന്യം നല്‍കുകയും ചെയ്യുന്ന ഒരവസ്ഥയിലേക്ക് മാറ്റപ്പെട്ടിരിക്കുന്നു. എന്നാല്‍ ഫെമിനിസമാകട്ടെ പാഠത്തേയും പഠനത്തേയും ഒരുപോലെ പരിഗണിക്കുന്നുണ്ട്. ഒരു കൃതിയെ അതിന്റെ ലാവണ്യാനുഭവത്തിന്റേയും, രചനാപരിതസ്ഥിതിയുടേയും അടിസ്ഥാനത്തില്‍ കാണാന്‍ ശ്രമിക്കുന്ന ഫെമിനിസ്റ്റ് വിമര്‍ശനത്തില്‍ ഒരു ചെറിയ കൃതിപോലും അതിന്റെ സമഗ്രതയില്‍ വിലയിരുത്തപ്പെടുന്നു.
മലയാളത്തിനു ശക്തമായ ഒരു ഫെമിനിസ്റ്റ് പാരമ്പര്യമുണ്ട്. ഇവിടെ സ്ത്രീവിദ്യാഭ്യാസത്തിന് വളരെ മുമ്പുമുതല്‍ തന്നെ പ്രചാരമുണ്ടായിരുന്നതിനാല്‍ സ്ത്രീസാഹിത്യവും ശക്തിപ്പെട്ടിരുന്നു. ഫെമിനിസത്തിന്റെ ഒന്നാംഘട്ടത്തിന്റെ ചില സവിശേഷതകളെ പ്രകടിപ്പിക്കുന്ന നമ്മുടെ എഴുത്തുകാരിയാണ് തോട്ടക്കാട്ട് ഇക്കാവമ്മ. പുരുഷകേന്ദ്രീകൃതമായ ഒരു സാമൂഹികാവസ്ഥയില്‍ സ്വന്തം സ്വത്വത്തെ മറച്ചുവെയക്കുകയായിരുന്നു ഇക്കാവമ്മ ചെയ്തിരുന്നത്. എന്നാല്‍ ലളിതാംബിക അന്തര്‍ജനമാകട്ടെ അവരുടെ കൃതികളുടെ പ്രത്യേകതകള്‍ കൊണ്ടുതന്നെ ഒരു feminist എന്ന നിലയില്‍ ആഗോളപ്രസക്തി നേടി.
അന്തര്‍ജ്ജനത്തിന്റെ പ്രതികാരദേവതപോലുള്ള കൃതികള്‍ ശക്തമായ ഫെമിനിസ്റ്റുവീക്ഷണത്തിന്റെ പ്രകടനങ്ങള്‍ എന്ന രീതിയില്‍ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടു. ഫെമിനിസം എല്ലാക്കാലത്തും എവിടെയും പ്രസക്തിയുള്ള ഒരു വിഷയം തന്നെയാണ്. പക്ഷെ ഇതിനെ സമീപിക്കുന്ന രീതി വ്യത്യസ്തമാകേണ്ടതുണ്ട്. കേരളത്തിന്റെ പ്രത്യേകമായ സാമൂഹികാന്തരീക്ഷത്തില്‍ മാത്രമേ ഇവിടെ ഫെമിനിസത്തെ വിലയിരുത്താനാവൂ. കാരണം സ്ത്രീസ്വാതന്ത്ര്യവും ജീവിതവീക്ഷണവും ഓരോയിടങ്ങളിലും വ്യത്യസ്തമായിരിക്കുന്നു. ഓരോ നാടിന്റേയും സംസ്‌ക്കാരത്തിനനുയോജ്യമായി മാത്രമെ ഫെമിനിസത്തെ നോക്കിക്കാണാനാവൂ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക