Image

വിദ്യാ ബാലന്‍ വിവാഹിതയായി

Published on 15 December, 2012
വിദ്യാ ബാലന്‍ വിവാഹിതയായി
മുംബൈ: ബോളിവുഡ്‌ നടി വിദ്യാ ബാലന്‍ വിവാഹിതയായി. ബാന്ദ്രയിലെ ഗ്രീന്‍ മൈല്‍ ബംഗ്‌ളാവില്‍ നടന്ന ചടങ്ങില്‍ യു ടി.വി മോഷന്‍ പിക്‌ചേഴ്‌സ്‌ മേധാവിയും പഞ്ചാബ്‌ സ്വദേശിയുമായ സിദ്ധാര്‍ഥ്‌ റോയ്‌ കപൂറാണ്‌ വിദ്യാ ബാലന്‌ താലി ചാര്‍ത്തിയത്‌. തമിഴ്‌, പഞ്ചാബി ആചാരങ്ങള്‍ കലര്‍ന്ന ചടങ്ങാണ്‌ നടന്നത്‌. ഇരുവരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ്‌ ചടങ്ങുകളില്‍ പങ്കെടുത്തത്‌. ഒറ്റപ്പാലം സ്വദേശിയും ഇ.ടി.സി ഇന്ത്യയുടെ വൈസ്‌ പ്രസിഡന്‍റുമായ പി.ആര്‍. ബാലന്‍െറയും സരസ്വതിയുടെയും മകളായ വിദ്യ മുംബൈയിലെ ചെമ്പൂരിലാണ്‌ ജനിച്ചതും വളര്‍ന്നതും. വിവാഹ വിരുന്നില്‍ പഴയകാല നടിയും വിദ്യയുടെ ആത്മമിത്രവുമായ രേഖ മാത്രമേ സിനിമാ മേഖലയില്‍ നിന്ന്‌ ക്ഷണിക്കപ്പെട്ടുള്ളൂ. ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കായി പിന്നീട്‌ വിവാഹ സത്‌കാരം ഒരുക്കും.
വിദ്യാ ബാലന്‍ വിവാഹിതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക