Image

ഗോപികൃഷ്‌ണന്‌ കല കുവൈറ്റ്‌ സ്വീകരണം നല്‍കി

സലിം കോട്ടയില്‍ Published on 05 December, 2012
ഗോപികൃഷ്‌ണന്‌ കല കുവൈറ്റ്‌ സ്വീകരണം നല്‍കി
കുവൈറ്റ്‌: പ്രശസ്‌ത മാധ്യമ പ്രവര്‍ത്തകന്‍ ജെ.ഗോപികൃഷ്‌ണന്‌ കേരള ആര്‍ട്ട്‌ ലവേഴ്‌സ്‌ അസോസിയേഷന്‍, കല കുവൈറ്റ്‌ കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല സെന്ററില്‍ സ്വീകരണം നല്‍കി. തുടര്‍ന്ന്‌ ഇന്ത്യന്‍ മാധ്യമ രംഗത്തെ സമകാലിക അവസ്ഥയെക്കുറിച്ച്‌ പ്രഭാഷണവും നടത്തി. ജനപക്ഷ മാധ്യമ പ്രവര്‍ത്തനത്തിന്റെ ആവശ്യകതയാണ്‌ ഇന്ന്‌ വേണ്‌ടതെന്നും, അത്‌ ഏറ്റെടുക്കുമ്പോഴായാണ്‌ മാധ്യമ പ്രവര്‍ത്തകന്റെ കടമ പൂര്‍ത്തിയാവുന്നതെന്നും അദ്ദേഹം പ്രഭാഷണത്തില്‍ പറഞ്ഞു.

ഉദ്യോഗസ്ഥ രാഷ്ട്രീയ മാധ്യമ കൂട്ടുകെട്ട്‌ വഴി നടക്കുന്ന അഴിമതികളെ തുറന്നു കാണിക്കാന്‍ ഏവര്‍ക്കും ബാധ്യത ഉണെ്‌ടന്നും അത്‌ ഏറ്റെടുക്കാന്‍ പൊതു സമൂഹവും തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. സ്വീകരണ യോഗത്തില്‍ കല കുവൈറ്റ്‌ പ്രസിഡന്റ കെ.വിനോദ്‌ അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റിയംഗം സജിത സ്‌കറിയ ഗോപികൃഷ്‌ണനെ ബൊക്കെ നല്‍കി സ്വീകരിച്ചു. ട്രഷറര്‍ വിനോദ്‌ കെ.ജോണ്‍ കലയുടെ സ്‌നേഹോപഹാരം നല്‍കി.

ചര്‍ച്ചയില്‍ ഇടപെട്ട്‌ ഹബീബ്‌ റഹ്‌മാന്‍, എന്‍.അജിത്‌കുമാര്‍ എന്നിവരും മീഡിയ ഫോറം ഭാരവാഹികളായ സജി പീറ്റര്‍, ഗിരീഷ്‌ ഒറ്റപ്പാലം, അനില്‍ പി. അലക്‌സ്‌, അന്‍വര്‍ സാദത്ത്‌ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. മുന്‍ പ്രധാനമന്ത്രി ഐ.കെ ഗുജ്‌റാളിന്റെ മരണത്തില്‍ അനുശോചിച്ച്‌ പ്രമേയം സലിംരാജ്‌ അവതരിപ്പിച്ചു. യോഗത്തിന്‌ വിന്നു കല്ലേലി സ്വാഗതവും ദിലിപ്‌ നടേരി നന്ദിയും പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക