Image

ഗള്‍ഫ്‌ രാജ്യങ്ങള്‍ സംയുക്‌ത സുരക്ഷാ നടപടികള്‍ സ്വീകരിക്കണം: സൗദി വിദേശകാര്യ ഉപമന്ത്രി

Published on 11 December, 2012
ഗള്‍ഫ്‌ രാജ്യങ്ങള്‍ സംയുക്‌ത സുരക്ഷാ നടപടികള്‍ സ്വീകരിക്കണം: സൗദി വിദേശകാര്യ ഉപമന്ത്രി
മനാമ: ഗള്‍ഫ്‌ മേഖലയിലെ രാജ്യങ്ങള്‍ സുരക്ഷാകാര്യങ്ങളില്‍ ഒന്നിക്കണമെന്നു സൗദി ആവശ്യപ്പെട്ടു. സംയുക്‌ത സുരക്ഷാ നടപടികള്‍ കൈക്കൊള്ളണമെന്നു സൗദി വിദേശകാര്യ ഉപമന്ത്രി അബ്‌ദുല്‍ അസീസ്‌ ബിന്‍ അബ്‌ദുള്ള രാജകുമാരന്‍ പറഞ്ഞു. സ്വന്തമായ സുരക്ഷാനടപടികളിലൂടെ രാജ്യങ്ങള്‍ക്കു നിലനില്‍ക്കാനാകില്ലന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.

സുരക്ഷയ്‌ക്കും സ്‌ഥിരതയ്‌ക്കും മേഖലയിലെ ഇതര രാജ്യങ്ങളുടെ സഹകരണം അത്യാവശ്യമാണ്‌. ഏകപക്ഷീയമായ സുരക്ഷാനടപടികളിലൂടെ രാജ്യങ്ങള്‍ക്കു നിലനില്‍ക്കാനാകില്ല. ഇന്റര്‍നാഷനല്‍ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഫോര്‍ സ്‌ട്രാറ്റജിക്‌ സ്‌റ്റഡീസിന്റെ നേതൃത്വത്തില്‍ ബഹ്‌റൈനില്‍ നടന്ന മനാമ ഉച്ചകോടിയില്‍ പങ്കെടുക്കുകയായിരുന്നു അബ്‌ദുല്‍ അസീസ്‌ ബിന്‍ അബ്‌ദുള്ള.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക