Image

പ്രജാപതിയുടെ രണ്ടാം ക്രിസ്തുമസ്സ് -ജോസ് കാടാപുറം

ജോസ് കാടാപുറം Published on 13 December, 2012
പ്രജാപതിയുടെ രണ്ടാം ക്രിസ്തുമസ്സ് -ജോസ് കാടാപുറം
കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഭക്ഷ്യ ധാന്യ  സംഭരണ കേന്ദ്രമായ തൃശ്ശൂരിലെ മുളംകുന്നത്തുകാവ് എഫ്.സി.ഐ. ഗോഡൗണില്‍ സൂക്ഷിച്ച 1500 ടണ്‍ അരി കത്തിച്ചും, കുഴിച്ചു മൂടിയും നശിപ്പിച്ച സംഭവത്തെയാണ് ഈ ക്രിസ്തുമസ് നാളില്‍ കേരളത്തിലുണ്ടായ ഏറ്റവും ദാരുണ വിനയായി മലയാളികള്‍ കാണുന്നത്.

കെട്ടികിടക്കുന്ന അരി പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യണമെന്ന കോടതി വിധികള്‍ ആര്‍ കേള്‍ക്കാന്‍! 15 ലക്ഷം പേര്‍ക്ക്് ഒരു നേരത്തെ ആഹാരത്തിന് വകയാവുന്ന അരിയാണ് ഇത്. മനുഷ്യത്യരഹിതമായ ഈ തീരുമാനം ഏത് സര്‍ക്കാരിന്റെ ആയാലും പരിശേധിക്കപ്പെടേണ്ടതാണ്. പൊതു മാര്‍ക്കറ്റില്‍ ഒരു കിലോ അരിക്ക് 48 രൂപയിലെത്തിയത് പൊതു വിതരണരീതി തന്നെ നിശ്ചലമായതിനാലാണ്. മണ്ണെണ്ണയും പഞ്ചസാരയും റേഷന്‍കടകള്‍ വഴി വിതരണം നിലച്ചു.

കേരളത്തിന് അര്‍ഹമായ ഭക്ഷ്യധാന്യം കേന്ദ്രത്തോട് വിലപേശി വാങ്ങാന്‍ കഴിയുന്നില്ല. വിലകൂട്ടിയപ്പോള്‍ ഉണ്ടായ പൂഴ്തിതിവെപ്പ് തടനാനുള്ള റെയ്ഡ് ഈ ഭരണത്തില്‍ നടന്നിട്ടില്ല. സിവില്‍ സപ്ലൈ വകുപ്പ് ഉള്ളതിനൊക്കും ഇല്ലാതിരിക്കലും.
മാര്‍ക്കറ്റില്‍ ഇറങ്ങി വില്‍ക്കല്‍  വാങ്ങലില്‍ ഇടപെട്ടാലെ സാധാരണക്കാര്‍ക്ക് ഈ വകുപ്പ് കൊണ്ട് പ്രയോജനം ഉണ്ടാവുകയുള്ളൂ.

കോളേജ് യൂണിയന്‍ ചെയര്‍മാനായിരിക്കാന്‍
ഉള്ള കഴിവ് എങ്കിലും മന്ത്രിക്ക്  ഉണ്ടായിരുന്നെങ്കില്‍ ഈ ക്രിസ്ത്മസ് കാലത്ത് സാധാരണക്കാരായ മലയാളികള്‍ക്ക് ഗുണം ചെയ്യാമായിരുന്നു. മുഖ്യമന്തിയാണെങ്കില്‍ പാണക്കാട്ടെക്ക് ഉള്ളത് പാലായ്ക്ക് പോകരുത്, അളന്ന് തൂക്കി വീതം വയ്ക്കുന്ന തന്ത്രപാടിലാണ്. അല്ലെങ്കില്‍ കച്ചവടം പൂട്ടി.

ഇതിനിടയ്ക്കാണ് പ്രതിരോധവകുപ്പിന്റെ ഏതെങ്കിലും സ്ഥാപനം കേരളത്തിലേയ്ക്ക് കൊണ്ടുവരാന്‍ വളരെ ബുദ്ധിമുട്ടാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി ഏ.കെ. ആന്റണി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സാന്നിദ്ധ്യത്തില്‍ തിരുവനന്തപുരം ബ്രഹ്മോസിന്റെ രണ്ടംഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ ഉല്‍ഘാടനം ചെയ്യവേ പറഞ്ഞ
ത്. തുണ്ടാക്കിയ ഇടിമിന്നലും ആഘാതവും ചില്ലറയല്ല.

നൂറുദിനപരിപാടി, സപ്തധാര പദ്ധതി, അതിവേഗ ബഹുദൂരം, പ്രോഗ്രസ് റിപ്പോര്‍ട്ട്, ജനസമ്പര്‍ക്കം, എമര്‍ജിംഗ് കേരള എന്നിങ്ങനെ രാപ്പകല്‍ വിശ്രമമില്ലാത്ത പ്രഖ്യാപനം കൊണ്ട് നാടിനെ സമൃദ്ധമാക്കിയ ക്രിസ്തുമസ് നല്‍കാന്‍  പാടുപ്പെടുന്ന മുഖ്യമന്ത്രിയുടെ ഭരണത്തെക്കുറിച്ചാണ് അറയ്ക്കല്‍ പറമ്പില്‍ ആന്റണി പ്രതിരോധിക്കാനാകാത്ത വര്‍ത്തമാനം പറഞ്ഞത്.

എന്തുമാത്രം കഷ്ടപ്പെട്ടാണ് ഭരണവണ്ടി രണ്ടാം വര്‍ഷത്തിലേക്ക് തള്ളികൊണ്ട് പോകുന്നതെന്ന് കൂഞ്ഞൂഞ്ഞിന് അിറയാം. രാഘവന്റെ ആട്ടം കാണണം, ഗൗരിയമ്മയ്ക്കായി താളി പറിക്കണം, ചെന്നിത്തലയെ ഉപസ്ഥാനം വച്ചു നീട്ടണം, പിള്ളയെ നോക്കി കണ്ണിറുക്കണം, ജോര്‍ജിന് എസ്.എം.എസ് അയക്കണം, ജോസഫിന്റെ പാട്ട് കേള്‍ക്കണം, അങ്ങനെയായിരിക്കെയാണ് ഡല്‍ഹിയില്‍ നിന്നുള്ള ഈ കുരിശ് തിരുവന്തപുരത്ത് എത്തിയത്.

ഈ കുരിശ് പിന്നീട്, ആണിയടിച്ച് തറച്ചത് വര്‍ഷങ്ങള്‍ക്കു മുമ്പ് കോടതി തള്ളിയ
കേസ്, പ്രസംഗത്തിന്റെ പേരില്‍ മണിയുടെ തലയില്‍ തറച്ചത്. കുഞ്ഞൂഞ്ഞിനെ സഹായിക്കുന്ന ഭരണ പത്രങ്ങള്‍ക്ക് കൈയ്യിലുള്ള അക്ഷരം നിരത്തിയിട്ടു ആന്റണിയുടെ വാക്കുളെ പ്രതിരോധിക്കാനായില്ല. ആന്റണിയുടെ വാക്കുകളുടെ ഡിക്ഷണറി അര്‍ത്ഥം ഉമ്മന്‍ചാണ്ടിയുടെ ഭരണം വകയ്ക്ക് കൊള്ളാത്തതാണ്, വിശ്വാസിയതയില്ലാത്തതാണ്, മറിച്ച് അച്ചുമാമന്‍ ആയിരുന്നു ഭേദമെന്നാണ്. ഒരു നൂലു പോലും ശേഷിക്കാതെ ചാണ്ടികുഞ്ഞിന്റെ ഉടുപ്പ് അന്തോണി പൊതുവേദിയില്‍ വലിച്ചുകീറി, ഉടുപ്പില്ലാതെ പായുന്ന മുഖ്യമന്ത്രിയെ തടയാന്‍ കോണ്‍ഗ്രസിലാരുമില്ലാതെ പോയി. കുഞ്ഞൂഞ്ഞിന്റെ നവംബറിലെ നഷ്ടം!!

മറുവശത്ത് കേരളീയര്‍ ഉല്‍സവനാളുകളില്‍ കിട്ടികൊണ്ടിരുന്ന 2 രൂപ അരി 1 രൂപയ്ക്ക് നല്കാ
മെന്നു  പറഞ്ഞ് ഭരണത്തില്‍ വന്നിട്ട് 30 രൂപായും 50 രൂപായും വരെ കൊടുക്കാന്‍ പാവപ്പെട്ടവന്‍ നിര്‍ബന്ധിക്കപ്പെടുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ചിലവില്‍ 1500 ടണ്‍ അരി കത്തിച്ചുകളഞ്ഞത് . നമ്മുടെ കവി പാടിയത് പോലെ

എന്റെ പാടം നികത്തിക്കോ
എന്റെ പിടിയരി തന്നേര്
എന്റെ കനലുള്ളടുപ്പും കെടുത്തിക്കോ
കഞ്ഞിക്കലമിങ്ങു തന്നേര്
കാടും മരവും മുറിച്ചിട്ട്
കാറ്റായ കാറ്റിംഗ് തന്നേര്
തളിരിട്ടതെല്ലാം തകര്‍ന്നിട്ട്
തണലായ തണലിങ്ങു തന്നേര്

പ്രജാപതിയുടെ രണ്ടാം ക്രിസ്തുമസ്സ് -ജോസ് കാടാപുറം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക