Image

ഫോമാ അറ്റ്‌ലാന്റാ റീജിയന്‍ പ്രവര്‍ത്തനോദ്‌ഘാടനം വര്‍ണ്ണാഭമായി

ജോയിച്ചന്‍ പുതുക്കുളം Published on 18 December, 2012
ഫോമാ അറ്റ്‌ലാന്റാ റീജിയന്‍ പ്രവര്‍ത്തനോദ്‌ഘാടനം വര്‍ണ്ണാഭമായി
ഫിലാഡല്‍ഫിയ: ഫോമാ അറ്റ്‌ലാന്റിക്‌ റീജിയന്റെ പ്രവര്‍ത്തനോദ്‌ഘാടനം വിവിധ പരിപാടികളോടെ ഫിലാഡല്‍ഫിയ നോര്‍ത്ത്‌ ഈസ്റ്റിലുള്ള ഹബാച്ചി റെസ്റ്റോറന്റില്‍ അരങ്ങേറി. റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ സെബാസ്റ്റ്യന്‍ ജോസഫിന്റെ അധ്യക്ഷതയില്‍ കൂടിയ പ്രതിനിധി സമ്മേളനം ഫോമാ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു ഉദ്‌ഘാടനം ചെയ്‌തു. ഫോമാ ട്രഷറര്‍ വര്‍ഗീസ്‌ ഫിലിപ്പ്‌, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ കോര ഏബ്രഹാം, മാത്യു നൈനാന്‍ എന്നിവര്‍ പ്രസംഗിച്ചു. റീജിയണിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്‌ സാബു സ്‌കറിയ (മാപ്പ്‌), സണ്ണി ഏബ്രഹാം (കല), തോമസ്‌ തോമസ്‌ (മലയാളി സമാജം), മുന്‍ റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ രാജന്‍ നായര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

റീജിയണല്‍ ഭാരവാഹികളായി സാബു സ്‌കറിയ (സെക്രട്ടറി), തോമസ്‌ തോമസ്‌ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

സമ്മേളനത്തിനുശേഷം പ്രത്യേകം സംഘടിപ്പിച്ച ചടങ്ങില്‍ വെച്ച്‌ ഫോമാ സാന്‍ഡി റിലീഫ്‌ ഫണ്ട്‌ കൂപ്പണ്‍ വിതരണോദ്‌ഘാടനം ട്രഷറര്‍ വര്‍ഗീസ്‌ ഫിലിപ്പില്‍ നിന്നും ആദ്യ കൂപ്പണ്‍ സ്വീകരിച്ചുകൊണ്ട്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു നിര്‍വഹിച്ചു.

ഫോമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജീവകാരുണ്യ സംരംഭമായ സാന്‍ഡി റിലീഫ്‌ ഫണ്ടിലേക്ക്‌ എല്ലാവരുടേയും നിര്‍ലോഭമായ സഹകരണം ജോര്‍ജ്‌ മാത്യു അഭ്യര്‍ത്ഥിച്ചു. സാന്‍ഡി റിലീഫ്‌ ഫണ്ടായി 25,000 ഡോളര്‍ പിരിക്കുവാനാണ്‌ ലക്ഷ്യമെന്ന്‌ അദ്ദേഹം അറിയിച്ചു. ട്രഷറര്‍ വര്‍ഗീസ്‌ ഫിലിപ്പും, ജോയിന്റ്‌ ട്രഷറര്‍ സജീവ്‌ വേലായുധനും ഫണ്ടുശേഖരണത്തിന്റെ ചുമതല വഹിക്കും.

ഒരു കൂപ്പണ്‌ 25 ഡോളറാണ്‌ സംഭാവനയായി നിശ്ചയിച്ചിരിക്കുന്നത്‌. നാഷണല്‍ കമ്മിറ്റിയംഗങ്ങളും അംഗസംഘടനകളും സംയുക്തമായി കൂപ്പണ്‍ വിതരണത്തില്‍ പങ്കാളികളാകും. 2013 ജനുവരി 31-നകം കൂപ്പണ്‍ വില്‍പ്പനയിലൂടെ ലഭിക്കുന്ന തുക സാന്‍ഡി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഔദ്യോഗികമായി ഉത്തരവാദപ്പെട്ടവര്‍ക്ക്‌ കൈമാറുമെന്ന്‌ ട്രഷറര്‍ വര്‍ഗീസ്‌ ഫിലിപ്പ്‌ പറഞ്ഞു. സാബു സ്‌കറിയ എല്ലാവര്‍ക്കും നന്ദി പറഞ്ഞു.

ഫോമാ അറ്റ്‌ലാന്റാ റീജിയന്‍ പ്രവര്‍ത്തനോദ്‌ഘാടനം വര്‍ണ്ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക