Image

വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെ എട്ടാമതു ഗ്ലോബല്‍ മീറ്റ്‌ ജര്‍മനിയില്‍ 2012 മെയില്‍

Published on 01 September, 2011
വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെ എട്ടാമതു ഗ്ലോബല്‍ മീറ്റ്‌ ജര്‍മനിയില്‍ 2012 മെയില്‍
തിരുവനന്തപുരം: വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെ എട്ടാമതു ഗ്ലോബല്‍ മീറ്റ്‌ ജര്‍മനിയില്‍ നടക്കും. ജര്‍മന്‍ നഗരമായ കൊളോണില്‍ അടുത്തവര്‍ഷം മേയ്‌ മൂന്നു മുതല്‍ ആറുവരെയാണ്‌ മീറ്റ്‌ നടക്കുകയെന്നു ഗ്ലോബല്‍മീറ്റ്‌ ജനറല്‍ കണ്‍വീനര്‍ ജേക്കബ്‌ മാത്യു പത്രസമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞവര്‍ഷം വരെ സാംസ്‌കാരിക പരിപാടികള്‍ക്കാണ്‌ മീറ്റില്‍ പ്രാമുഖ്യം നല്‍കിയിരുന്നത്‌. എന്നാല്‍ ഇത്തവണ കേരളത്തിലെ നിക്ഷേപ സാധ്യതകളെക്കുറിച്ചാകും മീറ്റില്‍ പ്രധാന ചര്‍ച്ചയെന്നു ജേക്കബ്‌ മാത്യു പറഞ്ഞു. വിഴിഞ്ഞം തുറമുഖം, കണ്ണൂര്‍ വിമാനത്താവളം തുടങ്ങിയ സംരംഭങ്ങളിലെ നിക്ഷേപസാധ്യതകളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യും. 1500 കോടി രൂപയുടെയെങ്കിലും നിക്ഷേപം വിദേശ മലയാളികളില്‍ നിന്നു സമാഹരിക്കാന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷ.

സംസ്ഥാനത്തു ഭൂമി വാങ്ങിയിട്ടുള്ള വിദേശമലയാളികള്‍ വന്‍തോതില്‍ തട്ടിപ്പിനു ഇരയാകുകയാണ്‌. ഇതു തടയാന്‍ പ്രവാസി പ്രോപ്പര്‍റ്റി പ്രൊട്ടക്‌ ഷന്‍ ബില്‍ പാസാക്കണമെന്നു സമ്മേളനം ആവശ്യപ്പെടും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്‌ടിയെ സമ്മേളനത്തില്‍ ആദരിക്കും. ജര്‍മന്‍ ചാന്‍സലര്‍ സമ്മേളനം ഉദ്‌ഘാടനം ചെയ്യുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക