ഷിക്കാഗോ: മാര്‍ത്തോമ്മാ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ ചിക്കാഗോ മാര്‍ത്തോമ്മാ
പള്ളിയില്‍ വെച്ച് ഹാര്‍വെസ്റ്റ് ഫെസ്റ്റ് 2011 നടത്തപ്പെട്ടു. റവ. ജോസഫ്
ശാമുവേല്് ഉദ്ഘാടനം ചെയ്ത ഈ കലോത്സവത്തില്‍ മികച്ച കലാകാരന്മാരും കലാകാരികളും
കുട്ടികളും പങ്കെടുത്ത നൃത്തവും സംഗീതവും അരങ്ങേറി. റവ. വൈ. റ്റി. വിനയരാജ്
ആശംസകള്‍ നേര്‍ന്നു.
ഇതിനോട് ചേര്‍ന്ന് കേരളത്തില്‍ നിന്നുള്ള
വസ്ത്രങ്ങളുടെയും കരകൗശല വസ്തുക്കളുടേയും വിപുലമായ ശേഖരമുള്ള `വാണിജ്യ മേള' ആനി
എബ്രഹാമിന് ആദ്യ വില്പന നടത്തി റവ. റോയ് പി. തോമസ് ഉദ്ഘാടനം ചെയ്തു.
കേരളത്തിന്റെ തനതായ ശൈലിയില്‍ പാകം ചെയ്ത നാടന്‍ ഭക്ഷണങ്ങളുടെ ഭക്ഷണശാലകളും ഏറെ
പ്രശംസ പിടിച്ചുപറ്റി. മുന്‍ കാലങ്ങളില്‍ ഇതിലൂടെ സമാഹരിച്ച തുകകൊണ്ട് `ഹോം ഫോര്‍
ഹോംലെസ്' എന്ന പദ്ധതിയിലൂടെ കേരളത്തിലെ ഭവനരഹിതരായ മൂന്നൂറ്റി അന്‍പതോളം
കുടുംബങ്ങള്‍ക്ക് ഭവനം നിര്‍മ്മിച്ച് നല്കുവാന് സാധിച്ചു. ഈ വര്‍ഷവും ഇതിലൂടെ
സമാഹരിക്കുന്ന തുക ഭവനരഹിതര്‍ക്ക് ഭവനം നല്കുവാന് വിനയോഗിക്കുമെന്ന് ചിക്കാഗോ
മാര്‍ത്തോമ്മാ യുവജനസഖ്യം സെക്രട്ടറി മോനിഷ് ജോണ്‍ അറിയിച്ചു.
ഡാനിയേല്‍
സി.വര്‍ഗീസ്, സൂസന് സഖറിയ എന്നിവര്‍ അവതരാകരായിരുന്നു. ഈ കലോത്സവത്തിന്റെ
വിപുലമായ ക്രമീകരണങ്ങള്‍ക്ക് ജനറല്‍ കണ്‍വീനര്‍ ജേക്കബ് സി. മാത്യു, ഷിജി
അലക്സ്, മോനിഷ് ജോണ്‍, ആഷ്ലി ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്കി. അലന് ജോണ്‍
ചെന്നിത്തല അറിയിച്ചതാണിത്.