Image

ജോര്‍ജേട്ടന്‍ കലക്കുന്നു; ബഡ്ഡിയിലും, ഇംഗ്ലീഷിലും

അനില്‍ പെണ്ണുക്കര Published on 05 December, 2012
ജോര്‍ജേട്ടന്‍ കലക്കുന്നു; ബഡ്ഡിയിലും, ഇംഗ്ലീഷിലും
ന്യൂയോര്‍ക്ക്‌: `അക്കരക്കാഴ്‌ച' മലയാളിക്ക്‌ ഒരു ഹാസ്യ നടനെ കൂടി സമ്മാനിച്ചിരിക്കുന്നു. നമ്മുടെ സ്വന്തം ജോര്‍ജേട്ടന്‍. ഇന്‍ഷ്വറന്‍സ്‌ പരീക്ഷ കാണാതെ പഠിച്ച്‌ പാസായ ജോര്‍ജേട്ടന്‍ എന്ന ജോസുകുട്ടി വലിയകുന്നേല്‍.
ഗ്രിഗറി മമ്മൂട്ടിയുടെ മകന്റെയൊപ്പമാണെങ്കില്‍, ജോര്‍ജേട്ടന്‍ ശ്യാമപ്രസാദിന്റെ പുതിയ ചിത്രമായ `ഇംഗ്ലീഷില്‍' ജയസൂര്യയ്‌ക്കൊപ്പം.

രാജ്‌ പി. മേനോന്‍ സംവിധാനം ചെയ്യുന്ന `ബഡ്ഡി' എന്ന സിനിമയില്‍ മലയാളത്തിന്റെ ഭാവനടന്‍ ബാലചന്ദ്രമേനോന്‍, ബാബു ആന്റണി, അനൂപ്‌ മേനോന്‍ തുടങ്ങിയവരോടൊപ്പം മുഴുനീള കോമഡി വേഷവുമായ ജോര്‍ജ്‌ അച്ചായന്‍ വരുമ്പോള്‍ അഭിനയത്തിന്റെ കളത്തില്‍ സാധാരണക്കാരനായ അച്ചായന്റെ `അച്ചായനിസം' കലക്കും എന്നുറപ്പ്‌.

അക്കരക്കാഴ്‌ചകള്‍ക്ക്‌ വേണ്ടത്ര അംഗീകാരം അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ലഭിച്ചില്ലെങ്കിലും ഫെയ്‌സ്‌ബുക്കില്‍ 'ജോര്‍ജേട്ടന്‍' ഞാന്‍ ഊട്ടിയിലാണ്‌ ഷൂട്ടിംഗ്‌ എന്ന്‌ എഴുതിയപ്പോള്‍ ഒരു ചെറിയ വാര്‍ത്ത ഇമലയാളിക്കുവേണ്ടി എഴുതിയില്ലെങ്കില്‍...എന്ത്‌ ഫെയ്‌സ്‌ബുക്ക്‌...എന്ത്‌ സൗഹൃദം...അച്ചായാ ഇമലയാളിയുടേയും സിനിമയെ സ്‌നേഹിക്കുന്നവരുടേയും ആശംസകള്‍.
ജോര്‍ജേട്ടന്‍ കലക്കുന്നു; ബഡ്ഡിയിലും, ഇംഗ്ലീഷിലും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക