Image

കേരള ഹിന്ദൂസ് ഓഫ് അരിസോണയുടെ ഓണാഘോഷം

മനു നായര്‍ Published on 02 September, 2011
കേരള ഹിന്ദൂസ് ഓഫ് അരിസോണയുടെ ഓണാഘോഷം

ഫിനിക്‌സ് : കേരള ഹിന്ദൂസ് ഓഫ് അരിസോണയുടെ ഓണാഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി രവീന്ദ്രന്‍ നായര്‍ അറിയിച്ചു. ആഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 11-ാം തീയതി 9.00 മണി മുതല്‍ സ്‌കോട്ട് ഡെയിലിലെ പ്രശസ്തമായ ഹൊറിസോണ്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടും. അരിസോണയിലെ മലയാളി സമൂഹത്തിന്റെ നിര്‍ലോഭമായ സഹകരണത്താല്‍ ആഘോഷത്തിന്റെ ടിക്കറ്റുകള്‍ ഇതിനകം തന്നെ വിറ്റഴിഞ്ഞതായി ബാബു തിരുവല്ല അറിയിച്ചു.

കേരളത്തിന്റെ പാരമ്പര്യവും പൈതൃകവും വിളിച്ചോതുന്ന വിവിധ കാലാസാംസ്‌കാരിക പരിപാടികളാല്‍ സമ്പുഷ്ടമായിരിക്കും ഓണാഘോഷമെന്ന് കലാപരിപാടികള്‍ക്ക് നേതൃത്വം നല്കുന്ന ദിലീപ്.എസ്.പിള്ളയും അരണ്യ ശ്രീജിത്തും അഭിപ്രായപ്പെട്ടു. കേരളത്തിന്റെ തനതായ രുചികൂട്ടുകളാല്‍ സമൃദ്ധമായ പതിനെട്ടിലധികം വിഭവങ്ങളോടുകൂടിയ ഓണസദ്യ ഒരുക്കുന്നത് പ്രഗല്‍ഭരായ പാചകക്കാരുടെ മേല്‍നോട്ടത്തിലാണ്. സുധീര്‍ കൈതവനയുടെ നേതൃത്വത്തിലുള്ള ആറന്‍മുള വഞ്ചിപ്പാട്ടാണ് ആഘോഷത്തിലെ ശ്രദ്ധേയമായ മറ്റൊരാഘര്‍ഷണം. അത്തപ്പൂക്കളം ഒരുക്കി താലപ്പൊലി, വാദ്യമേളം എന്നിവയുടെ അകമ്പടിയോടുകൂടി ആഘോഷപരിപാടികള്‍ക്ക് പരിസമാപ്തിയാകും.

ആഘോഷപരിപാടികള്‍ക്ക് ഹരികുമാര്‍ , വിജയന്‍ ദിവാകരന്‍ , അജിത്ത്, രാധാകൃഷ്ണന്‍ , ശ്രീകുമാര്‍ , ജീവന്‍ ശ്രീധരന്‍ , പ്രസാദ്, ശ്രീജിത്ത്, സുരേഷ് കുമാര്‍ , വേണുഗോപാല്‍ , ദിലീപ് നായര്‍ , ഗിരീഷ് ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കും.

പുതിയ തലമുറക്ക് ഒരു നവ്യാനുഭവും പഴയ തലമുറക്ക് കഴിഞ്ഞുപോയ വസന്തകാലത്തിലേക്ക് ഓര്‍മ്മകള്‍കൊണ്ട് ഒരു മടക്കയാത്രയുമാകും ഈ ഓണാഘോഷമെന്ന് സംഘാടകര്‍ അവകാശപ്പെട്ടു. അരിസോണയില്‍ നിന്നും മനു നായര്‍ അറിയിച്ചത്.
കേരള ഹിന്ദൂസ് ഓഫ് അരിസോണയുടെ ഓണാഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക