Image

ആദിവാസികളുടേത്‌ കൈയ്യേറ്റ ഭൂമിയായാലും തിരിച്ചു നല്‍കണം: കോടതി

Published on 30 August, 2011
ആദിവാസികളുടേത്‌ കൈയ്യേറ്റ ഭൂമിയായാലും തിരിച്ചു നല്‍കണം: കോടതി
ന്യൂഡല്‍ഹി: ആദിവാസികള്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയാലും കൈവശം വെച്ചാലും അത്‌ ആദിവാസികള്‍ക്ക്‌ തന്നെ തിരിച്ചു നല്‍കണമെന്ന്‌ സുപ്രീംകോടതി വിധിച്ചു. സര്‍ക്കാര്‍ സംരക്ഷിക്കേണ്ടത്‌ ആദിവാസികളേയാണ്‌. അല്ലാതെ കൈയ്യേറ്റക്കാരയല്ലെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ മാര്‍ക്കണ്ഡേയ കട്‌ജു, സി.കെ. പ്രസാദ്‌ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ്‌ വിധി.

1987ല്‍ പാലക്കാട്‌ അഗളിയിലെ ആദിവാസി സ്‌ത്രീകളായ കക്കി, പൊന്നി എിവരുടെ ഭൂമി കൈമാറ്റം സംബന്ധിച്ച കേസിലാണ്‌ സുപ്രീം കോടതിയുടെ ഉത്തരവ്‌.

അഗളിയില്‍ 1989ല്‍ ആദിവാസികളുടെ ഭൂമി കൈയേറിയവര്‍ ഭൂമി നിയമാനുസൃതമായി സ്വന്തം പേരില്‍ ലഭിക്കാനായി സുപ്രീം കോടതിയെ സമീപിച്ചതായിരുന്നു. ഭൂമി കൈയേറിയവര്‍ക്കെതിരെ കേരള ഹൈക്കോടതി വിധി പുറപ്പെടുവിച്ചതിനെ തുടര്‍ന്ന്‌ അവര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. മറ്റുള്ളവര്‍ ആദിവാസി ഭൂമി കൈയേറിയാലും വാങ്ങിയാലും അതു ആദിവാസികള്‍ക്ക്‌ തിരിച്ചു നല്‍കണമെന്നും ആദിവാസി ഭൂമി ആദിവാസികള്‍ക്ക്‌ മാത്രം അവകാശപ്പെട്ടതാണെും വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക