Image

മലയാളികളുടെ പൊതുമാപ്പ്‌ അപേക്ഷക്കുള്ള ഫീസ്‌ കേരള സര്‍ക്കാര്‍ വഹിക്കും

Published on 07 December, 2012
മലയാളികളുടെ പൊതുമാപ്പ്‌ അപേക്ഷക്കുള്ള ഫീസ്‌ കേരള സര്‍ക്കാര്‍ വഹിക്കും
ഷാര്‍ജ: യുഎഇ ഗവണ്‍മെന്റ്‌ പ്രഖ്യാപിച്ച പൊതുമാപ്പിലൂടെ നാട്ടിലേയ്‌ക്ക്‌ മടങ്ങുന്ന മലയാളികളുടെ ഫീസ്‌ സംസ്‌ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന്‌ മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ പറഞ്ഞു. ദുബായില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി.

69 ദിര്‍ഹമാണ്‌ പൊതുമാപ്പിന്‌ അപേക്ഷിക്കുന്നവര്‍ അടയ്‌ക്കേണ്‌ടത്‌. 60 ദിര്‍ഹം ഇന്ത്യന്‍ എംബസി-കോണ്‍സുലേറ്റിലേയ്‌ക്കും ഒന്‍പത്‌ ദിര്‍ഹം ഇതിന്റെ സേവനങ്ങള്‍ നടത്തുന്ന ബിഎല്‍എസ്‌ കേന്ദ്രത്തിനുമാണ്‌. ഇതില്‍ 45 ദിര്‍ഹം കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയിട്ടുണ്‌ട്‌. എന്നാല്‍ ഇതിന്റെ ഉത്തരവ്‌ ഇതുവരെ ലഭിച്ചിട്ടില്ല. ലഭിച്ചാല്‍ ബാക്കി 15 ദിര്‍ഹം കേരളാ സര്‍ക്കാര്‍ അടയ്‌ക്കും. ഒഴിവാക്കിയില്ലെങ്കില്‍ 60 ദിര്‍ഹവും സര്‍ക്കാര്‍ തന്നെ അടയ്‌ക്കുമെന്ന്‌ ആര്യാടന്‍ പറഞ്ഞു.

പൊതുമാപ്പിന്‌ അപേക്ഷിക്കുന്നവരില്‍ ഭൂരിഭാഗവും തൊഴിലാളികളടക്കമുള്ള സാധാരണക്കാരായതിനാല്‍, 69 ദിര്‍ഹം ചുമത്തിയതിനെതിരെ പൊതുജനങ്ങളില്‍ നിന്നും സന്നദ്ധ സംഘടനകളില്‍ നിന്നും ശക്‌തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനാണ്‌ ഏറ്റവും ശക്‌തമായി പ്രതിഷേധിച്ചത്‌. ഇതേ തുടര്‍ന്നാണ്‌ കേന്ദ്ര ഗവണ്‍മെന്റ്‌ 45 ദിര്‍ഹം പിന്‍വലിക്കാന്‍ തയ്യാറായത്‌. ഇതുസംബന്ധമായ ഉത്തരവ്‌ ഉടന്‍ ഉണ്‌ടാകുമെന്നാണ്‌ പ്രതീക്ഷ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക