Image

ദേശീയ ദിനാഘോഷങ്ങള്‍ക്ക്‌ തുടക്കമായി

എം.കെ. ആരിഫ്‌ Published on 11 December, 2012
ദേശീയ ദിനാഘോഷങ്ങള്‍ക്ക്‌ തുടക്കമായി
ദോഹ: ഈ വര്‍ഷത്തെ ദേശീയ ദിനാഘോഷങ്ങള്‍ക്ക്‌ ദര്‍ബ്‌ സാഇയില്‍ തുടക്കമായി. ആഘോഷങ്ങള്‍ ദേശീയദിനമായ ഡിസംബര്‍ 18 വരെ തുടരും. `അല്‍ അദ്‌അം' എന്നതാണ്‌ ഈ വര്‍ഷത്തെ ആഘോഷങ്ങളുടെ തീം. രാഷ്ട്ര സംസ്ഥാപനത്തിന്റെ ഓര്‍മ്മപ്പെരുന്നാളിന്‌ അനുയോജ്യമായ വിധത്തില്‍ രാജ്യത്തിന്റെ പൈതൃകവും സാംസ്‌കാരിക വ്യതിരക്തതയും വിളിച്ചോതുന്ന വ്യത്യസ്‌തമായ പരിപാടികളാണ്‌ ദേശീയ ദിനാഘോഷ സംഘാടക സമിതിയും രാജ്യത്തെ വിവിധ മന്ത്രാലയങ്ങളും വിവിധ ഗോത്രങ്ങളും ഇത്തവണയും ഒരുക്കിയിരിക്കുന്നത്‌.

തങ്ങളുടെ പ്രപിതാക്കളുടെ സാംസ്‌കാരിക മൂല്യങ്ങളും പൈതൃകവും ഇഴ ചേര്‍ത്തു കൊണ്‌ട്‌ `ഹല്‍ ഖത്തര്‍' എന്നാണ്‌ ഈ വര്‍ഷത്തെ സാംസ്‌കാരിക പൈതൃകാഘോഷങ്ങള്‍ക്ക്‌ നാമകരണം ചെയ്‌തിരിക്കുന്നത്‌. സാംസ്‌കാരിക പരിപാടികളുടെ മുഖ്യ വേദിയായ അല്‍സദ്ദിനടുത്തുള്ള ദര്‍ബ്‌ സാഇയില്‍ വ്യത്യസ്‌തമായ പരിപാടികളാണ്‌ ഈ വര്‍ഷവും സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്‌. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ക്ക്‌ ആസ്വദിക്കാന്‍ കഴിയുന്ന വിധത്തിലാണ്‌ ഇത്തവണയും പരിപാടികള്‍ സംഘടിപ്പച്ചിരിക്കുന്നത്‌. ഫ്‌ളഡ്‌ ലൈറ്റുകളും വര്‍ണവിളക്കുകളും ഈ മേഖലയ്‌ക്ക്‌ ദൃശ്യഭംഗി നല്‍കിയിട്ടുണ്‌ട്‌. കുതിരസവാരി, ഒട്ടക സവാരി, കാവ്യസന്ധ്യകള്‍, പഴയ.കാല കളികള്‍ തുടങ്ങിയ വിവിധ പരിപാടികളാണ്‌ ഇവിടെ സംഘടിപ്പിക്കുന്നത്‌. കുതിരയെ നിയന്ത്രിക്കാനും സവാരി ചെയ്യാനും പഠിപ്പിക്കുന്ന ഷഖബ്‌, ദേശീയ മൃഗമായ അറേബ്യന്‍ ഓറിക്‌സുകളെ കാണാനുള്ള അവസരം നല്‍കുന്ന അല്‍മസ്‌ഹബിയ്യ, പൈതൃക ഖത്തറി ഗ്രാമമായ അല്‍ഫരീജ്‌, പഴയകാല സൂഖ്‌ വാഖിഫ്‌, ഖത്തറി മരുഭൂമികളിലെ ജീവിതം മനസിലാക്കാനും അവരുടെ കലാരൂപങ്ങള്‍ അടുത്തറിയാനും അവസരമൊരിക്കി അല്‍മഖ്‌ത്വര്‍,.ഷൂട്ടിംഗ്‌. അല്‍ഹാനിസ്‌, കടല്‍ ജീവിതം അടുത്തറിയാനായി അല്‍ബിദ, ദോഹ എന്ന പേരില്‍ വിവിധമന്ത്രായലങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ഒരുക്കുന്ന പരിപാടികളും പഴയ കാറുകളുടെ പ്രദര്‍ശനവും ആഘോഷത്തിന്റെ ഭാഗമായി ദര്‍ബ്‌ അല്‍സാഇയില്‍ സംഘടിപ്പിച്ചിട്ടുണ്‌ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക