Image

ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ കേന്ദ്രമന്ത്രി കെ.വി. തോമസ് ഉദ്ഘാടനം ചെയ്യും.

അനില്‍ പെണ്ണുക്കര Published on 19 December, 2012
ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ കേന്ദ്രമന്ത്രി കെ.വി. തോമസ് ഉദ്ഘാടനം ചെയ്യും.
കൊച്ചി : അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ ഫെഡറേഷനായ ഫൊക്കാനായുടെ 2013 ലെ കേരളാ കണ്‍വന്‍ഷനും പുതുവര്‍ഷപ്പിറവി ആഘോഷവും, വിവിധ കാരുണ്യ പദ്ധതികളുടെ ഉദ്ഘാടനവും 2013 ജനുവരി 5ന് കൊച്ചിയില്‍ കേന്ദ്രമന്ത്രി കെ.വി. തോമസ് ഉദ്ഘാടനം ചെയ്യുമെന്ന് ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍ അറിയിച്ചു.

ജനുവരി 4ന് തിരുവനന്തപുരത്തുനിന്നും ആരംഭിക്കുന്ന സൗഹൃദ സന്ദേശയാത്രയുടെ സമാപനത്തോടനുബന്ധിച്ചാണ് കേരളാ കണ്‍വന്‍ഷന്‍ ആരംഭിക്കുക.

കൊച്ചി നെടുമ്പാശ്ശേരിയിലെ
സാജ് റിസോര്‍ട്ടില്‍വച്ചാണ് ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ അരങ്ങേറുക. കാല്‍ നൂറ്റാണ്ടിന്റെ ചരിത്രമുള്ള ഫൊക്കാനയ്ക്ക് അമേരിക്കന്‍ സാമൂഹിക രംഗത്തെ ശ്രദ്ധേയമായ സ്ഥാനമാണ് ഉള്ളത്. മലയാളികള്‍ക്കിടയില്‍ ഇത്രമാത്രം സ്വാധീനമുള്ള മറ്റൊരു സംഘടനയില്ല. അതിന്റെ ഏറ്റവും വലിയ തെളിവാണ് ഫൊക്കാനാ കേരളാ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന രാഷ്ട്രീയസാമൂഹ്യ, സംസ്‌കാരിക പ്രവര്‍ത്തകരുടെ നീണ്ടനിര.

കേരളാ കണ്‍വന്‍ഷന്‍ കേന്ദ്രമന്ത്രി കെ.വി. തോമസ് ഉദ്ഘാടനം ചെയ്യുമ്പോള്‍ ആ മഹനീയ സദസ്സില്‍ സംസ്ഥാനമന്ത്രിമാരായ വി.എസ്. ശിവകുമാര്‍ , അടൂര്‍ പ്രകാശ്, കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍ , ഗവ.ചീഫ് വിപ്പ് പി.സി. ജോര്‍ജ്, പി.സി. വിഷ്ണുനാഥ് എം.എല്‍.എ, രാജു ഏബ്രഹാം എം.എല്‍.എ, ബെന്നി ബഹനാന്‍ എം.എല്‍.എ. , ഹൈബി ഈഡന്‍ എം.എല്‍.എ, ഗ്രേറ്റര്‍ കൊച്ചിന്‍ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍, കൊച്ചിന്‍ മേയര്‍ ടോണി ചമ്മണി എന്നിവരുടെ സജീവ സാന്നിദ്ധ്യമുണ്ടാകും. കൂടാതെ സാഹിത്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരും ഉണ്ടാകും.

ഈ മഹനീയ സദസ്സിനും, ഫൊക്കാനയുടെ കേരളാ കണ്‍വന്‍ഷനും, ജീവകാരുണ്യ പദ്ധതികള്‍ക്കും അനുഗ്ര വര്‍ഷം ചൊരിഞ്ഞുകൊണ്ട് സ്വര്‍ണ്ണനാവുകാരനും ചിരിയുടേയും ചിന്തയുടേയും തമ്പുരാന്‍ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും.

അതോടൊപ്പം ഫൊക്കാനായുടെ ഈ വര്‍ഷത്തെ കേരളാ ചാരിറ്റി പദ്ധതികള്‍ സമര്‍പ്പിക്കും. കാരുണ്യം എത്തേണ്ടയിടത്ത് എത്തേണ്ട സമയത്ത് എത്തിക്കുന്ന ദൗത്യം ഫൊക്കാനായുടെ മുതല്‍ക്കൂട്ടാണ്. കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ജീവകാരുണ്യരംഗത്തെ ഫൊക്കാനയുടെ കാഴചപ്പാട് ലോകത്തിനുതന്നെ മാതൃകയാണെന്ന് പോള്‍ കറുകപ്പള്ളില്‍ ഈ മലയാളിയോട് പറഞ്ഞു. അതുകൊണ്ട് കൊച്ചി കണ്‍വന്‍ഷന്റെ പ്രധാന ദൈവികത ഫൊക്കാന കാരുണ്യ പദ്ധതികളുടെ സമര്‍പ്പണമായിരിക്കും.

തുടര്‍ന്ന് വിശിഷ്ടാതിഥികളുടെ ആശംസകള്‍ അര്‍പ്പിക്കല്‍ നടക്കും. തുടര്‍ന്ന് പ്രകാശ് ബാബുവും സംഘവും അവതരിപ്പിക്കുന്ന ഗാനസന്ധ്യയും കേരളത്തിലെ പ്രശസ്തരായ മിമിക്രി കലാകാരന്മാര്‍ അവതരിപ്പിക്കുന്ന മിമിക്‌സ് പരേഡും നടക്കും.

ഫൊക്കാനായുടെ സാരഥികളായ ഫൊക്കാനാ പ്രസിഡന്റ് ശ്രീമതി മറിയാമ്മ പിള്ള, സെക്രട്ടറി ടെറന്‍സണ്‍ തോമസ്, ട്രഷറാര്‍ വര്‍ഗീസ് പാലമലയില്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോണ്‍ ഐസക്ക്, ഡോ.എം. അനിരുദ്ധന്‍, ടി.എസ്. ചാക്കോ, ജി.കെ.പിള്ള, ലീലാ മാരേട്ട് തുടങ്ങി നൂറിലധികം ഫൊക്കാനാ നേതാക്കളും ചടങ്ങില്‍ സജീവ സാന്നിദ്ധ്യമായിരിക്കും.

ജനുവരി 4ന് തിരുവനന്തപുരത്തു നിന്നും ആരംഭിക്കുന്ന ഫൊക്കാനാ സ്‌നേഹ സന്ദേശയാത്രയിലും, സ്വീകരണ സ്ഥലങ്ങളിലും ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ വേദിയിലും നാട്ടില്‍ എത്തിയിട്ടുള്ള ഫൊക്കാനാ നേതാക്കളും, അഭ്യുദയകാംക്ഷികളും പങ്കുചേരണമെന്ന് പോള്‍ കറുകപ്പിള്ളില്‍ അറിയിച്ചു.
ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ കേന്ദ്രമന്ത്രി കെ.വി. തോമസ് ഉദ്ഘാടനം ചെയ്യും.ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ കേന്ദ്രമന്ത്രി കെ.വി. തോമസ് ഉദ്ഘാടനം ചെയ്യും.ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ കേന്ദ്രമന്ത്രി കെ.വി. തോമസ് ഉദ്ഘാടനം ചെയ്യും.ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ കേന്ദ്രമന്ത്രി കെ.വി. തോമസ് ഉദ്ഘാടനം ചെയ്യും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക