Image

ഗുരുവായൂര്‍ എന്‍ആര്‍ഐ ഫോറം യുഎഇ ദേശീയദിനം ആഘോഷിച്ചു

അഭിലാഷ്‌ ഗുരുവായൂര്‍ Published on 06 December, 2012
ഗുരുവായൂര്‍ എന്‍ആര്‍ഐ ഫോറം യുഎഇ ദേശീയദിനം ആഘോഷിച്ചു
ദുബായി: ഗുരുവായൂര്‍ എന്‍ആര്‍ഐ ഫോറം യുഎഇയുടെ 41-ാമത്‌ ദേശീയ ദിനം സല്യൂട്ട്‌ യുഇഎ 2012 എന്ന പേരില്‍ ദുബായ്‌ ഷേയ്‌ഖ്‌ റാഷിദ്‌ ഓഡിറ്റോറിയത്തില്‍ (ഇന്ത്യന്‍ സ്‌കൂള്‍) ഡിസംബര്‍ രണ്‌ടിന്‌ ആഘോഷിച്ചു.

വൈസ്‌ പ്രസിഡന്റ്‌ അഭിലാഷ്‌ വി. ചന്ദ്രന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഷംജി എലൈറ്റ്‌ സ്വാഗതവും സുനില്‍ ഉണ്ണീരി നന്ദിയും പ്രകടിപ്പിച്ചു. വിശിഷ്‌ടാതിഥികളായി ഷംസുദ്ദീന്‍ ബിന്‍ മൊഹിയുദ്ദീന്‍ (ഗ്രാന്‍ഡ്‌ ഹൈപ്പര്‍ മാര്‍ക്കറ്റ്‌), ഇയാദ്‌ അലി അബ്‌ദുള്‍ റഹ്‌ മാന്‍ (എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍, ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ ടൂറിസം ആന്‍ഡ്‌ കോമേഴ്‌സ്‌ മാര്‍ക്കറ്റിംഗ്‌), സക്കീര്‍ ഹുസൈന്‍ (ഗള്‍ഫ്‌ ഗേറ്റ്‌ ഹെയര്‍ ഫിക്‌സിംഗ്‌), ഷൈന്‍ (അല്‍മറായ്‌), മുഹമ്മദ്‌ യാസിന്‍ (എലൈറ്റ്‌, ഗുരുവായൂര്‍) തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ എലൈറ്റ്‌ അബുബക്കര്‍ ഹാജി മെമ്മോറിയല്‍ അവാര്‍ഡ്‌ വി.ടി ബല്‍റാം എംഎല്‍എക്ക്‌ സമ്മാനിച്ചു.

ചടങ്ങിനുശേഷം പിന്നണി ഗായകന്‍ പി. ജയചന്ദ്രന്‍, ഗായത്രി, കലാഭവന്‍ സതീഷ്‌, ഏഷ്യ കള്‍ച്ചറല്‍ സെന്റര്‍ എന്നിവര്‍ അവതരിപ്പിച്ച സംഗീത, കലാവിരുന്നും നടന്നു.
ഗുരുവായൂര്‍ എന്‍ആര്‍ഐ ഫോറം യുഎഇ ദേശീയദിനം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക