Image

ഫ്രഞ്ച്‌ രുചിക്കൂട്ടുമായ്‌ എഫ്‌എഫ്‌സി ആദ്യ സംരംഭത്തിന്‌ അബുദാബിയില്‍ തുടക്കം കുറിച്ചു

അനില്‍ സി. ഇടിക്കുള Published on 01 December, 2012
ഫ്രഞ്ച്‌ രുചിക്കൂട്ടുമായ്‌ എഫ്‌എഫ്‌സി ആദ്യ സംരംഭത്തിന്‌ അബുദാബിയില്‍ തുടക്കം കുറിച്ചു
അബുദാബി: രുചിക്കൂട്ടിലെ വൈവിധ്യത്തിലൂടെ ഭക്ഷണ പ്രേമികളുടെ ഇഷ്‌ടവിഭവമായ ഫ്രഞ്ച്‌ ഫ്രൈഡ്‌ ചിക്കന്‍ ഫാസ്റ്റ്‌ഫുഡ്‌ ഔട്ട്‌ലെറ്റിന്റെ ആദ്യ സംരംഭത്തിന്‌ അബുദാബിയില്‍ തുടക്കമായി.

അബുദാബി പാസ്‌പോര്‍ട്ട്‌ റോഡില്‍ ആരംഭിച്ച പുതിയ റസ്റ്റോറന്റിന്റെ ഉദ്‌ഘാടനം മുന്‍ മിസ്‌ യൂണിവേഴ്‌സും സിനിമാ താരവുമായ സുസ്‌മിത സെന്‍ നിര്‍വഹിച്ചു.

1935ല്‍ ഫ്രാന്‍സിലെ നീസ്‌ നഗരത്തില്‍ ആരംഭിച്ച എഫ്‌എഫ്‌സി രുചി വൈവിധ്യത്തിലൂടെ ശ്രദ്ധ പിടിച്ചു പറ്റിയെങ്കിലും രണ്‌ടാം ലോകമഹായുദ്ധ സമയത്ത്‌ അടച്ചുപൂട്ടേണ്‌ടി വന്നു. സുഗന്ധ വ്യജ്ഞനങ്ങളും ഔഷധസസ്യങ്ങളുമടക്കം 17 ഘടകങ്ങള്‍ പ്രത്യേക തരത്തില്‍ കൂട്ടിയോജിപ്പിച്ചെടുത്ത എഫ്‌എഫ്‌സിയുടെ രുചി രഹസ്യം 2011ലാണ്‌ കുടുംബാംഗം വീണ്‌ടും കണെ്‌ടടുത്ത്‌ വിപണനരംഗത്തേക്ക്‌ വന്നത്‌. നാവില്‍ രുചിമേളം ഒരുക്കുന്ന എഫ്‌എഫ്‌സി ഭക്ഷണ പ്രേമികള്‍ക്ക്‌ അസാധാരണ അനുഭവമാകുമെന്ന്‌ റസ്റ്റോറന്റ്‌ മാനേജര്‍ പോള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഫാസ്റ്റ്‌ ഫുഡിനൊപ്പം ഹൈദരാബാദ്‌ ബിരിയാണിയും ഇവിടെ ലഭ്യമാകും. മറ്റ്‌ ഫാസ്റ്റ്‌ ഫുഡ്‌ ശൃംഖലകളില്‍നിന്നും വ്യത്യസ്‌തമായി ഭക്ഷണം മേശകളില്‍ വിളമ്പുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്‌ട്‌. 150 പേര്‍ക്കിരിക്കാവുന്ന പാര്‍ട്ടി ഹാളും കിഡ്‌സ്‌ കോര്‍ണറും എഫ്‌എഫ്‌സിയുടെ പ്രത്യേകതകളാണ്‌.

അബുദാബിയിലെ പ്രമുഖമായ എന്‍ടിഎസ്‌ ഗ്രൂപ്പാണ്‌ എഫ്‌എഫ്‌സി യെ അബുദാബിയില്‍ എത്തിച്ചിരിക്കുന്നത്‌. അടുത്ത ഒരു വര്‍ഷത്തിനകം ജിസിസി രാജ്യങ്ങളിലും ഇന്ത്യയിലുമായി നൂറ്‌ എഫ്‌എഫ്‌സി കേന്ദ്രങ്ങള്‍ തുറക്കുമെന്ന്‌ എന്‍ടിഎസ്‌ ഗ്രൂപ്പ്‌ എംഡി ഡോ. ഫ്രാന്‍സിസ്‌ ക്ലീറ്റസ്‌ അറിയിച്ചു.

വിദ്യാഭ്യാസം, മാനവശേഷി, ഹോസ്‌പിറ്റാലിറ്റി, റിയല്‍ എസ്റ്റേറ്റ്‌ രംഗത്തെ രണ്‌ട്‌ ദശകങ്ങളിലെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെയാണ്‌ എന്‍ടിഎസ്‌ ഗ്രൂപ്പ്‌ ഗള്‍ഫ്‌ രാജ്യങ്ങളിലെ ശ്രദ്ധേയ സംരംഭമായി മാറിയത്‌.
ഫ്രഞ്ച്‌ രുചിക്കൂട്ടുമായ്‌ എഫ്‌എഫ്‌സി ആദ്യ സംരംഭത്തിന്‌ അബുദാബിയില്‍ തുടക്കം കുറിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക