Image

റെയിന്‍ ഡ്രോപ്‌സ്‌ ഉടന്‍ എത്തും

Published on 20 December, 2012
റെയിന്‍ ഡ്രോപ്‌സ്‌ ഉടന്‍ എത്തും
`ഡോളര്‍' `നിയോഗം `അണ്ടര്‍ ദ സ്‌കൈ' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അമേരിക്കന്‍ മലയാളി സംവിധായകന്‍ രാജു ജോസഫ്‌ യുഎസ്‌എ രചനയും സംവിധാനവും നിര്‍വഹിക്കുന്ന `റെയിന്‍ ഡ്രോപ്‌സ്‌'ന്റെ ചിത്രീകരണം നാഗര്‍കോവില്‍, പീരുമേട്‌, ഇടപ്പാള്‍ എന്നിവിടങ്ങളിലായി പൂര്‍ത്തിയായി. ഫ മിനി പി. അലക്‌സ്‌ ആദ്യമായി സിനിമാ നിര്‍മാതാവായി എത്തുന്ന ചിത്രമാണിത്‌.

`ചുഴലിക്കാറ്റ്‌' എന്ന ചിത്രത്തിലെ നായിക ബബിതയാണ്‌ നായിക, അപര്‍ണ എന്ന പട്ടാമ്പിക്കാരിയായി വേഷമിടുന്നതു ബബിതയാണ്‌.തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തില്‍, പെണ്‍കുട്ടികള്‍ ജനിച്ചാലുടന്‍ കൊന്നുകളയും, ആ ഗ്രാമത്തിലെ തന്നെ ഒരു ഹോസ്‌പിറ്റലിലായിരുന്നു അപര്‍ണ എന്ന നഴ്‌സിംഗ്‌ സ്റ്റുഡന്റ്‌ പ്രവര്‍ത്തിച്ചിരുന്നത്‌. ഒരു ദിവസം ആ ഗ്രാമത്തിലെ ഒരു സ്‌ത്രീയുടെ പ്രസവം നടന്ന ഉടന്‍, ജനിച്ച പെണ്‍കുഞ്ഞുമായി, അപര്‍ണ, പിതാവിനെ കാണിക്കാനെത്തി. പക്ഷേ, പിതാവ്‌ 'മരിക്കാന്‍ പിറന്ന കുഞ്ഞ്‌' എന്നു പറഞ്ഞു കുട്ടിയെ സ്വീകരിക്കാതെ പോയി. പിന്നീടാണ്‌, അപര്‍ണ ആ ഗ്രാമത്തില്‍ ജനിക്കുന്ന പെണ്‍കുട്ടികളുടെ ദുരന്തകഥ അറിഞ്ഞത്‌.

രാജു ജോസഫ്‌ യുഎസ്‌എ രചന-സംവിധാനം നിര്‍വഹിക്കുന്നു. ഛായാഗ്രഹണം-രാജു ജോസഫ്‌, എഡിറ്റര്‍-എം. മണി, ഗാനങ്ങള്‍-ഗോപാല്‍ജി വടയാര്‍, ജയകുമാര്‍ കെ. പവിത്രന്‍, സംഗീതം-ബി. ജയന്‍ എഴുമാന്തുരുത്ത്‌, ആലാപനം-എം.ജി. ശ്രീകുമാര്‍, റിയാരാജു, പിആര്‍ഒ-അയ്‌മനം സാജന്‍.ബബിത സൂര്യ, ആര്യ സന്തോഷ്‌, അന്ന, ബേബി എലിസബത്ത്‌ ജോസ്‌ എന്നിവര്‍ അഭിനയിക്കുന്നു.
റെയിന്‍ ഡ്രോപ്‌സ്‌ ഉടന്‍ എത്തും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക