Image

ന്യൂയോര്‍ക്കിലെ 8 സ്‌പ്രൂസ്‌ ബില്‍ഡിംഗിന്‌ `ഓസ്‌കര്‍ ഓഫ്‌ ആര്‍ക്കിടെക്‌ചര്‍' പുരസ്‌കാരം

Published on 12 December, 2012
ന്യൂയോര്‍ക്കിലെ 8 സ്‌പ്രൂസ്‌ ബില്‍ഡിംഗിന്‌ `ഓസ്‌കര്‍ ഓഫ്‌ ആര്‍ക്കിടെക്‌ചര്‍' പുരസ്‌കാരം
കുവൈറ്റ്‌ സിറ്റി: ലോകത്തെ മികച്ച അംബരചുംബികളുടെ മത്സരത്തില്‍ ന്യൂയോര്‍ക്കിലെ 8 സ്‌പ്രൂസ്‌ ബില്‍ഡിംഗിന്‌ ഒന്നാം സ്ഥാനം. `ഓസ്‌കര്‍ ഓഫ്‌ ആര്‍ക്കിടെക്‌ചര്‍' എന്ന പേരില്‍ വിഖ്യതമായ എംപോറിസ്‌ സ്‌കൈക്രേപ്പര്‍ പുരസ്‌കാരത്തിലാണ്‌ അര്‍ഹമായത്‌. കുവൈത്തിന്‍െറ അഭിമാനമായ അല്‍ ഹംറ ടവറിന്‌ രണ്ടാം സ്ഥാനം.

അബൂദബിയിലെ ഇത്തിഹാദ്‌ ടവേഴ്‌സ്‌ മൂന്നാമതെത്തി. 2011ല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ 220 അംബരചുംബികളാണ്‌ മത്സര രംഗത്തുണ്ടായിരുന്നത്‌. കെട്ടിടത്തിന്‍െറ ഉയരമല്ല മത്സരത്തിന്‍െറ മാനദണ്ഡം. മറിച്ച്‌ ഭംഗിയും നിര്‍മാണത്തിലെ പ്രത്യേകതയുമാണ്‌ ജൂറി കണക്കിലെടുത്തത്‌. 265 മീറ്റര്‍ ഉയരവും 76 നിലയുമുള്ളതാണ്‌ 8 സ്‌പ്രൂസ്‌ ബില്‍ഡിങ്‌. 412 മീറ്റര്‍ ഉയരമുള്ള ഹംറ ടവറില്‍ 77 നിലകളുണ്ട്‌. ഇരട്ടകളായ ഇത്തിഹാദ്‌ ടവേഴ്‌സിന്‌ 217ഉം 305ഉം മീറ്റര്‍ ഉയരവും 56ഉം 79ഉം നിലകളുമുണ്ട്‌.

ചൈനയിലെ ഷെന്‍സാന്‍ ടവര്‍, സ്‌റ്റോക്‌ഹോമിലെ വിക്ടോറിയ ടവര്‍, സിന്‍സിനാറ്റിയിലെ ഗ്രേറ്റ്‌ അമേരിക്കന്‍ ടവര്‍, പനാമ സിറ്റിയിലെ എഫ്‌ ആന്‍റ്‌ എഫ്‌ ടവര്‍, ഇഞ്ചിയോണിലെ നോര്‍ത്ത്‌ ഈസ്റ്റ്‌ ഏഷല്‍ ട്രേഡ്‌ ടവര്‍, സിംഗപ്പൂരിലെ റിഫ്‌ളക്ഷന്‍സ്‌ ടവര്‍, തിനാജിനിലെ ഗ്‌ളോബല്‍ ഫൈനാന്‍ഷ്യല്‍ ടവര്‍ എന്നിയാണ്‌ നാലു മുതല്‍ പത്തു വരെ സ്ഥാനങ്ങളില്‍.

ആര്‍കിടെക്‌ചര്‍ കമ്പനിയായ സ്‌കിഡ്‌മോര്‍, ഓവിങ്‌സ്‌ ആന്‍റ്‌ മെറില്‍ 500 മില്യന്‍ ഡോളര്‍ ചെലവില്‍ നിര്‍മിച്ച ഹംറ ടവര്‍ രാജ്യത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ്‌. ലോകത്തെ ഏറ്റവും ഉയരമുള്ള ചുരുളന്‍ കെട്ടിടമെന്ന വിശേഷണവും ഇതിനുണ്ട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക