Image

പ്ലെയേഴ്‌സ്‌

Published on 04 December, 2012
പ്ലെയേഴ്‌സ്‌
ബൈക്ക്‌ റേസിന്റെ പശ്ചാത്തലത്തില്‍ ഒരു ചിത്രം വരുന്നു. വാസുദേവ്‌ സനല്‍ സംവധാനം ചെയ്യുന്ന പ്ലെയേഴ്‌സ്‌. ജീവിതം ഒരു മല്‍സരമാണ്‌. വിജയികളുടെ കളിസ്ഥലം. ആ കളിസ്ഥലത്തേയ്‌ക്ക്‌ വരുന്ന സൗഹൃദത്തിന്റെ പുത്തന്‍ കൂട്ട്‌കെട്ട്‌. പ്രണയവും പകയും അവരുടെ ജീവിത വേഗത്തിന്‌ ഇന്ധനമായിരുന്നു.

ബൈക്ക്‌ റൈസ്‌ ഇഷ്‌ടവിനോദമാക്കിയ ഒരു ഗ്രാമത്തിന്റെ കഥ. ക്രിക്കറ്റോ ഫുട്‌ബോളോ അല്ല ബൈക്ക്‌ റൈസ്‌ ആയിരുന്നു അവരുടെ ഇഷ്‌ടവിനോദം. ബൈക്കില്‍ ഏറ്റവും മുന്നില്‍ പറന്നെത്തുന്ന ധീരന്‌ മകളെ വിവാഹം ചെയ്‌തു കൊടുക്കാന്‍ പോലും തയാറാകുന്ന മാതാപിതാക്കളുടെ ഗ്രാമം.
ചെറുപ്പക്കാര്‍ പല സംഘങ്ങളായി റെയ്‌സ്‌ ക്ലബ്ബുകള്‍ രൂപീകരിച്ച്‌ പരസ്‌പരം വെല്ലുവിളിച്ച്‌ ബൈക്കില്‍ ചീറിപ്പാഞ്ഞു. അവിടേയ്‌ക്ക്‌ പുതിയൊരു സംഘം പ്ലെയേഴ്‌സ്‌ വരികയാണ്‌. തുടര്‍ന്ന്‌ അരങ്ങേറുന്ന സംഭവങ്ങളാണ്‌ ഈ ചിത്രത്തില്‍ പറയുന്നത്‌.

ജയസൂര്യ, കാവ്യ, ജഗതി, ജഗദീഷ്‌, സിദ്ധിഖ്‌, ജിഷ്‌ണു, സലിംകുമാര്‍, നിഷാന്ത്‌ സാഗര്‍, ഇന്ദ്രന്‍സ്‌, ബിന്ദുപണിക്കര്‍ എന്നിവരാണ്‌ പ്രധാന താരങ്ങള്‍. രചന-അശോക്‌ശശി. ഗിരീഷ്‌ പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക്‌ എം.ജയചന്ദ്രന്‍ ഈണം പകര്‍ന്നു. കാമറ-സഞ്‌ജീവ്‌ ശങ്കര്‍. -വാഴൂര്‍ ജോസ്‌
പ്ലെയേഴ്‌സ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക