Image

ഫാക്കി ഗ്രൂപ്പ്‌ കരകൗശല വസ്‌തുക്കള്‍ ലോക വിപണിയില്‍ എത്തിക്കും

അനില്‍ സി. ഇടിക്കുള Published on 07 December, 2012
ഫാക്കി ഗ്രൂപ്പ്‌ കരകൗശല വസ്‌തുക്കള്‍ ലോക വിപണിയില്‍ എത്തിക്കും
ദുബായ്‌: കേരളത്തിലെ കരകൗശല വസ്‌തുക്കള്‍ ഫാക്കി ഗ്രൂപ്പ്‌ ഓഫ്‌ കമ്പനീസ്‌ ലോക വിപണിയില്‍ എത്തിക്കുവാനും, ചെറുകിട സംരംഭങ്ങള്‍ക്ക്‌ സാങ്കേതിക സഹായങ്ങള്‍ നല്‍കിക്കൊണ്ട്‌ കേരളത്തില്‍ വ്യാപാരശൃംഖല വര്‍ധിപ്പിക്കാനും തീരുമാനിച്ചതായി ദുബായ്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാക്കി ഗ്രൂപ്പ്‌ നോര്‍ക്ക ഡയറക്‌ടര്‍ ഇസ്‌മയില്‍ റാവുത്തറേയും, നോര്‍ക്ക സിഇഒ നോയല്‍ തോമസിനേയും അറിയിച്ചു.

കേരളത്തിലെ കയര്‍, നാളികേര ഉത്‌പന്നങ്ങള്‍, മുള, പായ, ഖാദി ഉത്‌പന്നങ്ങള്‍, തടികൊണ്ടുള്ള കരകൗശല ഉത്‌പന്നങ്ങള്‍ തുടങ്ങി, സ്‌ത്രീകള്‍ക്കും ഗള്‍ഫില്‍ നിന്നും തിരിച്ച്‌ നാട്ടില്‍ എത്തിയവര്‍ക്കും പ്രാമുഖ്യം നല്‍കിക്കൊണ്ടുള്ള ചെറുകിട വ്യവസായ യൂണീറ്റുകള്‍ തുടങ്ങുവാനുള്ള താത്‌പര്യം അറിയിച്ചതിനെ തുടര്‍ന്ന്‌ 17 രാജ്യങ്ങളില്‍ ഇതിനോടകം വന്‍ വ്യവസായ സംരംഭം നടത്തുന്ന ഫാക്കി ഗ്രൂപ്പിന്റെ ഓഫീസില്‍ നോര്‍ക്ക സിഇഒയും ഡയറക്‌ടറും സന്ദര്‍ശനം നടത്തി.
ഫാക്കി ഗ്രൂപ്പ്‌ കരകൗശല വസ്‌തുക്കള്‍ ലോക വിപണിയില്‍ എത്തിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക