Image

ലളിത യു­ക്തി­ക­ളി­ലൂ­ടെ­യാ­ണ് ഫാ­സി­സം ജന­ങ്ങള്‍­ക്കി­ട­യില്‍ വേ­രോ­ട്ട­മു­ണ്ടാ­ക്കാന്‍ ശ്ര­മി­ക്കു­ന്ന­ത്

കെ­.­ജ­യ­ദേ­വന്‍ Published on 11 December, 2012
ലളിത യു­ക്തി­ക­ളി­ലൂ­ടെ­യാ­ണ് ഫാ­സി­സം ജന­ങ്ങള്‍­ക്കി­ട­യില്‍ വേ­രോ­ട്ട­മു­ണ്ടാ­ക്കാന്‍ ശ്ര­മി­ക്കു­ന്ന­ത്
കെ­.­ജ­യ­ദേ­വന്‍ ഡി­വൈഎ­ഫ്ഐ പാ­ല­ക്കാ­ട് ജി­ല്ലാ­പ്ര­സി­ഡ­ന്റാ­ണു
ഒ­രു അഖി­ലേ­ന്ത്യാ സം­ഘ­ട­ന­യായ ­ഡി­.­വൈ.എ­ഫ്.ഐ­. ജമ്മു­കാ­ശ്മീ­രില്‍ പേ­ര് മാ­റ്റി­യാ­ണ് പ്ര­വര്‍­ത്തി­ക്കു­ന്ന­ത് എന്നും ജമ്മു കാ­ശ്മീ­രി­ലെ തീ­വ്ര­വാ­ദി­ക­ളെ സന്തോ­ഷി­പ്പി­ക്കാ­നാ­ണ് എന്നു­മു­ള്ള ഒരു പ്ര­ച­ര­ണം ഈയി­ടെ ഫേ­സ്ബു­ക്കി­ലൂ­ടെ­യും മറ്റും നട­ക്കു­ക­യു­ണ്ടാ­യി. എന്നാ­ലി­തി­ന് വി­രു­ദ്ധ­മാ­യി ഭാ­ര­തീയ യു­വ­മോര്‍­ച്ച­യ്ക്ക് ഇന്ത്യ­യി­ലെ­ല്ലാ­യി­ട­ത്തും ഒരേ പേ­രാ­ണെ­ന്നും അത് അവ­രു­ടെ രാ­ജ്യ­സ്നേ­ഹ­ത്തി­ന്റെ തെ­ളി­വാ­ണെ­ന്നും അനു­ബ­ന്ധ­മാ­യി വി­ശ­ദീ­ക­രി­ക്ക­പ്പെ­ട്ടു. രണ്ട് കാ­ര്യ­ങ്ങ­ളും വാ­സ്തവ വി­രു­ദ്ധ­മാ­യ­തി­നാല്‍ അക്കാ­ര്യ­ങ്ങള്‍ വി­ല­യി­രു­ത്ത­പ്പെ­ടേ­ണ്ട­തു­ണ്ട്.

ഡെ­മോ­ക്രാ­റ്റി­ക് യൂ­ത്ത് ഫെ­ഡ­റേ­ഷന്‍ (ജ­മ്മു & കാ­ശ്മീര്‍) എന്ന പേ­രി­ലാ­ണ് കാ­ശ്മീ­രി­ലെ യു­വ­ജന ­സം­ഘ­ട­ന പ്ര­വര്‍­ത്തി­ക്കു­ന്ന­ത്. ഒരു അഖി­ലേ­ന്ത്യാ ഫെ­ഡ­റേ­ഷ­നായ ഡി­.­വൈ.എ­ഫ്.ഐ­.­യില്‍ അഫി­ലി­യേ­റ്റ് ചെ­യ്ത സം­ഘ­ട­ന­യാ­ണ­ത്. 1980 ല്‍ രൂ­പം കൊ­ണ്ട ഡി­.­വൈ.എ­ഫ്.ഐ­ക്ക് ജന­ങ്ങള്‍­ക്കി­ട­യില്‍ പ്ര­സി­ദ്ധ­പ്പെ­ടു­ത്തിയ ഒരു ഭര­ണ­ഘ­ട­ന­യും പരി­പാ­ടി­യു­മു­ണ്ട്. ഭര­ണ­ഘ­ട­ന­യു­ടെ തു­ട­ക്ക­ത്തില്‍ തന്നെ വകു­പ്പ് -1 അഫി­ലി­യേ­ഷന്‍ എന്ന ഭാ­ഗ­ത്ത് രേ­ഖ­പ്പെ­ടു­ത്തി­യി­ട്ടു­ള്ള­ത് പോ­ലെ ഡി­.­വൈ.എ­ഫ്.ഐ യു­ടെ പരി­പാ­ടി­യോ­ട് യോ­ജി­ച്ച് പോ­കാന്‍ കഴി­യു­ന്ന, സം­സ്ഥാ­ന­ങ്ങ­ളി­ലേ­യോ കേ­ന്ദ്ര ഭരണ പ്ര­ദേ­ശ­ങ്ങ­ളി­ലേ­യോ പു­രോ­ഗ­മന യു­വ­ജന സം­ഘ­ട­ന­കള്‍­ക്ക് ഡി­.­വൈ.എ­ഫ്.ഐ യില്‍ അഫി­ലി­യേ­റ്റ് ചെ­യ്യാ­വു­ന്ന­താ­ണ്. 1980-ല്‍ തന്നെ ജന­ങ്ങള്‍­ക്കി­ട­യില്‍ പ്ര­സി­ദ്ധ­പ്പെ­ടു­ത്തിയ ഒരു കാ­ര്യം, കഴി­ഞ്ഞ 31 വര്‍­ഷ­മാ­യി പര­സ്യ­മാ­യി തന്നെ നട­പ്പി­ലാ­യി കൊ­ണ്ടി­രി­ക്കു­ന്ന ഒരു കാ­ര്യം പു­തിയ കണ്ടു­പി­ടി­ത്ത­മെ­ന്ന മട്ടില്‍ അവ­ത­രി­പ്പി­ക്കേ­ണ്ട­തി­ല്ല.

കാ­ശ്മീ­രി­ലെ തീ­വ്ര­വാ­ദി­കള്‍­ക്ക് കീ­ഴ്പ്പെ­ട്ട­തി­നാ­ലാ­ണ് ഇത്ത­രം ഒരു സമീ­പ­നം ഡി­.­വൈ.എ­ഫ്.ഐ സ്വീ­ക­രി­ച്ച­ത് എന്ന് കു­റ്റ­പ്പെ­ടു­ത്തു­ന്ന­വര്‍, എങ്കില്‍ പഞ്ചാ­ബി­ലും ആസാ­മി­ലും എന്തു­കൊ­ണ്ട് ഈ ഒരു രീ­തി ഡി­.­വൈ.എ­ഫ്.ഐ സ്വീ­ക­രി­ച്ചി­ല്ല എന്ന് വി­ശ­ദീ­ക­രി­ക്കേ­ണ്ട­താ­ണ്. 1980 കളില്‍, ഒരു പക്ഷേ കാ­ശ്മീ­രി­നേ­ക്കാ­ളും വി­ഘ­ട­ന­വാദ പ്ര­സ്ഥാ­ന­ങ്ങള്‍ ശക്ത­മാ­യി നി­ല­നി­ന്നി­രു­ന്ന സം­സ്ഥാ­ന­ങ്ങ­ളാ­ണ് ഇവ രണ്ടും. കാ­ശ്മീ­രി­ലെ തീ­വ്ര­വാ­ദി­ക­ളെ ഡി­.­വൈ.എ­ഫ്.ഐ ക്ക് ഭയ­മാ­ണെ­ന്നും എന്നാല്‍ പഞ്ചാ­ബി­ലേ­യും ആസ്സാ­മി­ലേ­യും തീ­വ്ര­വാ­ദി­ക­ളെ അത്ര തന്നെ ഭയ­മി­ല്ലെ­ന്നും കരു­തു­ന്ന­തില്‍ യാ­തൊ­രു യു­ക്തി­യു­മി­ല്ല. സാ­മൂ­ഹ്യ പ്ര­ശ്ന­ങ്ങള്‍ കു­റേ­ക്കൂ­ടി വി­ശാ­ല­മായ അര്‍­ത്ഥ­ത്തില്‍ പരി­ഗ­ണി­ക്ക­പ്പെ­ടു­ക­യാ­ണ് വേ­ണ്ട­ത്.

കാ­ര്യ­ങ്ങ­ളെ അങ്ങേ­യ­റ്റം ലളി­ത­മാ­യി കാ­ണാ­നാ­ഗ്ര­ഹി­ക്കു­ന്ന­വര്‍ ­കാ­ശ്മീര്‍ എന്ന വാ­ക്കി­നൊ­പ്പം ­തീ­വ്ര­വാ­ദം­ എന്ന വാ­ക്കും ചേര്‍­ക്കാന്‍ ആഗ്ര­ഹി­ക്കു­ന്ന­വ­രാ­ണ്. തീ­വ്ര­വാ­ദി­യു­ടെ കു­പ്പാ­യം സ്വാ­ഭാ­വി­ക­മാ­യും ചേ­രുക ഇസ്ലാ­മിക മൌ­ലി­ക­വാ­ദി­കള്‍­ക്കാ­യി­രി­ക്കു­ക­യും ചെ­യ്യും. ‘കീര്‍­ത്തി­ച­ക്ര’­യെ പോ­ലു­ള്ള മൂ­ന്നാം­കിട സി­നി­മ­ക­ളില്‍ നി­ന്ന്, അങ്ങേ­യ­റ്റം സങ്കീര്‍­ണ്ണ­മായ ഒരു സാ­മൂ­ഹ്യ­പ്ര­ശ്ന­ത്തെ­പ്പ­റ്റി പഠി­ക്കാന്‍ ശ്ര­മി­ച്ചാല്‍ ഇതി­ല­പ്പു­റ­മൊ­ന്നും സം­ഭ­വി­ക്കാ­നു­മി­ട­യി­ല്ല.

കാ­ശ്മീ­രി­ലെ മു­സ്ലി­ങ്ങള്‍ തു­ട­ക്കം മു­ത­ലേ ഇന്ത്യ­ക്കെ­തി­രാ­ണെ­ന്നും അവര്‍ പാ­ക്കി­സ്ഥാ­ന്റെ കൂ­ടെ­യാ­ണെ­ന്നു­മു­ള്ള ഒരു പൊ­തു­ധാ­രണ വ്യാ­പ­ക­മാ­യി സൃ­ഷ്ടി­ക്ക­പ്പെ­ട്ടി­ട്ടു ണ്ട്. അതി­ന്റെ കാ­ര­ണ­മാ­യി വ്യാ­ഖ്യാ­നി­ക്ക­പ്പെ­ടു­ന്ന­ത് സ്വാ­ഭാ­വി­ക­മാ­യും മു­സ്ലിം മൌ­ലി­ക­വാ­ദ­മാ­ണ്. കാ­ശ്മീര്‍ മു­സ്ലി­ങ്ങ­ളില്‍ ഒരു വി­ഭാ­ഗം ഇപ്പോള്‍ ഇന്ത്യ­ക്കൊ­പ്പം ചി­ന്തി­ക്കു­ന്നി­ല്ലെ­ന്നു­ള്ള­ത് ഒരു യാ­ഥാര്‍­ത്ഥ്യ­മാ­ണെ­ങ്കി­ലും അവര്‍ പാ­ക്കി­സ്ഥാ­ന്റെ കൂ­ടെ­യാ­ണെ­ന്ന ധാ­രണ തി­ക­ച്ചും അടി­സ്ഥാ­ന­ര­ഹി­ത­മാ­ണ്.

എ­ന്തു­കൊ­ണ്ട് കാ­ശ്മീ­രി­ന് മാ­ത്ര­മാ­യി ഒരു വ്യ­ത്യാ­സം എന്ന­താ­ണ് ഉന്ന­യി­ക്ക­പ്പെ­ടു­ന്ന പ്ര­ധാ­ന­പ്പെ­ട്ട ചോ­ദ്യം. അതി­ന്റെ കാ­ര­ണം തീ­വ്ര­വാ­ദ­മോ മൌ­ലി­ക­വാ­ദ­മോ ഒന്നും തന്നെ­യ­ല്ലെ­ന്ന് ആദ്യ­മേ മന­സ്സി­ലാ­ക്ക­ണം. ചരി­ത്ര­പ­ര­മായ കാ­ര­ണ­ങ്ങ­ളാല്‍ തന്നെ കാ­ശ്മീര്‍ നി­ര­വ­ധി പ്ര­ത്യേ­ക­ത­കള്‍ ഉള്ള ഒരു സ്ഥ­ല­മാ­ണ് എന്ന­താ­ണ് വാ­സ്ത­വം. ഇന്ത്യ­യി­ലെ മറ്റ് സ്ഥ­ല­ങ്ങ­ളില്‍ വ്യാ­പി­ച്ച­ത് പോ­ലെ­യ­ല്ല കാ­ശ്മീ­രില്‍ ഇസ്ലാം വ്യാ­പി­ച്ച­ത്. കാ­ശ്മീ­രി ഭാ­ഷ­യില്‍ സന്ന്യാ­സി­മാര്‍ എന്ന­റി­യ­പ്പെ­ടു­ന്ന സൂ­ഫി ആചാ­ര്യ­ന്മാ­രാ­യി­രു­ന്നു പ്ര­ധാ­ന­മാ­യും കാ­ശ്മീ­രി­ലെ ഇസ്ലാ­മിക പ്ര­ചാ­ര­കര്‍. അവര്‍ എല്ലാ­യ്പ്പോ­ഴും കാ­ശ്മീ­രി­ന്റെ സ്വ­ത്വം ഉയര്‍­ത്തി പി­ടി­ച്ച­വ­രാ­ണ്. മു­ഗള്‍ ഭര­ണം കാ­ശ്മീ­രി­ലേ­ക്ക് വ്യാ­പി­ച്ച­പ്പോള്‍ അതി­ന്റെ ഇസ്ലാ­മിക ഘട­ക­വു­മാ­യി കൂ­ടി­ച്ചേ­രു­ക­യ­ല്ല; തങ്ങ­ളു­ടെ സ്വാ­ത­ന്ത്ര്യം നഷ്ട­പ്പെ­ടു­മെ­ന്ന കാ­ര­ണ­ത്താല്‍ അക്കാ­ര്യ­ത്തില്‍ അസം­തൃ­പ്ത­രാ­വു­ക­യാ­ണ് അവി­ട­ത്തെ മു­സ്ലി­ങ്ങള്‍ ചെ­യ്ത­ത്.

ര­ണ്ട് വട്ടം പാ­കി­സ്ഥാന്‍ ഇന്ത്യ­യെ ആക്ര­മി­ച്ച­പ്പോ­ഴും കാ­ശ്മീ­രി­ലെ മു­സ്ലി­ങ്ങള്‍ പാ­കി­സ്ഥാ­ന്റെ കൂ­ടെ­യ­ല്ല ഇന്ത്യ­യു­ടെ കൂ­ടെ­യാ­ണ് നി­ന്ന­തെ­ന്ന് വി­സ്മ­രി­ക്ക­രു­ത്. 1947 ല്‍ തന്നെ കാ­ശ്മീ­രി മു­സ്ലി­ങ്ങ­ളു­ടെ മത­നി­ര­പേ­ക്ഷത തെ­ളി­യി­ക്ക­പ്പെ­ട്ട­താ­ണ്. തങ്ങ­ളു­ടെ കാ­ശ്മീ­രി സ്വ­ത്വ­ത്തേ­ക്കാള്‍ ഇസ്ലാ­മിക സ്വ­ത്വ­ത്തി­ന് വില കല്‍­പ്പി­ക്കു­ന്ന മത­ഭ്രാ­ന്ത­ന്മാ­രാ­യി­രു­ന്നു അവ­രെ­ങ്കില്‍ അവര്‍ പാ­കി­സ്ഥാന്‍ ആക്ര­മ­ണ­കാ­രി­ക­ളോ­ടൊ­പ്പം നില്‍­ക്കു­ക­യും ഇന്ത്യ­ക്ക് പക­രം പാ­കി­സ്ഥാന്‍ തങ്ങ­ളു­ടെ മാ­തൃ­രാ­ജ്യ­മാ­യി സ്വീ­ക­രി­ക്കു­ക­യും ചെ­യ്യു­മാ­യി­രു­ന്നു. പക്ഷേ അവ­ര­ങ്ങ­നെ ചെ­യ്തി­ല്ല. കാ­ശ്മീ­രി സ്വ­ത്വ­ത്തോ­ട് കൂ­ടു­തല്‍ ആഭി­മു­ഖ്യം കാ­ണി­ച്ച അവര്‍ മതാ­ധി­ഷ്ഠി­ത­വും ഏകാ­ധി­പ­ത്യ­പ­ര­വു­മായ പാ­കി­സ്ഥാ­നോ­ട് ചേ­രാ­ന­ല്ല, മത­നി­ര­പേ­ക്ഷ- ജനാ­ധി­പ­ത്യ ഇന്ത്യ­യോ­ട് ചേ­രാ­നാ­ണ് തീ­രു­മാ­നി­ച്ച­ത്. കാ­ശ്മീ­രി­നെ പാ­കി­സ്ഥാ­നി ആക്ര­മ­ണ­കാ­രി­ക­ളില്‍ നി­ന്ന് രക്ഷി­ക്ക­ണ­മെ­ന്ന് ഇന്ത്യ­യോ­ട് അഭ്യര്‍­ത്ഥി­ച്ച അവര്‍ ഷേ­ക്ക് അബ്ദു­ള്ള­യു­ടെ നേ­തൃ­ത്വ­ത്തില്‍ അതി­നാ­യി ആയു­ധ­മെ­ടു­ത്ത് യു­ദ്ധം ചെ­യ്യുക പോ­ലും ചെ­യ്തു. അവ­രില്‍ മഖ്ബൂര്‍ ഷെര്‍­വാ­ണി­യെ­പോ­ലു­ള്ള നി­ര­വ­ധി ദേ­ശാ­ഭി­മാ­ന­ക­ളെ പാ­കി­സ്ഥാ­നി ആക്ര­മ­ണ­കാ­രി­കള്‍ വെ­ടി­വ­ച്ചു കൊ­ല്ലു­ക­യു­ണ്ടാ­യി. ക്രൂ­ര­പീ­ഡ­ന­ങ്ങള്‍ സഹി­ക്കേ­ണ്ടി വന്നി­ട്ടും ഇന്ത്യ­ക്കെ­തി­രെ ഒര­ക്ഷ­രം പോ­ലും ഉരി­യാ­ടാന്‍ അവര്‍ തയ്യാ­റാ­യി­ല്ല എന്ന­താ­യി­രു­ന്നു കാ­ര­ണം­.(­മേ­ജര്‍ രവി­യെ പോ­ലു­ള്ള പു­തിയ ദേ­ശ­ഭ­ക്ത­ന്മാര്‍ കു­റ­ച്ച് കൂ­ടി ചരി­ത്രം പഠി­ക്കു­ന്ന­ത് ഏതാ­യാ­ലും നന്നാ­യി­രി­ക്കും­.)

മ­റ്റു പ്ര­ദേ­ശ­ങ്ങ­ളില്‍ നി­ന്ന് വ്യ­ത്യ­സ്ത­മാ­യി കാ­ശ്മീ­രി­നു­ള്ള സ്വാ­ത­ന്ത്ര്യ­ബോ­ധ­ത്തെ നന്നാ­യി മന­സ്സി­ലാ­ക്കി­യ­തു കൊ­ണ്ടാ­ണ് ഇന്ത്യന്‍ ഭര­ണ­ഘ­ട­ന­യു­ടെ 370-ാം വകു­പ്പ് കാ­ശ്മീ­രില്‍ നട­പ്പാ­ക്കു­ന്ന­ത്. 370-ാം വകു­പ്പ് കാ­ശ്മീ­രി­ന് മാ­ത്ര­മാ­യി പ്ര­യോ­ഗി­ക്കു­മ്പോള്‍ കാ­ശ്മീ­രി­ന്റെ ഇന്ത്യ­യു­മാ­യു­ള്ള ഉദ്ഗ്ര­ഥ­നം സാ­ധ്യ­മാ­കി­ല്ലെ­ന്ന് വാ­ദി­ക്കു­ന്ന ഹൈ­ന്ദവ വര്‍­ഗ്ഗീയ വാ­ദി­കള്‍ മന­സ്സി­ലാ­ക്കേ­ണ്ട ഒരു കാ­ര്യം 370-ാം വകു­പ്പ് ഉള്ള­തു­കൊ­ണ്ട­ല്ല കാ­ശ്മീര്‍ വ്യ­ത്യ­സ്ത­മാ­കു­ന്ന­ത്; മറി­ച്ച് കാ­ശ്മീര്‍ വ്യ­ത്യ­സ്ത­മാ­യ­തു­കൊ­ണ്ടാ­ണ് പ്ര­സ്തുത വകു­പ്പ് വേ­ണ്ടി­വ­ന്ന­ത് എന്നാ­ണ്.

കാ­ശ്മീ­രി­ലെ ജന­ങ്ങള്‍ അവ­രു­ടെ മറ്റ് സ്വ­ത്വ­ങ്ങ­ളെ­ക്കാള്‍ തങ്ങ­ളു­ടെ പ്രാ­ദേ­ശിക സ്വ­ത­ന്ത്ര സ്വ­ത്വ­ത്തെ ഉയര്‍­ത്തി­പ്പി­ടി­ച്ച­വ­രാ­ണ് എന്ന­താ­ണ് ആ വ്യ­ത്യാ­സ­ത്തി­ന്റെ അടി­സ്ഥാ­നം. ഈ യാ­ഥാര്‍­ത്ഥ്യം അം­ഗീ­ക­രി­ച്ചു കൊ­ണ്ട് മാ­ത്ര­മേ കാ­ശ്മീ­രി­നെ ഇന്ത്യ­യു­ടെ ഭാ­ഗ­മാ­ക്കി നി­ല­നിര്‍­ത്താന്‍ സാ­ധി­ക്കു­ക­യു­ള്ളൂ. ഡി­.­വൈ.എ­ഫ്.ഐ. പോ­ലു­ള്ള ഒരു ജനാ­ധി­പ­ത്യ പ്ര­സ്ഥാ­നം ഇന്ത്യ­യു­ടെ വ്യ­ത്യ­സ്ത­വും സങ്കീര്‍­ണ്ണ­വു­മായ പ്രാ­ദേ­ശിക സ്വ­ത്വ­ധാ­ര­ണ­ക­ളെ ശരി­യാ­യി മന­സ്സി­ലാ­ക്കു­ന്നു എന്ന­താ­ണ് യഥാര്‍­ത്ഥ­ത്തില്‍ മന­സ്സി­ലാ­ക്കേ­ണ്ട­ത്.

കാ­ശ്മീ­രി­ലെ ജന­ങ്ങള്‍ ഇപ്പോള്‍ എങ്ങ­നെ ചി­ന്തി­ക്കു­ന്നു എന്നും എന്താ­ണ് അതി­ന്റെ കാ­ര­ണ­മെ­ന്നും കാ­ശ്മീര്‍ പ്ര­ശ്നം എങ്ങ­നെ പരി­ഹ­രി­ക്കാ­മെ­ന്നും ഒക്കെ­യു­ള്ള കാ­ര്യ­ങ്ങള്‍ ഈ ചെ­റിയ കു­റി­പ്പി­ന്റെ പരി­ധി­യില്‍ വരു­ന്ന­ത­ല്ല. കാ­ശ്മീ­രി­ലെ യു­വാ­ക്ക­ളെ മൌ­ലിക വാ­ദ­ത്തോ­ട് അനു­ക­മ്പ­യി­ല്ലാ­ത്ത­വ­രാ­യും ജനാ­ധി­പ­ത്യ­സം­വി­ധാ­ന­ത്തോ­ട് താ­ത്പ­ര്യ­മു­ള്ള­വ­രാ­യും മാ­റ്റി തീര്‍­ക്കുക എന്ന വലിയ ചു­മ­തല നിര്‍­വ­ഹി­ക്കു­ന്ന കാ­ശ്മീ­രി­ലെ ഏക യു­വ­ജന പ്ര­സ്ഥാ­നം ഡി­.­വൈ.എ­ഫ്. (ജെ & കെ) ആണ്. അത് ഡി­.­വൈ.എ­ഫ്.ഐ തന്നെ­യാ­ണ് എന്ന് എല്ലാ­വര്‍­ക്കു­മ­റി­യാം. അതില്‍ വേഷ പ്ര­ച്ഛ­ന്ന­ത­യു­ടെ പ്ര­ശ്ന­ങ്ങ­ളൊ­ന്നും തന്നെ­യി­ല്ല. അതു­കൊ­ണ്ടാ­ണ് കാ­ശ്മീ­രി­ലെ ഭീ­ക­ര­വാ­ദി­കള്‍­ക്ക് ഡി­.­വൈ.എ­ഫ്. (ജെ­&­കെ) പ്ര­ധാന ശത്രു­വാ­കു­ന്ന­തും. ഡി­.­വൈ.എ­ഫ് (ജെ & കെ) സം­സ്ഥാന സെ­ക്ര­ട്ട­റി­യാ­യി­രു­ന്ന മു­ഹ­മ്മ­ദ് അമീന്‍ ഉള്‍­പ്പെ­ടെ­യു­ള്ള നി­ര­വ­ധി പ്ര­വര്‍­ത്ത­കര്‍ ഭീ­ക­ര­വാ­ദി­ക­ളു­ടെ ഹി­റ്റ്ലി­സ്റ്റി­ലെ പ്ര­ധാന പേ­രു­കാ­രാ­കു­ന്ന­ത് അവര്‍­ക്ക് ഞങ്ങ­ളോ­ട് സ്നേ­ഹ­ക്കൂ­ടു­തല്‍ ഉള്ള­ത് കൊ­ണ്ടാ­കാന്‍ തര­മി­ല്ല­ല്ലോ. യു­വ­മോര്‍­ച്ച­യോ യൂ­ത്ത് കോണ്‍­ഗ്ര­സ്സോ പോ­ലു­ള്ള മറ്റ് യു­വ­ജന സം­ഘ­ട­ന­ക­ളി­ലെ പ്ര­വര്‍­ത്ത­ക­രെ­ക്കാള്‍ എത്ര­യോ കൂ­ടു­തല്‍ ഡി­.­വൈ.എ­ഫ്.ഐ പ്ര­വര്‍­ത്ത­കര്‍ ഭീ­ക­ര­വാ­ദി­ക­ളാല്‍ കൊ­ല­ചെ­യ്യ­പ്പെ­ട്ടി­ട്ടു­ണ്ട് എന്ന­ത് ഇന്ത്യ­യി­ലെ­വി­ടെ­യും ഡി­.­വൈ.എ­ഫ്.ഐ യു­ടെ ചരി­ത്രം പരി­ശോ­ധി­ച്ചാല്‍ ബോ­ധ്യ­പ്പെ­ടാ­വു­ന്ന­തേ­യു­ള്ളൂ­.

മേല്‍ പറ­ഞ്ഞ കാ­ര­ണ­ങ്ങള്‍ കൊ­ണ്ട­ല്ലെ­ങ്കി­ലും കേ­ര­ള­ത്തി­ലെ ഒരു വി­ദ്യാര്‍­ത്ഥി സം­ഘ­ട­ന­യായ കെ­.എ­സ്.­യു, അഖി­ലേ­ന്ത്യാ സം­ഘ­ട­ന­യായ എന്‍.എ­സ്.­യു. വി­ന്റെ ഭാ­ഗ­മാ­ണെ­ന്നും ആയ­തി­നാല്‍ അവ രണ്ടും ഒന്നു തന്നെ­യാ­ണെ­ന്നും എല്ലാ­വര്‍­ക്കും അറി­യാ­വു­ന്ന കാ­ര്യ­മാ­ണ്. കെ­.എ­സ്.­യു­.­വി­നെ എതിര്‍­ക്കു­ന്ന സമ­യ­ത്ത്, എതിര്‍­ക്കാ­നാ­യി ഞങ്ങള്‍ അവ­രു­ടെ പേ­ര­ല്ല ഉയര്‍­ത്തി പി­ടി­ക്കു­ന്ന­ത്; നയ­ങ്ങ­ളാ­ണ്. ഇതാ­ണ് വി­മര്‍­ശ­ന­ങ്ങ­ളി­ലെ മാര്‍­ക്സി­സ്റ്റ്\വര്‍­ഗ്ഗീ­യ­വാദ നി­ല­പാ­ടു­ക­ളു­ടെ വ്യ­ത്യാ­സം. പട്ടി­കള്‍ തന്നെ ധാ­രാ­ള­മു­ള്ള­പ്പോള്‍ ആടി­നെ പട്ടി­യാ­ക്കേ­ണ്ട കാ­ര്യം ഡി­.­വൈ.എ­ഫ്.ഐ ക്കി­ല്ല. പക്ഷേ, ആര്‍.എ­സ്. എ­സി­നു­ണ്ട്. കാ­ര­ണം പെ­ട്ടെ­ന്ന് കേ­ട്ടാല്‍ ശരി­യെ­ന്ന് തോ­ന്നു­ന്ന ലളിത യു­ക്തി­ക­ളി­ലൂ­ടെ­യാ­ണ് ഫാ­സി­സം ജന­ങ്ങള്‍­ക്കി­ട­യില്‍ വേ­രോ­ട്ട­മു­ണ്ടാ­ക്കാന്‍ ശ്ര­മി­ക്കു­ന്ന­ത്. ഹി­റ്റ്ലര്‍ ജര്‍­മ്മ­നി കീ­ഴ­ട­ക്കിയ രീ­തി പരി­ശോ­ധി­ച്ചാല്‍ ഇക്കാ­ര്യം കൂ­ടു­തല്‍ ബോ­ധ്യ­പ്പെ­ടും­.

ഒ­രു മൌ­ലി­ക­വാ­ദ­ത്തെ മറ്റൊ­രു മൌ­ലി­ക­വാ­ദം കൊ­ണ്ട് നേ­രി­ടാന്‍ പരി­ശ്ര­മി­ക്കു­ക­യും അതി­ന്റെ പേ­രില്‍ കഷ്ടത അനു­ഭ­വി­ക്കു­ന്ന സാ­ധാ­രണ ജന­ങ്ങ­ളു­ടെ ഐക്യ­നിര തകര്‍­ക്കു­ക­യും ചെ­യ്യു­ന്ന ഹി­ന്ദു വര്‍­ഗ്ഗീയ വാ­ദി­ക­ളു­ടെ ഒരു സര്‍­ട്ടി­ഫി­ക്ക­റ്റും ഡി­.­വൈ.എ­ഫ്.ഐ­ക്ക് ആവ­ശ്യ­മി­ല്ലെ­ങ്കി­ലും അയു­ക്തി­ക­ളും അസ­ത്യ­ങ്ങ­ളും ബോ­ധ­പൂര്‍­വ്വം പ്ര­ച­രി­ക്ക­പ്പെ­ടു­മ്പോള്‍ ചെ­റിയ ഒരു വി­ശ­ദീ­ക­ര­ണം ആവ­ശ്യ­മാ­ണെ­ന്ന് തോ­ന്നി­യ­തി­നാല്‍ മാ­ത്രം ഇത്ര­യും കു­റി­ക്കു­ന്നു­.

കെ­.­ജ­യ­ദേ­വന്‍
(­ഡി­വൈഎ­ഫ്ഐ പാ­ല­ക്കാ­ട് ജി­ല്ലാ­പ്ര­സി­ഡ­ന്റാ­ണു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക