Image

ഒസാമ വേട്ട സിനിമയാകുന്നു

Published on 19 December, 2012
ഒസാമ വേട്ട സിനിമയാകുന്നു
ന്യൂയോര്‍ക്ക്‌: അല്‍ക്വയ്‌ദ തീവ്രവാദി ഒസാമ ബിന്‍ലാദനെ പിടികൂടാന്‍ അമേരിക്കയെ സഹായിച്ചത്‌ ചാരസുന്ദരിയെന്ന്‌ രീതിയില്‍ സിനിമ വരുന്നു. ഒസാമയെ കണ്ടുപിടിച്ച മുഴുവന്‍ ക്രെഡിറ്റും ഈ 30കാരിക്ക്‌ അവകാശപ്പെട്ടതാണെങ്കിലും വിശദവിവരങ്ങള്‍ മറച്ചുവെയ്‌ക്കുകയായിരുന്നു. അതിനു പ്രധാനമായും രണ്ടു കാരണങ്ങളാണ്‌ വാഷിങ്‌ടണ്‍ പോസ്റ്റ്‌ പത്രം ചൂണ്ടികാട്ടുന്നത്‌. ഒന്ന്‌ സിഐഎയിലുള്ള മറ്റു ഉദ്യോഗസ്ഥന്മാരുടെ അസൂയ, രണ്ട്‌ യുവതിയുടെ ജീവന്‌ ആപത്തുണ്ടാകാനുള്ള സാധ്യത. എന്തായാലും രഹസ്യാന്വേഷണ ചരിത്രത്തിലെ നാഴികകല്ലായ ഈ പ്രവര്‍ത്തനത്തിന്‌ അമേരിക്കന്‍ സര്‍ക്കാര്‍ യുവതിയെ പാരിതോഷികം നല്‍കി ആദരിക്കുന്നുണ്ട്‌.

കത്രിന്‍ ബിജെലോ സംവിധാനം ചെയ്യുന്ന സീറോ ഡാര്‍ക്‌ തേര്‍ട്ടി എന്ന ചിത്രവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ്‌ ഈ വിവരങ്ങള്‍ പുറത്തുവന്നതെന്ന്‌ പത്രം പറയുന്നു. 2008ല്‍ ഓസ്‌കാര്‍ അവാര്‍ഡ്‌ നേടിയ(ഹേര്‍ട്ട്‌ ലോക്കര്‍) ബിജെലോയും എഴുത്തുകാരന്‍ മാര്‍ക്‌ ബോളുമൊരുക്കുന്ന പുതിയ ചിത്രം പറയുന്നത്‌ ഒസാമയുടെ കഥയാണ്‌. രണ്ടു പേര്‍ക്കും സര്‍ക്കാറിനെ ഉന്നത ഉദ്യോഗസ്ഥന്മാരുമായി സംസാരിക്കാനുള്ള അനുമതി ലഭിച്ചിരുന്നു. അവരില്‍ നിന്നു ലഭിച്ച വസ്‌തുതകളെ അടിസ്ഥാനമാക്കിയാണ്‌ ഈ സ്‌ത്രീ കഥാപാത്രത്തിന്‌ രൂപം നല്‍കിയിട്ടുള്ളത്‌.

ജെസികാ ചെസ്‌റ്റെയ്‌ന്‍ ആണ്‌ വനിതാ സിഐഎ ഓഫിസറായി വേഷമിടുന്നത്‌. മായാ എന്നു പേരുള്ള ഈ ഉദ്യോഗസ്ഥയുടെ പ്രവര്‍ത്തനമേഖല അഫ്‌ഗാനിസ്‌താനായിരുന്നു. പിടിയ്‌ക്കപ്പെടുമെന്നതിനാല്‍ സെല്‍ഫോണും ഇന്റര്‍നെറ്റ്‌ ഫോണും ഉപയോഗിക്കാന്‍ ഒസാമയ്‌ക്ക്‌ സാധിക്കില്ലെന്ന തിരിച്ചറിവാണ്‌ മായയെ അബോട്ടാബാദിലെത്തിക്കുന്നത്‌. രാജ്യത്തെ കൊറിയര്‍ സ്ഥാപനങ്ങളെ ട്രാക്ക്‌ ചെയ്യാന്‍ തുടങ്ങിയ മായ അബോട്ടാബാദിലേക്കുള്ള പല കവറുകളും ഒസാമയ്‌ക്കായിരിക്കുമെന്ന്‌ തിരിച്ചറിയുന്നു. എന്നാല്‍ തുടര്‍ന്നെത്തിയ സംഘം ഈ ഏജന്റിന്റെ പേര്‌ മനപ്പൂര്‍വം മറച്ചുവെയ്‌ക്കുകയായിരുന്നു. ഇവിടെ സിനിമയുടെ കഥ ഇതള്‍വിരിയുന്നു.
ഒസാമ വേട്ട സിനിമയാകുന്നു
ഒസാമ വേട്ട സിനിമയാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക