Image

യുഎഇ വണ്‌ടൂര്‍ അസോസിയേഷന്‌ പുതിയ ഭാരവാഹികള്‍

Published on 06 December, 2012
യുഎഇ വണ്‌ടൂര്‍ അസോസിയേഷന്‌ പുതിയ ഭാരവാഹികള്‍
ഷാര്‍ജ: ഷാര്‍ജ സീലാന്റ്‌ ഹോട്ടലില്‍ ചേര്‍ന്ന വണ്‌ടൂര്‍ അസോസിയേഷന്‍ സമ്മേളനത്തില്‍ യുഎഇയുടെ ദേശീയ ദിനം ആഘോഷിച്ചു. തുടര്‍ന്നു നടന്ന ജനറല്‍ ബോഡിയില്‍ പുതിയ വര്‍ഷത്തേയ്‌ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി എ.പി. അബ്‌ദുസലാം (പ്രസിഡന്റ്‌), ഹാരീസ്‌ ഹീലാമ്പ്ര (ജനറല്‍ സെക്രട്ടറി), സാജിദ്‌ ബാബു (ട്രഷറര്‍) എന്നിവരേയും ഒന്‍പതംഗ എക്‌സിക്യൂട്ടീവിനേയും തെരഞ്ഞെടുത്തു. ടി.പി മൂസ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഇസ്‌ഹാഖ്‌ മദാരി വാര്‍ഷിക റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. കമര്‍സമാന്‍ നന്ദി പറഞ്ഞു.
യുഎഇ വണ്‌ടൂര്‍ അസോസിയേഷന്‌ പുതിയ ഭാരവാഹികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക