Image

റിയാദ്‌ ഇന്ത്യന്‍ ഡോക്‌ടേര്‍സ്‌ അസോസിയേഷന്‍ വാര്‍ഷികം ആഘോഷിച്ചു

ഷക്കീബ്‌ കൊളക്കാടന്‍ Published on 03 December, 2012
റിയാദ്‌ ഇന്ത്യന്‍ ഡോക്‌ടേര്‍സ്‌ അസോസിയേഷന്‍ വാര്‍ഷികം ആഘോഷിച്ചു
റിയാദ്‌: ഇന്ത്യന്‍ ഡോക്‌ടര്‍മാരുടെ റിയാദിലെ കൂട്ടായ്‌മയായ റിയാദ്‌ ഐഎംഎ യുടെ നാലാം വാര്‍ഷികം വിവിധ കലാ സാംസ്‌കാരിക പരിപാടികളോടെ ആഘോഷിച്ചു.

ബഗ്‌ളഫിലെ ദുറ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ്‌ ഡോ. തമ്പി അധ്യക്ഷത വഹിച്ചു. കഴിഞ്ഞ ഒരു വര്‍ഷം സംഘടന നടത്തിയ ഹാന്‍ഡ്‌ ഫോര്‍ ദ നീഡി, പുകവലി വിരുദ്ധ കാമ്പയിന്‍, പ്രമേഹ ബോധവത്‌കരണ പരിപാടി തുടങ്ങിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ വിശദീകരിച്ചു.

അംഗങ്ങള്‍ക്കായുള്ള നോര്‍ക്ക ഐഡി കാര്‍ഡിന്റെ വിതരണം ഡോ. ജോഷി ജോസഫിന്‌ ആദ്യ കാര്‍ഡ്‌ നല്‍കി സ്‌ഥാപക പ്രസിഡന്റ്‌ ഡോ. സെബാസ്റ്റ്യന്‍ ഉദ്‌ഘാടനം ചെയ്‌തു.

വാര്‍ഷികാഘോഷങ്ങളോടനുബന്‌ധിച്ചു നടന്ന കലാപരിപാടികളില്‍ ഡോ. സുനില്‍, ഡോ. തമ്പി, മിസിസ്‌ തമ്പി, ഡോ. ജോസ്‌ ആന്‍േറാ അക്കര, പരിതേഷ്‌ ഷെട്ടി തുടങ്ങിയവരുടെ ഗാനങ്ങളും ഡേ. രാജശേഖറും സംഘവും അവതരിപ്പിച്ച തമിഴ്‌ സംഘഗാനം, ഡോ. തോമസ്‌ കൂട്ടുങ്ങന്‍, ഡോ.സെബാസ്റ്റ്യന്‍ എന്നിവരുടെ നാടന്‍ പാട്ട്‌, ഡോ. സഫീര്‍, ഡോ. വനജാ രാഘവന്‍, ഡോ. സീമ, മാസ്റ്റര്‍ സെയ്‌ന്‍ അബ്‌ദുല്‍ അസീസ്‌ എന്നിവരുടെ ഹിന്ദി ഗാനങ്ങള്‍, ഡോ. ശ്രീവിദ്യ, ഡോ. മുഹമ്മദ്‌ റഫീഖ്‌, മാസ്‌റ്റര്‍ സിദാന്‍ ഹാഷിം, ആദിത്യ ഷെട്ടി എന്നിവരുടെ നൃത്തം, ഡോ. ജിബു റഫീഖ്‌, ഡോ. മൃതുലാ സുനില്‍, ഡേ. ഷെര്‍ളി റജി, ഡോ. സുലു ജോസ്‌, ഡോ. ജൂലിയ ഫാത്തിമ, മിസിസ്‌ രാജി ബാല എന്നിവരുടെ സംഘ നൃത്തം, സ്‌ട്രോംഗ്‌ മെന്‍ ഐഎംഎ ടീമിമന്‍െറ എയര്‍ കേരള കന്നിയാത്ര എന്ന ലഘു ചിത്രീകരണം എന്നിവ മികച്ച നിലവാരം പുലര്‍ത്തി. ഡോ. തോമസ്‌ കൂട്ടുങ്ങന്‍, ഡോ. ഹാഷിം തായിലക്കണ്‌ടി എന്നിവര്‍ അവതാരകരായിരുന്നു. ഡോ. എലിസബത്ത്‌ സ്‌റ്റേജ്‌ ഡെക്കറേഷന്‌ നേതൃത്വം നല്‍കി.

നേരത്തെ നടന്ന കലാകായിക മത്‌സരങ്ങളില്‍ വിജയിച്ച ഐഎംഎ കുടുംബാംഗങ്ങള്‍ക്കും കുട്ടികള്‍ക്കും ഡോ. ഭരതന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്‌തു. ആദ്യം എത്തുന്ന ഏളി ബേര്‍ഡ്‌സിനായി ഏര്‍പ്പെടുത്തയ സമ്മാനം ഡോ. രാജ്‌മോഹനും അംഗങ്ങള്‍ക്കിടയില്‍ നടത്തിയ കൂപ്പണ്‍ നറുക്കെടുപ്പില്‍ വിജയികളായ ഡോ. മുകുന്ദനും ഡോ. ബാലചന്ദ്രനും യാഥാക്രമം ഒന്നും രണ്‌ടും സമ്മാനങ്ങള്‍ ലഭിച്ചു. സെക്രട്ടറി ഡോ. സുരേഷ്‌, ഡോ. സാംസണ്‍, ഡോ. അബ്‌ദുള്‍ അസീസ്‌, ഡോ. സജിത്‌, ഡോ. അനില്‍ നയിക്‌, ഡോ. മുഹമ്മദ്‌ ഫൈസി, ഡോ. തമ്പാന്‍ തുടങ്ങിയവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

റിയാദ്‌ ഇന്ത്യന്‍ ഡോക്‌ടേര്‍സ്‌ അസോസിയേഷന്‍ വാര്‍ഷികം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക