Image

സ്വദേശി എന്‍ജിനീയറെ കൊലപ്പെടുത്തിയ ശ്രീലങ്കന്‍ വംശജനെ വധശിക്ഷയ്‌ക്ക്‌ വിധേയനാക്കി

Published on 08 December, 2012
സ്വദേശി എന്‍ജിനീയറെ കൊലപ്പെടുത്തിയ ശ്രീലങ്കന്‍ വംശജനെ വധശിക്ഷയ്‌ക്ക്‌ വിധേയനാക്കി
അബൂദബി: സ്വദേശി എന്‍ജിനീയറെ കൊന്ന കേസില്‍ ശ്രീലങ്കന്‍ വംശജന്‍െറ വധശിക്ഷ നടപ്പാക്കി. വ്യാഴാഴ്‌ച രാവിലെ ഏഴിന്‌ അബൂദബി ഫയറിങ്‌ സ്‌ക്വാഡ്‌ ആണ്‌ ശിക്ഷ നടപ്പാക്കിയത്‌. 2002ല്‍ അല്‍ഐനില്‍ വെച്ച്‌ എന്‍ജിനീയറായ മുഹമ്മദ്‌ ഉബൈദ്‌ അല്‍ മുഹൈരിയെ (39) കുത്തിക്കൊന്ന കേസിലാണ്‌ അലക്‌സ്‌ റോഹാന എന്ന 36കാരന്‍ വധശിക്ഷക്ക്‌ വിധേയനായത്‌. ജഡ്‌ജി, ജനറല്‍ പബ്‌ളിക്‌ പ്രോസിക്യൂട്ടര്‍, ഇമാം, ഡോക്ടര്‍, പൊലീസ്‌ ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ്‌ ശിക്ഷ നടപ്പാക്കിയത്‌.

അല്‍ഐന്‍ മുനിസിപ്പാലിറ്റിയുടെ ടൗണ്‍ പ്‌ളാനിങ്‌ വകുപ്പില്‍ എന്‍ജിനീയറിങ്‌ വിഭാഗത്തിലെ ഉപമേധാവി ആയിരുന്നു അല്‍ മുഹൈരി. എട്ട്‌ മക്കളുടെ പിതാവായ ഇദ്ദേഹത്തിന്‍െറ മാതാപിതാക്കള്‍ ദിയാധനം സ്വീകരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ്‌ അബൂദബി കോടതി വധശിക്ഷ ശരിവെച്ചത്‌. ഫുജൈറയിലെ ഒരു കമ്പനിയില്‍ ജീവനക്കാരനായിരുന്ന അലക്‌സിന്‌ അല്‍ മുഹൈരിയുടെ വീട്ടിലെ ശ്രീലങ്കക്കാരിയായ വേലക്കാരിയുമായി ഉണ്ടായിരുന്ന അവിഹിതബന്ധം കണ്ടുപിടിച്ചതാണ്‌ കൊലപാതകത്തില്‍ കലാശിച്ചത്‌. തന്‍െറ വസതിയിലെ വേലക്കാരിയുടെ മുറിയില്‍ വെച്ച്‌ ഇരുവരെയും മുഹൈരി കയ്യോടെ പിടികൂടിയപ്പോള്‍ രക്ഷപ്പെടാനായി അലക്‌സ്‌ കുത്തുകയും മുഹൈരി മരിക്കുകയുമായിരുന്നു. കൊലപാതകത്തിന്‌ പുറമേ വീട്ടില്‍ അതിക്രമിച്ച്‌ കയറല്‍, സ്‌ത്രീയുമായി അവിഹിത ബന്ധം പുലര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ കൂടി ചുമത്തിയാണ്‌ കോടതി അലക്‌സിന്‌ വധശിക്ഷ വിധിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക