Image

ഒമാനില്‍ വാഹനാപകടം: മൂന്ന്‌ മലയാളികള്‍ മരിച്ചു

Published on 11 December, 2012
ഒമാനില്‍ വാഹനാപകടം: മൂന്ന്‌ മലയാളികള്‍ മരിച്ചു
മസ്‌കത്ത്‌: ഒമാനിലെ ബിദിയയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന്‌ മലയാളികള്‍ മരിച്ചു. തൃശൂര്‍ ചാവക്കാട്‌ സ്വദേശി നാരായണന്‍, കണ്ണൂര്‍ സ്വദേശികളായ ശ്രീജിത്‌, ശ്രീജേഷ്‌ എന്നിവരാണ്‌ മരിച്ചത്‌. ചൊവ്വാഴ്‌ച രാവിലെ ഒമാന്‍ സമയം പത്തോടെയാണ്‌ അപകടം. മരിച്ച ശ്രീജിതും, ശ്രീജേഷും മോഡേണ്‍ ഒമാന്‍ ബേക്കറിയിലെ ജീവനക്കാരാണ്‌. ഇവര്‍ സഞ്ചരിച്ച പിക്കപ്പില്‍ ഒമാന്‍ സ്വദേശിയുടെ ലാന്‍ഡ്‌ക്രൂയിസര്‍ ഇടിച്ചുകയറിയാണ്‌ അപകടം.

ബിദിയയില്‍ ഡിഷ്‌ ടി.വി. സ്ഥാപനം നടത്തുകയാണ്‌ നാരായണന്‍. രണ്ടുപേര്‍ സംഭവ സ്ഥലത്ത്‌ തന്നെ മരിച്ചതായി `പ്രവാസി ഇബ്ര' പ്രവര്‍ത്തകര്‍ അറിയിച്ചു. നാരായണന്‍െറ ഭാര്യ ദീന അടുത്തിടെയാണ്‌ നാട്ടില്‍ നിന്ന്‌ ഒമാനിലത്തെിയത്‌. കഴിഞ്ഞയാഴ്‌ചയുണ്ടായ മറ്റൊരു അപകടത്തില്‍ പരിക്കേറ്റിരുന്ന ശ്രീജിതും ശ്രിജേഷും അപകടത്തിന്‍െറ രേഖകള്‍ വാങ്ങി നാട്ടിലേക്ക്‌ പോകുന്നതിന്‌ പൊലീസ്‌ സ്‌റ്റേഷനില്‍ പോകുന്നതിനിടെയാണ്‌ അപകടമെന്ന്‌ സഹപ്രവകര്‍ത്തകര്‍ പറഞ്ഞു. മൃതദേഹങ്ങള്‍ ഇബ്ര ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. മസ്‌കത്തില്‍ നിന്ന്‌ 200 കിലോമീറ്റര്‍ അകലെയാണ്‌ ബിദിയ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക