Image

ഫൊക്കാനാ സൗഹൃദ സന്ദേശയാത്ര ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവ് ഉദ്ഘാടനം ചെയ്യും.

അനില്‍ പെണ്ണുക്കര Published on 20 December, 2012
ഫൊക്കാനാ സൗഹൃദ സന്ദേശയാത്ര ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവ് ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം : അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനാ ജനുവരി 4, 5 തീയ്യതികളില്‍ നടത്തുന്ന സൗഹൃദ സന്ദേശ യാത്ര ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവ് ഉദ്ഘാടനം ചെയ്യും.

2013 ജനുവരി 4ന് രാവിലെ 9 മണിക്ക് തിരുവനന്തപുരം ഗാന്ധി പാര്‍ക്ക് മൈതാനിയില്‍ നിന്നാണ്, ലോകസമാധാനത്തിനു വേണ്ടിയും, ഭാരതത്തിന്റെ അഖണ്ഡതയ്ക്കും, മതസൗഹാര്‍ദ്ദത്തിനു വേണ്ടിയുള്ള യാത്ര ഫ്‌ളാഗ് ഓഫ് ചെയ്യുന്നത്.

ഫൊക്കാനയുടെ പൊന്‍കിരീടത്തില്‍ ഒരു വജ്രരേഖയാക്കി ഈ 'സൗഹൃദയാത്ര'യെ മാറ്റാനുള്ള ശ്രമമാണെന്ന് കോ-ഓര്‍ഡിനേറ്റര്‍ ടി.എസ്. ചാക്കോ Eമലയാളിയോട് പറഞ്ഞു. സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ അഭിവന്ദ്യ കര്‍ദ്ദിനാള്‍ മാര്‍
ക്ലീമിസ് ഫ്‌ളാഗ് ഓഫ് ചെയ്യും. പ്രതിപക്ഷ നേതാവ് വി.എസ്. അച്ചുതാനന്ദന്‍ മുഖ്യപ്രഭാഷണം നടത്തും. കെ.മുരളീധരന്‍ എം.എല്‍.എ, മുന്‍ കേന്ദ്രമന്ത്രി, ഒ. രാജഗോപാല്‍, കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, പാളയം ഇമാം, തിരുവനന്തപുരം മേയര്‍ കെ. ചന്ദ്രിക, പി. ശിവന്‍കുട്ടി. എം.എല്‍.എ, തുടങ്ങി രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരി മേഖലയിലെ പ്രമുഖര്‍ ആശംസകളര്‍പ്പിക്കും. ഫൊക്കാനാ പ്രസിഡന്റ് മറിയാമ്മ പിള്ള, സെക്രട്ടറി ടെറന്‍സണ്‍ തോമസ്, ഫൊക്കാനാ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോണ്‍ ഐസക്, കേരളാ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍, ഡോ.എം. അനിരുദ്ധന്‍, തമ്പി ചാക്കോ, ജി.കെ.പിള്ള തുടങ്ങി ഫൊക്കാനയുടെ നൂറിലധികം നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും.

തിരുവനന്തപുരത്തുനിന്നും ആരംഭിക്കുന്ന ജാഥയ്ക്ക് വിവധ സ്ഥലങ്ങളില്‍ രാഷ്ട്രീയ, സാംസ്‌കാരിക പ്രവര്‍ത്തകരുടെ സ്വീകരണവും ഉണ്ടാകും. കേരളത്തിലെ വിവിധ സ്‌ക്കൂളുകള്‍, സാംസ്‌കാരിക സ്ഥാപനങ്ങള്‍, സാമൂഹിക പ്രസ്ഥാനങ്ങല്‍ തുടങ്ങിയവരുടെ സ്വീകരണവും ഈയാത്രയ്ക്ക് ലഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

അക്രമത്തിനെതിരെ, അനീതിക്കെതിരെ സംഘടിപ്പിക്കുന്ന ഫൊക്കാനായുടെ സൗഹൃദ സന്ദേശയാത്രയുടെ രക്ഷാധികാരിപദം ഏറ്റെടുത്ത് ഈ യാത്രയ്ക്ക് വേണ്ട സാഹചര്യങ്ങള്‍ ഒരുക്കുന്നത് സംസ്ഥാന ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ ആണ്. ഇത് ഫൊക്കാനയ്ക്ക് ലഭിക്കുന്ന വലിയ അംഗീകാരമാണെന്നും ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍ സന്ദേശയാത്രാ കോര്‍ഡിനേറ്റര്‍ ടി.എസ്. ചാക്കോ, ഫൊക്കാനാ ഉപദേശക സമിതി സെക്രട്ടരി തമ്പി ചാക്കോ എന്നിവര്‍ പറഞ്ഞു. ഈ സമയത്ത് നാട്ടിലെത്തുന്ന എല്ലാ
എല്ലാ അമേരിക്കന്‍  മലയാളികളും  അഭ്യുദയകാംക്ഷികളും ഈ ജാഥയില്‍ പങ്കുകൊള്ളണമെന്നും ഫൊക്കാനാ നേതൃത്വം അറിയിച്ചു.
ഫൊക്കാനാ സൗഹൃദ സന്ദേശയാത്ര ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവ് ഉദ്ഘാടനം ചെയ്യും.ഫൊക്കാനാ സൗഹൃദ സന്ദേശയാത്ര ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവ് ഉദ്ഘാടനം ചെയ്യും.ഫൊക്കാനാ സൗഹൃദ സന്ദേശയാത്ര ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവ് ഉദ്ഘാടനം ചെയ്യും.ഫൊക്കാനാ സൗഹൃദ സന്ദേശയാത്ര ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവ് ഉദ്ഘാടനം ചെയ്യും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക