തിരുവനന്തപുരം: സിനിമയില്‍ പുകവലിച്ച നടി മൈഥിലിക്കെതിരേ കേസ്. ആരോഗ്യവകുപ്പാണ്
പുകവലിക്കുന്ന ദൃശ്യങ്ങള്‍ പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയതിന് കേസെടുത്തത്.
മാറ്റിനി എന്ന സിനിമയുടെ പോസ്റ്ററിലാണ് പുകവലിക്കുന്ന രംഗം.
ചിത്രത്തിന്റെ
സംവിധായകന്‍ അനീഷ് ഉപാസനയ്‌ക്കും നിര്‍മാതാവിനുമെതിരേയും കേസെടുത്തിട്ടുണ്‌ട്.
2009 ല്‍ പ്രാബല്യത്തില്‍ വന്ന നിയമത്തിന്റെ പേരില്‍ ആദ്യമായിട്ടാണ്
ആരോഗ്യവകുപ്പ് നേരിട്ട് നടപടിയെടുക്കുന്നത്. നിയമത്തിലെ അഞ്ചാം വകുപ്പ്
പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. രണ്‌ട് വര്‍ഷം തടവും 1000 രൂപ വരെ പിഴയും
ലഭിക്കാവുന്ന കുറ്റമാണിത്. പുകയില നിയന്ത്രണ നിയമപ്രകാരമാണ് നടപടി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല