Image

പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആത്മാര്‍ഥമായ ശ്രമങ്ങള്‍ നടത്തും: മന്ത്രി കെ.സി ജോസഫ്‌

അനില്‍ കുറിച്ചിമുട്ടം Published on 03 December, 2012
പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആത്മാര്‍ഥമായ ശ്രമങ്ങള്‍ നടത്തും: മന്ത്രി കെ.സി ജോസഫ്‌
ദമാം: തീര്‍ത്താല്‍ തീരാത്ത പ്രശ്‌നങ്ങളാണ്‌ പ്രവാസി സമൂഹത്തിന്റേതെങ്കിലും അവ പരിഹരിക്കാന്‍ ആത്മാര്‍ഥമായ ശ്രമങ്ങള്‍ കേരളാ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്‌ടാകുമെന്ന്‌ കേരള പ്രവാസികാര്യ മന്ത്രി കെ.സി. ജോസഫ്‌. രണ്‌ടു ദിവസമായി ദമാം കിംഗ്‌ ഫഹദ്‌ അമ്യൂസ്‌മെന്റ്‌ പാര്‍ക്കില്‍ നടന്ന വിന്റര്‍ ഫെസ്റ്റിന്റെ സാംസ്‌കാരിക സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പി.എം. നജീബ്‌ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വി.കെ. ഹംസയെ ആദരിച്ചു. റിമി കീപ്പള്ളില്‍ രചിച്ച മെക്കാനിക്കല്‍ ഡെയ്‌ഞ്ചര്‍ എന്ന നോവലിന്റെ സൗദിയിലെ പ്രകാശനം ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു. വി.കെ. ഹംസ, കവി. രാവുണ്ണി, തമിഴ്‌ സിനിമാ നടന്‍ ദാമു, ജമാല്‍ വില്യാപ്പള്ളി, അബ്‌ദുസമദ്‌ മാസ്റ്റര്‍, കെ.എം ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു. ഇര്‍ഫാന്‍ ഇഖ്‌ബാല്‍ ഖാന്‍, ഖാദര്‍ ചെങ്കള, കെ.സി. ഷാജി, ഷിഹാബ്‌ കൊട്ടുകാട്‌, മുഹമ്മദ്‌ സലീം, കെ.ആര്‍ അജിത്‌, രഘുനാഥ്‌ ഷൊര്‍ണൂര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

വിവിധ മത്സരവിജയികള്‍ക്ക്‌ ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്‌തു. ആലിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും ടി.എ. തങ്ങള്‍ നന്ദിയും പറഞ്ഞു. അസ്‌ന ഹുസ്‌മാന്‍ ഖിറാഅത്ത്‌ നടത്തി. തോമസ്‌ മാത്യു, അജി മാത്യു എന്നിവര്‍ അവതാരകരായിരുന്നു.
പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആത്മാര്‍ഥമായ ശ്രമങ്ങള്‍ നടത്തും: മന്ത്രി കെ.സി ജോസഫ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക