Image

സയോണിസ്റ്റ് മൂവ്‌മെന്റ്- ജോസ് തയ്യില്‍

ജോസ് തയ്യില്‍ Published on 08 December, 2012
സയോണിസ്റ്റ് മൂവ്‌മെന്റ്- ജോസ് തയ്യില്‍
അമേരിക്കയുടെയും ബ്രിട്ടന്റെയും സഹായത്തോടെ 1948 ല്‍ രൂപം കൊണ്ട ഇസ്രായേല്‍ ലോകസമാധാനത്തിന് വെല്ലുവിളി ആകുമോ? പല ലോക നേതാക്കളും ഇരുകൂട്ടരെയും എങ്ങനെ രമ്യതയിലെത്തിക്കാം എന്നതിനേപ്പറ്റി തലപുകഞ്ഞാലോചിക്കുന്നു.

യഹൂദരുടെ ചരിത്രത്തിലേക്ക് കണ്ണേടിക്കുമ്പോള്‍ ചരിത്രം സാക്ഷ്യപ്പെടുത്തുന്നത് യൂഫ്രട്ടീസ്-ട്രൈഗ്രീസ് നദീതടങ്ങളില്‍ വസിച്ചിരുന്ന ഒരു പറ്റം ആട്ടിടയരായിട്ടാണ്; മെസ്സപ്പൊട്ടോമിയ, ബാബിലോണ്‍, അസ്സീറിയ എന്നിങ്ങനെയുള്ള പേരികളില്‍ അറിയപ്പെട്ടിരുന്ന ഇന്നത്തെ ഇറാക്കിലായിരുന്നു അവരുടെ വംശാവലിയുടെ തുടക്കം.

ആട്ടിടയരായിരുന്നെങ്കിലും ഇന്നത്തെ പരിഷ്‌ക്രുത ലോകത്തില്‍ മുന്നില്‍ രണ്ടു ഭാഗവും യഹൂദരുടെ ആശയങ്ങളുടെ അടിസ്ഥാനത്തിലാണ് ഭരണം തുടരുന്നതെന്ന് കാണാം. മോശയും, യേശുവും, സ്പിനോസയും മാര്‍ക്‌സും, ഫ്രോയ്ഡും ഐന്‍സ്റ്റിനുമെല്ലാം ഇന്നത്തെ സംസ്‌കാരത്തിന്റെ അണിയറ ശില്‍പികള്‍ ആണല്ലോ.

ആധുനിക ഇറാക്കില്‍ ആറായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് സുമേറിയന്‍ നാഗരികത ഉടലെടുത്തതായി ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. അസ്സീറിയന്‍സ്, അ
മായ്ക്, സുറിയാനി, ഫിനീഷ്യന്‍, ഹീബ്രു, അറബിക്, എത്യോപ്പിക് എന്നീ സെമിറ്റിക് ഭാഷകള്‍ സംസാരിച്ചിരുന്ന വരായിരുന്നു ഇവിടെ വസിച്ചിരുന്നത്.

ലോക നാഗരികതയുടെ പിള്ളത്തൊട്ടിലെന്ന് വിശേഷിപ്പിക്കാവുന്ന മധ്യ പൗരസ്ത്യ ദേശങ്ങളുടെ കേന്ദ്ര സ്ഥാനമായ ഈജിപ്റ്റാണ് നാഗരികതയുടെ ഉത്ഭവ സ്ഥാനം. അതായത് ആഫ്രിക്കയുടെയും ഏഷ്യയുടെയും സംഗമസ്ഥലം. ഇവിടെ വെച്ചാണ് നൈല്‍ നദി ഈജിപ്റ്റിലൂടെ ഒഴുകി മെഡിറ്ററേനിയനില്‍ പതിക്കുന്നത്. ഈ നദിയുടെ കരകളിലാണ് ലോക നാഗരികതയുടെ തുടക്കമെന്ന് കരുതപ്പെടുന്നു.
ഈജിപ്റ്റ്, ലബനന്‍, പാലസ്തീന്‍, യഹൂദയ, സിറിയ, ഇറാക്ക ഈ പ്രദേശങ്ങളെല്ലാം പുരാതന വാണിജ്യ കേന്ദ്രങ്ങളായിരുന്നു. അതിനാല്‍ തന്നെ അവിടെ എന്നും പടയോട്ടമായിരുന്നു. എന്നാല്‍ ഈ പടയോട്ടത്തിലെല്ലാം സെമിറ്റിക് ഭാഷ സംസാരിക്കുന്ന അറബികളാണെങ്കിലും, ഫിനീഷ്യരാണെങ്കിലും, സുമേറിയന്‍സ് ആണെങ്കിലും ഏബ്രായ ഭാഷ (ഹീബ്രു) സംസാരിക്കുന്ന യഹൂദരെ വേട്ടയാടാനാണ് കൂടുതല്‍ താല്‍പര്യം കാണിച്ചിരുന്നത്.

മതങ്ങളുടെ ചരിത്രം നോക്കുമ്പോള്‍ യഹൂദമതം ക്രിസ്തുമതത്തിനും ഇസ്ലാം മതത്തിനും വളരെ മുമ്പ് ഉത്ഭവിച്ചതാണെന്ന് കാണാം. എന്നാല്‍ യഹൂദരെ യഹൂദായില്‍ ജീവിക്കാന്‍ ആരും അനുദവിച്ചില്ല. പടയോട്ടങ്ങളിലെല്ലാം അവര്‍ ചിഹ്നഭിന്നമായി. പലപ്പോഴും അടിമകളായി പിടിക്കപ്പെടുകയും ചെയ്തു. മഹാനായ അലക്‌സാണ്ടറുടെ വരവോടുകൂടി അവര്‍ മദ്ധ്യപൂര്‍വ്വ ഏഷ്യ വിട്ട് അഭയാര്‍ത്ഥികളായി യൂറോപ്പിലേക്കും കുടിയേറാന്‍
തുടങ്ങി. അതേ സമയം യഹൂദര്‍ വ്യാപാരത്തില്‍ അതീവ സമര്‍ത്ഥരായിരുന്നതിനാല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഇവരെ ക്ഷണിക്കുകയും ചെയ്തതായി ചരിത്രമുണ്ട്. പക്ഷേ വ്യാപാരം ഉയര്‍ന്ന നിലയില്‍ എത്തിക്കഴിയുമ്പോള്‍ അവരെ അടിച്ചമര്‍ത്തുന്ന പ്രവണതയും എല്ലാ രാജ്യങ്ങളിലും ഉണ്ടായിരുന്നു.

എട്ടാം ശതകത്തില്‍ തുര്‍ക്കികളുടെ വരവോടുകൂടി മദ്ധ്യപൂര്‍വ്വ ഏഷ്യ മുഴുവന്‍ ഇസ്ലാം ആധിപത്യം സ്ഥാപിക്കപ്പെട്ടു. ഇവിടെയും യഹൂദര്‍ക്ക് രക്ഷയില്ലാതായി.

പത്തൊന്‍പതാം ശതകത്തില്‍ യഹൂദ മതത്തില്‍ ഉടലെടുത്ത ഒരു പുതിയ ആശയമായിരുന്നു സയോണിസം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടിച്ചമര്‍ത്തപ്പെട്ട യഹൂദര്‍ തങ്ങളുടെ രാജ്യമായ പലസ്ഥീന്‍ അല്ലെങ്കില്‍ ഇറാക്ക് ഏതെങ്കിലും ഒന്നു സ്വന്തമാക്കണമെന്ന തീവ്രമായ ആഗ്രഹത്തിലേക്ക് ആഴ്ന്നിറങ്ങി. അതിലുപരി യഹോവ ഏബ്രഹാമിനു പലസ്ഥീന്‍ ദേശം നല്‍കിയതായും അവരുടെ മതഗ്രന്ഥമായ 'തോറ' യിലൂടെ വിശ്വസിച്ചുപോന്നു.


മേനാഹം  ബെഗിന്‍  എന്നറിയപ്പെടുന്ന ഇസ്രായലിന്റെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്നു സയോണിസ്റ്റ് നീക്കങ്ങള്‍ക്ക് കരുക്കള്‍ നീക്കിയത്. രണ്ടാം ലോകമഹായുദ്ധത്തില്‍ ബ്രിട്ടീഷുകാര്‍ക്കുവേണ്ടി അവിടെയുണ്ടായിരുന്ന യഹൂദര്‍ യുദ്ധം ചെയ്യാന്‍ തയ്യാറായെങ്കിലും അവരുടെ ലക്ഷ്യം യുദ്ധത്തിന്റെ അവസാനം തങ്ങളുടെ രാജ്യമായി കരുതപ്പെടുന്ന പലസ്തീനു ബ്രിട്ടനില്‍ നിന്നു മോചനം നേടിയെടുക്കയായിരുന്നു.

യുദ്ധത്തിന്റെ അവസാനം ആകെ തകര്‍ന്ന ബ്രിട്ടന്‍ തങ്ങളുടെ അധിനിവേശ രാജ്യങ്ങള്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നെങ്കിലും ഒടുവില്‍ പലസ്ഥീന്‍ ഉള്‍പ്പെട്ട ഇന്നത്തെ ഇസ്രായേല്‍ സയോണിസ്റ്റ് ഗ്രൂപ്പിനു വിട്ടുകൊടുക്കാന്‍ നിര്‍ബന്ധിതരായി.

1948 ല്‍ അന്നുവരെ പലസ്ഥീന്യയന്‍സ് താമസിച്ചിരുന്ന ഭൂമിയെല്ലാം ഇസ്രായലിനു നല്‍കികൊണ്ട് ബ്രിട്ടന്‍ ഇസ്രായലിനു രൂപം നല്‍കി. ബ്രിട്ടീഷ് സ്‌കോട്ട്‌ലന്റ് യാര്‍ഡിന്റെ (ബ്രിട്ടീഷ് പോലീസ്) നോട്ടപ്പുള്ളിയായി ഒളിവില്‍ കഴിഞ്ഞിരുന്ന
ബെഗിന്‍ സ്വതന്ത്ര ഇസ്രായലിന്റെ ആദ്യത്തെ പ്രധാനമന്ത്രിയായി അവരോധിക്കപ്പെട്ടു.

അങ്ങനെ യഹൂദരുടെ ചിരകാലഭിലാക്ഷം സാക്ഷാത്കരിച്ചെങ്കിലും സ്വസ്തമായി ജീവിക്കാന്‍ ഇന്നും അവര്‍ക്കു സാധിക്കുന്നില്ല. കാരണം ചരിത്രം അനുസരിച്ച് ഇരുകൂട്ടരും പാലസ്തീന്‍ തങ്ങളുടെ പൂര്‍വ്വികരുടെ രാജ്യമാണെന്നും, അത് എന്തുവിലകൊടുത്തും നേടിയെടുക്കുമെന്നും വിശ്വസിക്കുന്നു. ഇതിനെന്താണ് പോംവഴി?

വെസ്റ്റ് ബാങ്കും ജറുസലേമിന്റെ പകുതിയും തങ്ങള്‍ക്കു നല്‍കിയാല്‍ ഒരു സ്വതന്ത്ര പാലസ്തീന്‍ രാജ്യമായി തങ്ങള്‍ ജീവിച്ചുകൊള്ളാമെന്ന് പലസ്തീനിയന്‍സ് പറയുന്നെങ്കിലും ജറുസലേമിന്റെ ഒരിഞ്ചു ഭൂമിപോലും വിട്ടുകൊടുക്കാന്‍ യഹൂദര്‍ തയ്യാറല്ല. ലോകരാഷ്ട്രങ്ങളില്‍ ബ്രിട്ടനും അമേരിക്കയും ഒഴികെ എല്ലാ രാജ്യങ്ങളും പലസ്തീനിയന്‍സിന്റെ തീരുമാനത്തെ അനുകൂലിക്കുന്നെങ്കിലും ഇസ്രായലിന്റെ മര്‍ക്കട മുഷ്ഠി ദൂരവ്യാപകമായ ഭവിഷ്യത്തുകളിലേക്കു വിരല്‍ ചൂണ്ടുന്നു.

നാല്‍പതു ഡോളറിന് വര്‍ഷങ്ങള്‍ക്കു മുമ്പ് റഡ് ഇന്‍ഡ്യസിനോട് വാങ്ങി
'മന്‍ഹാട്ടന്‍' ഇന്നവര്‍ തിരിച്ചുവന്ന് ഇതു ഞങ്ങളുടെ ഭൂമിയായിരുന്നു, അതു തിരിച്ചു തരണം എന്നു പറഞ്ഞാല്‍ എങ്ങനെയിരിക്കും?
ഈ പ്രശ്‌നങ്ങള്‍ എല്ലാരാജ്യക്കാരും ഒരുമിച്ചിരുന്ന്, നേരായ പോംവഴി കണ്ടെത്താന്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കുമെന്ന് കരുതാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക