Image

ഡാളസ് സെന്റ് മേരീസ് മലങ്കര കാത്തോലിക്ക പള്ളി പെരുന്നാള്‍ ആഘോഷവും എട്ടുനോമ്പാചരണവും

പി.പി.ചെറിയാന്‍ Published on 02 September, 2011
ഡാളസ് സെന്റ് മേരീസ് മലങ്കര കാത്തോലിക്ക പള്ളി പെരുന്നാള്‍ ആഘോഷവും എട്ടുനോമ്പാചരണവും
മസ്‌കിറ്റ്(ഡാളസ്) : സെന്റ് മേരീസ് മലങ്കര കാത്തോലിക്കാ ഇടവകയുടെ മദ്ധ്യസ്ഥയായ പരിശുദ്ധ മാതാവിന്റെ തിരുന്നാളും, ജനന തിരുനാള്‍ ആചരണവും സെപ്റ്റംബര്‍ 8 വരെ വര്‍ണ്ണശബള കര്‍മ്മപരിപാടികളോടെ പൂര്‍വ്വാധികം ഭംഗിയായി നടത്തുവാന്‍ തീരുമാനിച്ചു.

സെപ്റ്റംബര്‍ 2 മുതല്‍ ഞായര്‍ ഒഴികെ എല്ലാ ദിവസവും വൈകീട്ട് 6.30 മുതല്‍ ജപമാലയും, രാത്രി 7മണിക്ക് വിശുദ്ധ കുര്‍ബ്ബാനയും ഉണ്ടായിരിക്കും.

സെപ്റ്റംബര്‍ 3ന്(ശനിയാഴ്ച) വിശുദ്ധ കുര്‍ബ്ബാനക്കുശേഷം രാത്രി 8 മണിക്ക് പ്രദക്ഷിണവും, സെപ്റ്റംബര്‍ 4ന് രാവിലെ 9.15 ന് ബത്തേരി രൂപതാ മെത്രാന്‍ മോസ്റ്റ് റവ.ഡോ.ജോസഫ് മാര്‍ തോമസ് തിരുമേനിക്ക് സ്വീകരണവും തുടര്‍ന്ന് തിരുമേനിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും നടക്കും.

സെപ്റ്റംബര്‍ 8ന് ആഘോഷങ്ങളുടെ സമാപനമായി വൈകീട്ട് ഏഴിമണിക്ക് വിശുദ്ധ കുര്‍ബ്ബാനക്ക് ശേഷം കൊടിയിറക്കവും, നേര്‍ച്ച വിളമ്പും ഉണ്ടായിരിക്കും.

പെരുന്നാളിനോടനുബന്ധിച്ച് നടക്കുന്ന എല്ലാ തിരുകര്‍മ്മങ്ങളിലും ഭക്ത്യാദരപൂര്‍വ്വം വന്ന് സംബന്ധിക്കണമെന്ന ഇടവക വികാരി റവ.ജോസഫ് നെടുമാന്‍ കുഴിയി
ല്‍ , ട്രഷറാര്‍ വര്‍ഗീസ് മാത്യൂ, സെക്രട്ടറി വിജി ചെമ്പനാല്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. മസ്‌കിറ്റ് ഈസ്റ്റ് മെയ്ന്‍ റോഡിലാണ് ദേവാലയം സ്ഥിതി ചെയ്യുന്നത്.
ഡാളസ് സെന്റ് മേരീസ് മലങ്കര കാത്തോലിക്ക പള്ളി പെരുന്നാള്‍ ആഘോഷവും എട്ടുനോമ്പാചരണവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക