Image

അണ്ണാ ഹസ്സാരെ പൂര്‍ണ്ണ ആരോഗ്യവാന്‍, ആശുപത്രിവിട്ടു

Published on 01 September, 2011
അണ്ണാ ഹസ്സാരെ പൂര്‍ണ്ണ ആരോഗ്യവാന്‍, ആശുപത്രിവിട്ടു
ഗുഡ്‌ഗാവ്‌: സമഗ്ര ലോക്‌പാല്‍ ബില്ലിനുവേണ്ടി പന്ത്രണ്ടു ദിവസം നിരാഹാരസമരത്തിനു ശേഷം മെദാന്ത മെഡിസിറ്റി ആശുപത്രിയില്‍ ആരോഗ്യം വീണ്ടെടുത്തുവന്ന അണ്ണാ ഹസാരെ ആശുപത്രി വിട്ടു. നാലുദിവസത്തെ പരിചരണത്തെ തുടര്‍ന്ന്‌ അദ്ദേഹം സാധാരണ ആരോഗ്യനില വീണ്ടെടുത്തതായി ഡോക്‌ടര്‍മാര്‍ അറിയിച്ചു.

ഖരഭക്ഷണം കഴിച്ചുതുടങ്ങി. കരളും വൃക്കയും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ 67 കിലോ തൂക്കമുണ്ട്‌. രക്‌തസമ്മര്‍ദവും സാധാരണ നിലയിലാണ്‌.

ജന്മനാടായ മഹാരാഷ്‌ട്രയിലെ റലേഗാവിലേക്ക്‌ പോകുമെന്നാണ്‌ സൂചന.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക