Image

സൗദി ഭരണാധികാരി അബ്ദുല്ല രാജാവ്‌ ലോകത്തെ ഏറ്റവും സ്വാധീമുള്ള വ്യക്തികളില്‍ ഏഴാമന്‍

Published on 08 December, 2012
സൗദി ഭരണാധികാരി അബ്ദുല്ല രാജാവ്‌ ലോകത്തെ ഏറ്റവും സ്വാധീമുള്ള വ്യക്തികളില്‍ ഏഴാമന്‍
ജിദ്ദ: സൗദി ഭരണാധികാരി അബ്ദുല്ല രാജാവ്‌ ലോകത്തെ ഏറ്റവും സ്വാധീമുള്ള വ്യക്തികളില്‍ ഏഴാമനെന്ന്‌ ഫോബ്ബ്‌ മാസികയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ അറബ്‌ ലോകത്തെ ഒന്നാമനാണ്‌ അബ്‌ദുല്ല രാജാവ്‌. ഇത്‌ നാലാം തവണയാണ്‌ തുടര്‍ച്ചയായി അബ്ദുല്ല രാജാവിനെ ഫോബ്‌സ്‌ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി തെരഞ്ഞെടുക്കുന്നത്‌. ലോകത്തെ എണ്ണയുടെ 20 ശതമാനം അധീനതയിലുള്ള അബ്ദുല്ല രാജാവ്‌ സൗദിയുടെ ഭദ്രത കാത്തുസൂക്ഷിക്കുകയും ഇരുഹറമുകളുടെയും പരിപാലനം ഭംഗിയായി നിര്‍വഹിക്കുകയും വഴി മുസ്ലിം ലോകത്ത്‌ ഉന്നത സ്ഥാനീയനാണെന്ന്‌ മാസിക വിലയിരുത്തി.

അമേരിക്കന്‍ പ്രസിഡന്‍റ്‌ ബറാക്‌ ഒബാമ, റഷ്യന്‍ പ്രസിഡന്‍റ്‌ വ്‌ളാദിമിര്‍ പുടിന്‍, ജര്‍മന്‍ ചാന്‍സലര്‍ ആന്‍കല മെര്‍ക്കല്‍, മൈക്രോസോഫ്‌റ്റ്‌ കമ്പനി ഉടമ ബില്‍ഗേറ്റ്‌സ്‌, ബെനഡിക്ട്‌ പതിനാറാമന്‍ മാര്‍പാപ്പ തുടങ്ങിയവരും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്‌. 71 ബില്യണ്‍ ജനങ്ങളില്‍ നിന്നാണ്‌ ലോകത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളെ മാസിക തെരഞ്ഞെടുത്തത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക