Image

പ്രഥമ മുനിസിപ്പല്‍ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ഒമാനില്‍ പൂര്‍ത്തിയായി

Published on 12 December, 2012
പ്രഥമ മുനിസിപ്പല്‍ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ഒമാനില്‍ പൂര്‍ത്തിയായി
മസ്‌കറ്റ്‌: ഡിസംബര്‍ 22നു നടക്കുന്ന പ്രഥമ മുനിസിപ്പല്‍ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ഒമാനില്‍ പൂര്‍ത്തിയായി. വോട്ടെടുപ്പില്‍ വിവിധ നഗരസഭകളിലായി 1475 സ്‌ഥാനാര്‍ഥികള്‍ മത്സരിക്കും. 5.46 ലക്ഷം വോട്ടര്‍മാരാണ്‌ ഇത്തവണ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുക. 23നാണു ഫലപ്രഖ്യാപനം. എല്ലാ ഗള്‍ഫ്‌ രാജ്യങ്ങളിലെയും ഒമാന്റെ നയതന്ത്ര കാര്യാലയത്തില്‍ വോട്ട്‌ ചെയ്യാനും സൗകര്യമുണ്‌ട്‌. കൂടാതെ ദുബായിലെ ഒമാന്‍ കൊമേഴ്‌സ്യല്‍ റപ്രസന്റേഷന്‍ ഓഫിസിലും വോട്ടു ചെയ്യാമെന്നും അധികൃതര്‍ അറിയിച്ചു.

ചില പ്രത്യേകകേന്ദ്രങ്ങളില്‍ ഇ-വോട്ടിങ്‌ സൗകര്യവും ഏര്‍പ്പെടുത്തിയിടുണ്‌ട്‌. മസ്‌കറ്റിലെ വിലായത്‌ ബൗഷറിലാണ്‌ ദോഫര്‍, മുസന്തം പ്രവിശ്യകളില്‍നിന്നുള്ള വോട്ടര്‍മാര്‍ക്കായി പ്രത്യേക ഇ-വോട്ടിങ്‌ കേന്ദ്രമൊരുക്കിയത്‌. ഇരുപ്രവിശ്യകളിലെയും തിരഞ്ഞെടുപ്പില്‍ നേരിട്ടു പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കാണിവിടെ വോട്ടുചെയ്യാന്‍ അവസരം. ഡിസംബര്‍ 15നു രാവിലെ എട്ടുമുതല്‍ വൈകിട്ട്‌ ഏഴുവരെയാണ്‌ ഇവിടെ വോട്ടെടുപ്പ്‌. തിരിച്ചറിയല്‍ നമ്പര്‍ ഇന്റര്‍നെറ്റ്‌ സംവിധാനം വഴി ഉറപ്പുവരുത്തിയശേഷമായിരിക്കും വോട്ടിങ്‌ അനുവദിക്കുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക