Image

ദിവസങ്ങള്‍ക്കു മുമ്പ്‌ സൗദിയില്‍ എത്തിയ മലയാളി വാഹനമിടിച്ചു മരിച്ചു

ജാഫറലി പാലക്കോട്‌ Published on 04 December, 2012
ദിവസങ്ങള്‍ക്കു മുമ്പ്‌ സൗദിയില്‍ എത്തിയ മലയാളി വാഹനമിടിച്ചു മരിച്ചു
ജിദ്ദ: ദിവസങ്ങള്‍ക്കു മുമ്പ്‌ മാത്രം സൗദി അറേബ്യയില്‍ എത്തിയ മലയാളി യുവാവ്‌ വാഹനമിടിച്ച്‌ മരിച്ചു. തിരുവനന്തപുരം പേട്ട സ്വദേശി ഷിബു ഹരിദാസ്‌(33)ആണ്‌ മരിച്ചത്‌.

ജിദ്ദ യില്‍ നിന്നു 50 കിലോമീറ്റര്‍ അകലെ ബഹറയിലുള്ള എഐസി കമ്പനിയില്‍ ജോലി ചെയ്യുന്ന ഷിബു ഞായറാഴ്‌ച രാത്രി ഭക്ഷണം വാങ്ങിയ ശേഷം റോഡ്‌ മുറിച്ചുകടക്കുമ്പോഴാണ്‌ അപകടത്തില്‍പെട്ടത്‌. ഈജിപ്‌ഷ്യന്‍ പൗരന്‍ ഓടിച്ച വാഹനം ഷിബുവിനെ ഇടിച്ചു വീഴ്‌ത്തുകയായിരുന്നു. ഷിബു തല്‍ക്ഷണം മരിച്ചു.

മൂന്നാഴ്‌ച മുമ്പാണ്‌ എഐസി കമ്പ നിയിലെ എച്ച്‌.ആര്‍ വിഭാഗത്തിലേക്ക്‌ പുതിയ വീസയില്‍ ഷിബു എത്തിയത്‌. ഹരിദാസ്‌-ലക്ഷ്‌മി ദമ്പതികളുടെ മകനാണ്‌. ഭാര്യ ദീപ. ഒരു വയസുള്ള മകനുണ്‌ട്‌. സഹോദരന്‍ ഷിജു.

ജിദ്ദ മഹ്‌ജര്‍ ആശുപത്രിയിലുള്ള മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി കമ്പനി അധികൃതര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക