Image

തടവുകാരുടെ കൈമാറ്റം: കരാറിന് യു.എ.ഇ മന്ത്രിസഭയുടെ അംഗീകാരം

Published on 10 December, 2012
തടവുകാരുടെ കൈമാറ്റം: കരാറിന് യു.എ.ഇ മന്ത്രിസഭയുടെ അംഗീകാരം
അബൂദബി: ഇന്ത്യയും യു.എ.ഇയും തമ്മില്‍ തടവുകാരെ പരസ്പരം കൈമാറുന്നതിനുള്ള കരാറിന് മന്ത്രിസഭയുടെ അംഗീകാരം. പാകിസ്താനുമായുള്ള ഇത്തരം കരാറിനും യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ അധ്യക്ഷതയില്‍ നടന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

കരാര്‍ പ്രകാരം യു.എ.ഇ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരെയും പാകിസ്താനികളെയും ആവശ്യമായ നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് അയക്കും. ഇവര്‍ തങ്ങളുടെ ശിക്ഷാ കാലാവധിയിലെ ശേഷിക്കുന്ന കാലം ജന്മനാട്ടിലെ ജയിലിലാണ് കഴിയേണ്ടത്. ഇന്ത്യയിലും പാകിസ്താനിലും ശിക്ഷിക്കപ്പെടുന്ന യു.എ.ഇ പൗരന്‍മാര്‍ക്ക് തങ്ങളുടെ നാട്ടിലെ ജയിലിലും കഴിയാനാകും.

2011 നവംബര്‍ 22നാണ് ജയിലില്‍ കഴിയുന്നവരെ പരസ്പരം കൈമാറാനുള്ള സുപ്രധാന കരാറില്‍ ഇന്ത്യയും യു.എ.ഇയും ഒപ്പുവെച്ചത്. കുറ്റകൃത്യം നടത്തി രക്ഷപ്പെടുന്നവരെ പിടികൂടി പരസ്പരം കൈമാറാനുള്ള കരാറില്‍ ഇരുരാജ്യങ്ങളും നേരത്തെ· ഒപ്പുവെച്ചിരുന്നു.
ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങളെ സഹായിക്കുന്നതിനും അവയുടെ വികസനം സാധ്യമാക്കുന്നതിനുമുള്ള നിയമത്തിനും മന്ത്രിസഭ ഇന്നലെ അംഗീകാരം നല്‍കി. ഇത്തരം സംരംഭങ്ങളുടെ പുതുമയുള്ള പദ്ധതികള്‍, ഗവേഷണം എന്നിവയെ പ്രോത്സാഹിപ്പിക്കുകയാണ് നിയമത്തിന്‍െറ ലക്ഷ്യം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികളുടെയും ഏജന്‍സികളുടെയും ഡയറക്ടര്‍ ബോര്‍ഡില്‍ വനിതാ പ്രതിനിധിയെ നിര്‍ബന്ധമാക്കി കൊണ്ടുള്ള പ്രമേയവും മന്ത്രിസഭ പാസാക്കി.
തടവുകാരുടെ കൈമാറ്റം: കരാറിന് യു.എ.ഇ മന്ത്രിസഭയുടെ അംഗീകാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക