Image

ഒഹായോ സ്‌പെല്ലിംഗ്‌ ബീ റീജണല്‍ മത്സരം സിന്‍സിനാറ്റിയില്‍

Published on 01 September, 2011
ഒഹായോ സ്‌പെല്ലിംഗ്‌ ബീ റീജണല്‍ മത്സരം സിന്‍സിനാറ്റിയില്‍
ഒഹായോ: ഫൊക്കാനയുടെ നേതൃത്വത്തില്‍ അമേരിക്കയില്‍ ഉടനീളം നടത്തുന്ന സ്‌പെല്ലിംഗ്‌ ബീ 2011 മത്സരത്തിന്റെ ഭാഗമായി ഒഹായോ, കെന്റക്കി, ഇന്ത്യാന സ്റ്റേറ്റുകളിലെ മലയാളി കുട്ടികളുടെ, റീജണല്‍ പ്രിലിമിനറി മത്സരം സിന്‍സിനാറ്റിയില്‍ സെപ്‌തംബര്‍ മാസം 24 നു രാവിലെ പത്തര മണിക്ക്‌ നടത്തപ്പെടുന്നു. അഞ്ചു മുതല്‍ എട്ടുവരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളാണ്‌ ഈ മത്സരത്തില്‍ ഇദംപ്രഥമമായി മാറ്റുരക്കാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുന്നത്‌.

ഇതില്‍ പങ്കു ചേരാന്‍ താല്‌പര്യമുള്ളവര്‍ റീജണല്‍ ഡയരക്ടര്‍ മാത്യൂ ജോയിസ്‌ ധ ഫോണ്‍ 513 755 7331, ഈമെയില്‍: mattjoys@hotmail.com] മായി ബന്ധപ്പെടുക. റീജണല്‍ മത്സരത്തിലെ വിജയികള്‍ക്ക്‌ കാഷ്‌ അവാര്‍ഡ്‌കള്‍
അന്നുതന്നെ വിതരണം ചെയ്യുന്നതാണ്‌. ഇതില്‍ യോഗ്യത നേടുന്നവര്‍ ഒക്ടോബര്‍ 29നു ന്യൂയോര്‍കില്‍ നടത്തുന്ന ഫൈനല്‍ മത്സരത്തില്‍ പങ്കു ചേര്‍ന്ന്‌ വന്‍ കാഷ്‌ പ്രൈസ്സുകള്‍ നേടുന്നതിനു അവസ്സരമുള്ളതിനാല്‍ ഇതില്‍ എത്രയും വേഗം പേരുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന്‌ ക്ഷണിക്കുന്നു.

ഡോ. മാത്യു ജോയ്‌സ്‌, സിന്‍സിനാറ്റി, ഒഹായോ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക