Image

രണ്ടു യുവാക്കളുടെ കഥയുമായി റെഡ്‌ വൈന്‍

Published on 17 December, 2012
രണ്ടു യുവാക്കളുടെ കഥയുമായി റെഡ്‌ വൈന്‍
റെഡ്‌ വൈന്‍ രണ്ടു യുവാക്കളുടെ കഥ പറയുന്നു. ലാല്‍ജോസിന്റെ സംവിധാന സഹായിയായിരുന്ന സലാംബാപ്പു ആദ്യമായി സംവിധാനം ചെയ്യുന്ന റെഡ്‌വൈന്‍ കോഴിക്കോട്ട്‌ ആരംഭിച്ചു. ഗൗരീമീനാക്ഷി മൂവീസിന്റെ ബാനറില്‍ എ.എസ്‌.ഗിരീഷ്‌ലാല്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ്‌ കോഴിക്കോട്ട്‌ ആരംഭിച്ചു.

ഏറെ സസ്‌പെന്‍ സോടെ ഇതള്‍ വിരിയുന്ന ഈ ചിത്രത്തില്‍ മോഹന്‍ലാല്‍, ഫഹദ്‌ഫാസില്‍, ആസിഫ്‌ അലി തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സൈജുകുറുപ്പ്‌, സുരാജ്‌ വെഞ്ഞാറമ്മൂട്‌, ടി.ജി.രവി, അനൂപ്‌ചന്ദ്രന്‍, ജയകൃഷ്‌ണന്‍, മേഘ്‌നരാജ്‌ തുടങ്ങിയവരും അഭിനയിക്കുന്നു.

അനൂപും രമേശുമാണ്‌ ചിത്രത്തിലെ പ്രധാന രണ്‌ടു കഥാപാത്രങ്ങള്‍. അനൂപ്‌ വയനാട്ടുകാരനാണ്‌. നാടകപ്രസ്ഥാനവുമായി ബന്ധമുള്ള അയാള്‍ നാട്ടുകാരുടെ കാര്യങ്ങളില്‍ സജീവമായി പങ്കെടുക്കാറുണ്‌ട്‌. സമൂഹത്തോട്‌ ഏറെ പ്രതിബദ്ധതയുള്ള രീതിയാണ്‌ അനൂപിന്റേത്‌.

രമേശാണെങ്കില്‍ കോഴിക്കോട്‌ നഗരത്തിന്റെ സന്തതിയാണ്‌. ഓരോ ദിവസവും സുഖത്തോടെ ജീവിക്കണമെന്ന്‌ ആഗ്രഹിച്ചു മുന്നേറുന്ന രമേശ്‌ ഒരു സ്ഥാപനത്തിലെ സെയില്‍സ്‌ എക്‌സിക്യുട്ടീവ്‌ ആണ്‌. ചുറ്റുപാടുകളേക്കുറിച്ച്‌ വ്യാകുലതകളില്ല.

രതീഷ്‌ ആയി മോഹന്‍ലാലും അനൂപ്‌ ആയി ഫഹദ്‌ ഫാസിലും എത്തുമ്പോള്‍ രമേശിനെ അവതരിപ്പിക്കുന്നത്‌ ആസിഫ്‌ അലിയാണ്‌. നവാഗതനായ മാമ്മന്‍. കെ.രാജന്‍ തിരക്കഥ, സംഭാഷണം എഴുതുന്നു. കാമറ-മനോജ്‌ പിള്ള. സംഗീതം-ബിജിപാല്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- വിനോദ്‌ ഷൊര്‍ണൂര്‍. റിലാക്‌സ്‌ ഇവന്റ്‌ റിലീസ്‌ ചിത്രം പ്രദര്‍ശനത്തിനെത്തിക്കും.- എ.എസ്‌.ദിനേശ്‌
രണ്ടു യുവാക്കളുടെ കഥയുമായി റെഡ്‌ വൈന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക