Image

അവസാന മരവും വീണുകഴിയുമ്പോള്‍ മനുഷ്യന്‌ തിരിച്ചറിവ്‌ ഉണ്‌ടാകും: വി.ടി. ബല്‍റാം

അനില്‍ സി. ഇടിക്കുള Published on 04 December, 2012
അവസാന മരവും വീണുകഴിയുമ്പോള്‍ മനുഷ്യന്‌ തിരിച്ചറിവ്‌ ഉണ്‌ടാകും: വി.ടി. ബല്‍റാം
അബുദാബി: അവസാനത്തെ മരവും വെട്ടിക്കഴിഞ്ഞതിന്‌ ശേഷവും അവസാനത്തെ പുഴയും മലിനമായതിനുശേഷവും മനുഷ്യന്‍ തിരിച്ചറിയും പച്ചനോട്ടുകള്‍ ഭക്ഷിച്ച്‌ ജീവിക്കാന്‍ കഴിയില്ല എന്ന്‌ അപ്പോഴേയ്‌ക്കും കുറ്റസമ്മതത്തിന്‌പോലും സമയം ബാക്കിയുണ്‌ടാകില്ലെന്ന്‌ വി.ടി ബല്‍റാം എംഎല്‍എ.

പുരോഗതിയെക്കുറിച്ച്‌ ചിന്തിക്കുമ്പോഴൊക്കെ നാം മണ്ണിനെയും മരത്തെയും പുഴയെയും കുറിച്ച്‌ കൂടിച്ചിന്തിക്കണം പ്രകൃതിയോടെത്തുപോകാത്ത ഒരു വികസന സങ്കല്‍പ്പവും മനുഷ്യനാവശ്യമുള്ളതല്ല. ഒട്ടനവധി പരാജയങ്ങളില്‍നിന്നാണ്‌ മഹാന്മാരായ ശാസ്‌ത്രജ്ഞര്‍ ഉന്നത കണ്‌ടുപിടിത്തങ്ങള്‍ നമുക്ക്‌ സമ്മാനിച്ചത്‌. കുട്ടികള്‍ സ്ഥിരോത്സാഹത്തോടെ കാര്യങ്ങള്‍ ചെയ്‌ത്‌ മുന്നോട്ട്‌ പോകണമെന്ന്‌ അദ്ദേഹം ഉപദേശിച്ചു.

ഇന്ദിരാഗാന്ധി വീക്ഷണം ഫോറം അബുദാബി വനിതാവിഭാഗം സംഘടിപ്പിച്ച ഒന്‍പതാമത്‌ ഷെയ്‌ഖ്‌ സായിദ്‌ മെമ്മോറിയല്‍ എഡ്യൂക്കേഷണല്‍ അവാര്‍ഡ്‌ ഉദ്‌ഘാടനം ചെയ്‌ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

2012 മാര്‍ച്ചിലെ പ്ലസ്‌ടു പരീക്ഷയില്‍ അബുദാബിയില്‍നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്ക്‌ നേടിയ ഷിഹ്‌ബ (98.75% മാര്‍ക്ക്‌ കേരള സയന്‍സ്‌), മുഹമ്മദ്‌ ഷഹീദ്‌ (95.5% മാര്‍ക്ക്‌ കേരള കോമേഴ്‌സ്‌), ഹോമഗ്‌നി ഘോഷ്‌, ക്രിസ്റ്റീന്‍ ഡേവിഡ്‌ ബോസ്‌ (രണ്‌ട്‌ പേരും 96.60% മാര്‍ക്ക്‌ സിബിഎസ്‌ഇ, സയന്‍സ്‌), അലീഷാ ആരിഫ്‌ ഷൈഖ്‌ (96.60%മാര്‍ക്ക്‌ സിബിഎസ്‌ഇ കോമേഴ്‌സ്‌) എന്നിവര്‍ക്ക്‌ ഗോള്‍ഡ്‌ മെഡല്‍ സമ്മാനിച്ചു. കൂടാതെ പത്താം ക്ലാസിലും പ്ലസ്‌ടു വിലും എല്ലാവിഷയങ്ങളിലും എയും എപ്ലസൂം നേടിയ 68 കുട്ടികള്‍ക്കും മലയാളത്തിന്‍ എപ്ലസ്‌ നേടിയ 22 കുട്ടികള്‍ക്കും പുരസ്‌കാരങ്ങള്‍ നല്‍കി.

മറ്റോരു പരിപരിപാടിയില്‍ പങ്കെടുക്കാനുള്ളതിനാല്‍ മുഖ്യാതിഥിയായിരുന്ന ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍പ്രധാന പരിപടികള്‍ തുടങ്ങുന്നതിന്‌മുന്‍പ്‌ ചടങ്ങിലെത്തി സദസിനെ അഭിസംബോധന ചെയ്‌ത്‌ മടങ്ങി.

ബി.അര്‍.ഷെട്ടി മുഖ്യാതിഥിയായിരുന്ന ചടങ്ങില്‍ വനിതാ വിഭാഗം പ്രസിഡന്റ്‌ നീനാ തോമസ്‌ അധ്യക്ഷത വഹിച്ചു. വൈസ്‌ പ്രസിഡന്റ്‌ വഹീദാ താഹിര്‍ സ്വാഗതവും അജീബാഷാന്‍ നന്ദിയും പറഞ്ഞു. വീക്ഷണം അബുദാബി പ്രസിഡന്റ്‌ സി.എം.അബ്ദുള്‍ ഖരീം, സെക്രട്ടറി ടി.എം.നിസാര്‍, സമാജം പ്രസിഡന്റ്‌ മനോജ്‌ പുഷ്‌കര്‍. കെ.എസ്‌.സി.പ്രസിഡന്റ്‌ കെ.ബി.മുരളി വീക്ഷണം കേന്ദ്ര പ്രസിഡന്റ്‌ ഇ.കെ.നസീര്‍, യുഎഇ എക്‌സേഞ്ച്‌ മാനേജര്‍ ആന്റോ ബര്‍ണാര്‍ഡ്‌,അല്‍ ഐന്‍ ഐഎസ്‌സി ജനറല്‍ സെക്രട്ടറി ഷാജിഖാന്‍ വീക്ഷണം മുന്‍ പ്രസിഡന്റ്‌ മാരായ എന്‍.പി. മുഹമ്മദാലി,കെ.എച്ച്‌.താഹിര്‍, ഷുക്കൂര്‍ ചവക്കാട്‌, സെന്റ്‌ ജോസഫ്‌ സ്‌കൂളിന്റെ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ കാര്‍മന്‍, ടി.എ.നാസര്‍എന്നിവര്‍ പ്രസംഗിച്ചു. അവാര്‍ദാന പരിപാടികള്‍ ക്ക്‌ അബ്ദുള്‍ഖാദര്‍ തിരുവത്ര നേതൃത്വം നല്‍കി.
അവസാന മരവും വീണുകഴിയുമ്പോള്‍ മനുഷ്യന്‌ തിരിച്ചറിവ്‌ ഉണ്‌ടാകും: വി.ടി. ബല്‍റാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക