Image

ആര്‍സിസി അക്ഷയപാത്രം പദ്ധതിക്ക്‌ ദമാം മീഡിയ ഫോറം സഹായം നല്‍കി

Published on 03 December, 2012
ആര്‍സിസി അക്ഷയപാത്രം പദ്ധതിക്ക്‌ ദമാം മീഡിയ ഫോറം സഹായം നല്‍കി
ദമാം: കിഴക്കന്‍ പ്രവിശ്യയിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്‌മ ദമാം മീഡിയ ഫോറം തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിലെ പാവപ്പെട്ട രോഗികള്‍ക്ക്‌ സൗജന്യമായി ഭക്ഷണവും മരുന്നും നല്‍കുന്ന അക്ഷയപാത്രം പദ്ധതിക്ക്‌ സഹായം പ്രഖ്യാപിച്ചു.

ഒരു ലക്ഷം രൂപ കൈമാറുന്നത്‌ സംബന്ധമായ രേഖ സംസ്ഥാന പ്രവാസി കാര്യമന്ത്രി കെ.സി. ജോസഫിന്‌ മീഡിയ ഫോറം ചെയര്‍മാന്‍ പി.എ.എം. ഹാരിസ്‌ കൈമാറി. വാര്‍ത്താ സമ്മേളനങ്ങള്‍ക്ക്‌ മീഡിയ ഫോറം ഈടാക്കുന്ന തുക സമാഹരിച്ച നിധിയില്‍ നിന്നാണ്‌ ഈ സഹായം നല്‍കുന്നതെന്ന്‌ ചെയര്‍മാന്‍ അറിയിച്ചു.

സാജിദ്‌ ആറാട്ടുപുഴ, മുജീബ്‌ കളത്തില്‍, അബ്‌ദുള്‍ അലി കളത്തിങ്ങല്‍, പി.ടി. അലവി, അഷ്‌റഫ്‌ ആളത്ത്‌, തോമസ്‌ മാത്യു, സുബൈര്‍ ഉദിനൂര്‍,അനില്‍ കുറിച്ചിമുറ്റം, ചെറിയാന്‍ കിടങ്ങന്നൂര്‍, ബിജു കല്ലുമല, ഒഐസിസി ദമാം സോണ്‍ പ്രസിഡന്റ്‌ പി.എം. നജീബ്‌, നോര്‍ക്ക സൗദി കണ്‍സള്‍ട്ടന്‍ ശിഹാബ്‌ കൊട്ടുകാട്‌ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ആര്‍സിസിയുടെ അക്ഷയപാത്രം പദ്ധതിക്ക്‌ സഹായം നല്‍കാനുള്ള ദമാം മീഡിയ ഫോറം തീരുമാനം സഹജീവികളോട്‌ കാണിക്കുന്ന കാരുണ്യമാണെന്ന്‌ മന്ത്രി കെ.സി. ജോസഫ്‌ ശ്ലാഘിച്ചു. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ എല്ലാ ജില്ലകളിലും രോഗം മൂലം അവശതയനുഭവിക്കുന്ന നിരവധി പേരാണ്‌ സഹായം തേടി എത്തിയത്‌. അവരെക്കുറിച്ച്‌ പുറം ലോകം അറിയുന്നില്ല. മരുന്നിനും ചികിത്സക്കുമുള്ള പദ്ധതികളാണ്‌ മുഖ്യമന്ത്രി കൂടുതലായി പ്രഖ്യാപിച്ചതെന്ന്‌ മന്ത്രി പറഞ്ഞു. കുട്ടികള്‍ക്ക്‌ അസുഖം നേരിടുമ്പോള്‍ മാതാപിതാക്കളാണ്‌ ഏറെ പ്രയാസം നേരിടുന്നത്‌. അവര്‍ക്ക്‌ കാരുണ്യം പകരേണ്‌ടതുണ്‌ട്‌.

ശാരീകമായ വൈകല്യമുള്ളവര്‍ക്ക്‌ പി.എസ്‌.സി നിയമനത്തില്‍ മൂന്ന്‌ ശതമാനം സംവരണമുണ്‌ട്‌. ഇതിനുസരിച്ച്‌ 2100 തസ്‌തികകള്‍ ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുകയാണ്‌. യോഗ്യരായ ആളുകള്‍ ഉണെ്‌ടങ്കിലും അവര്‍ക്ക്‌ വിവരം നല്‍കാനോ, നിയമിക്കാനോ നടപടികളുണ്‌ടായിട്ടില്ല. ഈ കാര്യത്തില്‍ വൈകാതെ നടപടി സ്വീകരിക്കുമെന്ന്‌ മന്ത്രി വെളിപ്പെടുത്തി.
ആര്‍സിസി അക്ഷയപാത്രം പദ്ധതിക്ക്‌ ദമാം മീഡിയ ഫോറം സഹായം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക